FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
India

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ പത്തൊമ്പതുകാരി ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് മരിച്ചു

Tuesday, Aug 8, 2017,13:39 IST By സ്വന്തം ലേഖകൻ A A A

ഹൈദരാബാദ്: ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. ഗര്‍ഭമലസിപ്പിക്കാന്‍ സ്വകാര്യആശുപത്രിയില്‍ ഞായറാഴ്ച രാത്രിയിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചത്. കാമുകനാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തിച്ചപ്പോള്‍ പെണ്‍കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ചികിത്സാപിഴവിന് ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നിയമാനുസൃതമല്ലാത്ത ഗര്‍ഭമലസിപ്പിക്കലിനും പെണ്‍കുട്ടിയോടുള്ള വഞ്ചനയ്ക്കും വിവിധ വകുപ്പുകളനുസരിച്ച് കേസ് രജിസ്റ്റര് ചെയ്തതായി പൊലീസ് അറിയിച്ചു. ഒരു ഫോട്ടൊഗ്രാഫറുമായി പെണ്‍കുട്ടി ശാരീരികബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.