FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
World

ഒബാമയുടെ ജന്മദിനത്തിന് പൊതു അവധി

Monday, Aug 7, 2017,11:08 IST By സ്വന്തം ലേഖകൻ A A A

വാഷിങ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ജന്മദിനമായ ഓഗസ്റ്റ് നാലിന് അദ്ദേഹന്റെ സംസ്ഥാനമായ ഇല്ലിനോയിയില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ഓഗസ്റ്റ് നാലുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അമെരിക്കന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും അക്ഷീണം പ്രയത്‌നിച്ചയാളാണ് ഒബാമയെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുതിയ തീരുമാനമെന്നും ഇല്ലിനോയ് ഗവര്‍ണറുടെ ഓഫിസ് വ്യക്തമാക്കി.