FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Breaking News

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി

Monday, Aug 7, 2017,14:16 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ വിധി ബിസിസിഐക്ക് കനത്ത തിരിച്ചടിയാണ്.
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ 2013 മെയില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണു ബിസിസിഐ ശ്രീശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീടു പട്യാല സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.
ബിസിസിഐ വിലക്കു നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാനാകുന്നില്ലെന്നു ചൂണ്ടികാട്ടിയാണു ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിധികേള്‍ക്കാന്‍ ശ്രീശാന്ത് കോടതിയില്‍ എത്തിയിരുന്നു.
ശ്രീശാന്തിന്റെ വിലക്കു നീക്കിയതില്‍ സന്തോഷമുണ്ടെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ടി.സി. മാത്യു പറഞ്ഞു. വിലക്കു നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയ്ക്കു കത്തെഴുതാന്‍ ടി.സി. മാത്യുവായിരുന്നു ശ്രീശാന്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിലക്കു നീക്കില്ലെന്ന നിലപാടാണ് ബിസിസിഐ എടുത്തത്.