FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Sports

ഹൈക്കോടതി വിധിയില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ശ്രീശാന്ത്

Monday, Aug 7, 2017,15:35 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നീക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് എസ്. ശ്രീശാന്ത്. പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും ശ്രീശാന്ത് പ്രതികരിച്ചു. 34 വയസ് മാത്രമെ ആയിട്ടുളളു. ദൈവാനുഗ്രഹം കൊണ്ട് ഫിറ്റ്‌നസ് കാക്കാന്‍ കഴിയുന്നുണ്ട്. ഇനി പ്രകടനവും മെച്ചപ്പെടുത്തണം. എത്രയും പെട്ടെന്ന് സെലക്ഷന്‍ നടപടികളിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് പറഞ്ഞു.

കുടുംബവും സുഹൃത്തുക്കളും മറ്റും ഞാന്‍ ചെയ്യാത്ത തെറ്റിന് അനുഭവിക്കേണ്ടി വന്നു. ദൈവത്തിന് നന്ദി. അച്ഛനും അമ്മയ്ക്കും എല്ലാവര്‍ക്കും നന്ദി. ഇനിയും എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നതായും ശ്രീശാന്ത് അറിയിച്ചു.
ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ വിധി ബിസിസിഐക്ക് കനത്ത തിരിച്ചടിയാണ്.
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ 2013 മെയില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണു ബിസിസിഐ ശ്രീശാന്തിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീടു പട്യാല സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.
ബിസിസിഐ വിലക്കു നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാനാകുന്നില്ലെന്നു ചൂണ്ടികാട്ടിയാണു ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിധികേള്‍ക്കാന്‍ ശ്രീശാന്ത് കോടതിയില്‍ എത്തിയിരുന്നു.
ശ്രീശാന്തിന്റെ വിലക്കു നീക്കിയതില്‍ സന്തോഷമുണ്ടെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ടി.സി. മാത്യു പറഞ്ഞു. വിലക്കു നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയ്ക്കു കത്തെഴുതാന്‍ ടി.സി. മാത്യുവായിരുന്നു ശ്രീശാന്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിലക്കു നീക്കില്ലെന്ന നിലപാടാണ് ബിസിസിഐ എടുത്തത്.