FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Sports

അമെരിക്കകാരി തോറി ബോവി വേഗറാണി

Monday, Aug 7, 2017,9:05 IST By സ്വന്തം ലേഖകൻ A A A

ലണ്ടന്‍: ലോക അത്ലറ്റിക് മീറ്റില്‍ അമെരിക്കകാരി തോറി ബോവി തന്നെ വേഗറാണി. 100 മീറ്റര്‍ മത്സരത്തിന്റെ ആവേശകരമായ പോരാട്ടത്തില്‍ 10.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണു തോറി സ്വര്‍ണം സ്വന്തമാക്കിയത്. ഐവറികോസ്റ്റിന്റെ മാരി ജോസു താലു വെള്ളി നേടി. മുന്നിലായിരുന്ന ഐവറികോസ്റ്റിന്റെ മാരി ജോസു താലുവിനെ അവസാന ചുവടിലാണു തോറി മറികടന്നത്. ഫിനിഷ് ചെയ്തപ്പോള്‍ തോറി ബോവിയുടെ കാലുതെറ്റി. പക്ഷെ കണക്കൂകൂട്ടലുകള്‍ ബോവിയുടെ തെറ്റിയിരുന്നില്ല. 10.85 സെക്കന്‍ഡാണു തോറി കുറിച്ച സമയം. മാരിയുടേത് 10.86. നെതര്‍ലന്‍ഡ്‌സിന്റെ ഡഫ്‌നി ഷിപ്പേഴ്‌സ് 10.91 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാംസ്ഥാനത്തെത്തി. മെഡല്‍ നേടുമെന്നു കരുതിയ ജമൈക്കയുടെ എലെയിന്‍ തോംസണ്‍ അഞ്ചാമതയാണു ഫിനിഷ് ചെയ്തത്.