FLASH NEWS
Breaking News
പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതം: സ്പീക്കര്‍
India

‘രാഹുല്‍ ഗാന്ധിയെ കാണാനില്ല’ അമേഠിയില്‍ പോസ്റ്ററുകള്‍

Tuesday, Aug 8, 2017,15:58 IST By സ്വന്തം ലേഖകൻ A A A

ലഖ്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷനും അമേതി എംപിയുമായ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പറഞ്ഞ് മണ്ഡലത്തില്‍ പോസ്റ്റര്‍ പതിച്ചു. രാഹുലിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളാണ് തിങ്കളാഴ്ചയോടെ അമേതി മണ്ഡലത്തിലെ പല സ്ഥലങ്ങളും പ്രത്യക്ഷപ്പെട്ടത്.

രാഹുല്‍ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേത്തിയില്‍ നിന്നും കാണാതായിരിക്കുന്നു. എംപി വാഗ്ദാനം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടന്നില്ലെന്നും ഞങ്ങള്‍ ചതിക്കപ്പെട്ടതായും പരിഹാസരായതായും പോസ്റ്ററില് സൂചിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയെ കണ്ടെത്തി തരുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുമെന്നും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. എന്ന് അമേത്തിയിലെ ജനങ്ങള്‍ എന്നാണ് പോസ്റ്ററില്‍ കൊടുത്തിയിരിക്കുന്നത്.
കാലങ്ങളായി അമേത്തി രാഹുലിന്റെ മണ്ഡല നിന്നാണ് ലോക്‌സഭയില്‍ എത്തുന്നത്. പരമ്പരഗതമായി ഗാന്ധി കുടുംബത്തിന്റൈ ഉറച്ച മണ്ഡലമാണ് അമേത്തി. രാജീവ് ഗാന്ധി അമേത്തിയെയാണ് ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ രാഹുലിന്റെ മുഖ്യ എതിരാളി സ്മൃതി ഇറാനി ആയിരുന്നു.