FLASH NEWS
Breaking News
പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതം: സ്പീക്കര്‍
Editorial

വൈ​കി​യ വേ​ള​യി​ൽ വ​ന്നെ​ത്തി​യ നീ​തി

Tuesday, Aug 8, 2017,9:50 IST By സ്വന്തം ലേഖകൻ A A A

ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്തി​ന് ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് (ബി​സി​സി​ഐ) ഏ​ർ​പ്പെ​ടു​ത്തി​യ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് നീ​ക്കി കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​റെ വൈ​കി​യാ​ണെ​ങ്കി​ലും അ​ർ​ഹ​മാ​യ നീ​തി ശ്രീ​ശാ​ന്തി​നു ല​ഭി​ച്ചി​രി​ക്കു​ന്നു​വെ​ന്നു പ​റ​യാം. വി​ല​ക്കു നീ​ങ്ങി​യ​തോ​ടെ കേ​ര​ള​ത്തി​നു​വേ​ണ്ടി ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ക​ളി​ക്കാ​നാ​വും ഈ ​പ്ര​തി​ഭ​യ്ക്ക്. പ്ര​ക​ട​നം ഉ​ജ്വ​ല​മാ​ണെ​ങ്കി​ൽ അ​ടു​ത്ത സീ​സ​ൺ ഐ​പി​എ​ല്ലി​ലോ,​ അ​ല്ലെ​ങ്കി​ൽ വി​ദേ​ശ ലീ​ഗു​ക​ളി​ലോ ക​ളി​ക്കാം. ദേ​ശീ​യ ടീ​മി​ൽ അം​ഗ​മാ​ക​ണ​മെ​ന്ന​താ​ണ് ശ്രീ​ശാ​ന്തി​ന്‍റെ അ​ഭി​ലാ​ഷ​മെ​ങ്കി​ലും അ​തി​നു പ​ക്ഷേ ക​ട​മ്പ​ക​ൾ ഏ​റെ​യു​ണ്ട്. ബി​സി​സി​ഐ​യു​ടെ നി​ല​പാ​ടു​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. ത​ങ്ങ​ളു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ൽ ഇ​ള​വു ന​ൽ​കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന അ​വ​രു​ടെ ക​ടും​പി​ടി​ത്ത​ത്തി​ന് അ​യ​വു വ​രു​മെ​ങ്കി​ൽ ശ്രീ​ശാ​ന്തി​നു ശോ​ഭ​ന​മാ​യ ഭാ​വി പ്ര​തീ​ക്ഷി​ക്കാം.
ക്രി​ക്ക​റ്റ് ലോ​ക​ത്തെ ഞെ​ട്ടി​ച്ച ഐ​പി​എ​ൽ ഒ​ത്തു​ക​ളി വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് 2013 മേ​യ് മാ​സ​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ താ​ര​മാ​യി​രു​ന്ന ശ്രീ​ശാ​ന്തി​നെ​യും അ​ങ്കി​ത് ച​വാ​ൻ,​ അ​ജി​ത് ചാ​ന്ദി​ല എ​ന്നീ ക​ളി​ക്കാ​രെ​യും ഡ​ൽ​ഹി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന് ബി​സി​സി​ഐ മൂ​ന്നു പേ​രെ​യും ക്രി​ക്ക​റ്റി​ൽ നി​ന്നു സ​സ്പെ​ൻ​ഡു ചെ​യ്യു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. പ​ട്യാ​ല സെ​ഷ​ൻ​സ് കോ​ട​തി ശ്രീ​ശാ​ന്തി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ ക​മ്മി​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കു നീ​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ബി​സി​സി​ഐ സ്വീ​ക​രി​ച്ച​ത്. ഇ​തി​നെ​യാ​ണു ശ്രീ​ശാ​ന്ത് ഹൈ​ക്കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്ത​ത്. വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ പൊ​ലീ​സ് മെ​ന​ഞ്ഞെ​ടു​ത്ത കേ​സാ​ണ് അ​ന്വേ​ഷ​ണ ക​മ്മി​ഷ​നും പി​ന്തു​ട​ർ​ന്ന​തെ​ന്നാ​യി​രു​ന്നു ശ്രീ​ശാ​ന്തി​ന്‍റെ വാ​ദ​ങ്ങ​ളി​ൽ പ്ര​ധാ​നം. പൊ​ലീ​സ് ഒ​രു​ക്കി​യ ക​ഥ​യും തെ​ളി​വു​ക​ളും കു​റ്റം സ്ഥാ​പി​ക്കു​ന്ന​തി​നു മ​തി​യാ​യ​ത​ല്ലെ​ന്ന് പ​ട്യാ​ല കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​ളി​ക്കാ​ര​നെ ശ്വാ​സം വി​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ബി​സി​സി​ഐ​യു​ടെ നി​ല​പാ​ട്.
ഏ​തൊ​രു ക​ളി​ക്കാ​ര​ന്‍റെ ഉ​യ​ർ​ച്ച​യി​ലും പ​ല​ർ​ക്കും പ​ങ്കു​ണ്ടാ​കാം. എ​ങ്കി​ലും ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ പ​ട​വു​ക​ൾ ഒ​ന്നൊ​ന്നാ​യി ക​യ​റു​ക​യും ക​ടു​ത്ത മ​ത്സ​ര​ങ്ങ​ളെ മാ​ന​സി​ക​വും കാ​യി​ക​വു​മാ​യ ക്ഷ​മ​ത കൊ​ണ്ട് അ​തി​ജീ​വി​ക്കു​ക​യും ക​ളി​ക്ക​ള​ത്തോ​ട് അ​ർ​പ്പ​ണ മ​നോ​ഭാ​വം പു​ല​ർ​ത്തു​ക​യും ചെ​യ്യു​ന്ന താ​ര​ങ്ങ​ൾ രാ​ജ്യാ​ന്ത​ര വേ​ദി​ക​ളി​ൽ ശോ​ഭി​ക്കു​മ്പോ​ൾ അ​വ​രു​ടെ സ​ക​ല നേ​ട്ട​ങ്ങ​ൾ​ക്കും പി​ന്നി​ൽ ത​ങ്ങ​ളാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വും അ​തി​ലൂ​ന്നി​യു​ള്ള ധാ​ർ​ഷ്ട്യം നി​റ​ഞ്ഞ സ​മീ​പ​ന​വും കാ​യി​ക സം​ഘ​ട​ന​യ്ക്കു ചേ​ർ​ന്ന​ത​ല്ല. ഒ​രു താ​ര​ത്തി​ന്‍റെ ജീ​വി​ത​ത്തെ ത​ക​ർ​ത്തു​ക​ള​യാ​ൻ പോ​ന്ന ആ​രോ​പ​ണ​മു​യ​രു​ക,​ അ​തി​ന്‍റെ പേ​രി​ൽ അ​യാ​ൾ ജ​യി​ലി​ല​ട​യ്ക്ക​പ്പെ​ടു​ക,​ വ്യ​ക്തി​ജീ​വി​ത​ത്തി​ലും ക​രി​യ​റി​ലും ക​ള​ങ്കി​ത​നാ​യി അ​റി​യ​പ്പെ​ടു​ക തു​ട​ങ്ങി​യ അ​ഗ്നി​പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ശ്രീ​ശാ​ന്ത് ക​ട​ന്നു​പോ​യ​ത്. മു​ൻ​പും മ​റ്റു പ​ല കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും ഇ​തേ അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. നി​ജ​സ്ഥി​തി അ​റി​യു​ന്ന​തി​നു മു​ൻ​പ് മു​ൻ​വി​ധി​യോ​ടെ ക​ർ​ക്ക​ശ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തു ചി​ല​പ്പോ​ഴെ​ങ്കി​ലും അ​പ​രി​ഹാ​ര്യ​മാ​യ ന​ഷ്ട​മാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ തി​രി​ച്ച​റി​യ​ണം.
ശ്രീ​ശാ​ന്തി​നെ കു​റി​ച്ചും ക​ളി​ക്ക​ള​ത്തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​രു​മാ​റ്റ​രീ​തി​യെ​ക്കു​റി​ച്ചും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മു​ണ്ടാ​കാം. പ​ക്ഷേ രാ​ജ്യ​ത്തി​നു​വേ​ണ്ടി ശ്രീ​ശാ​ന്ത് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു സം​ശ​യ​മു​ണ്ടാ​കാ​നി​ട​യി​ല്ല. ക​ളി​ച്ച 27 ടെ​സ്റ്റു​ക​ളി​ൽ 87 വി​ക്ക​റ്റും 53 ഏ​ക​ദി​ന​ങ്ങ​ളി​ൽ 75 വി​ക്ക​റ്റും പ​ത്തു ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ഏ​ഴു വി​ക്ക​റ്റു​ക​ളും നേ​ടി​യ ശ്രീ​ശാ​ന്ത് 2007 ട്വ​ന്‍റി ട്വ​ന്‍റി ലോ​ക​ക​പ്പി​ലും 2011 ലോ​ക​ക​പ്പി​ലും ക​ളി​ച്ച ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു താ​ര​ത്തെ കോ​ട​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു വി​ധി​ച്ചു ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന​തു ദുഃ​ഖ​ക​ര​മാ​ണ്. ഇ​പ്പോ​ൾ 34 വ​യ​സു​ണ്ട് ശ്രീ​ശാ​ന്തി​ന്. ക​രി​യ​റി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട നാ​ലു വ​ർ​ഷ​ങ്ങ​ളാ​ണ് അ​വ​മ​തി സ​ഹി​ച്ചു ക​ഴി​യേ​ണ്ടി​വ​ന്ന​ത്. അ​സാ​മാ​ന്യ​മാ​യ മ​നോ​ധൈ​ര്യ​വും കു​ടും​ബം ന​ൽ​കി​യ പി​ൻ​ബ​ല​വു​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ​യൊ​രു തി​രി​ച്ചു​വ​ര​വ് അ​സാ​ധ്യ​മാ​കു​മാ​യി​രു​ന്നു. ഡാ​ൻ​സ്,​ അ​ഭി​ന​യം തു​ട​ങ്ങി​യ അ​ഭി​രു​ചി​ക​ളി​ൽ ന​ൽ​കി​യ ശ്ര​ദ്ധ​യാ​ണ് തു​ണ​യാ​യ​ത്. അ​തി​നി​ടെ രാ​ഷ്ട്രീ​യ ക​ള​രി​യി​ലു​മി​റ​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും ചെ​യ്തു. ഇ​തെ​ല്ലാം ചെ​റു​ത്തു​നി​ൽ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടാ​ൽ മ​തി.
വ​ലി​യ ക​ളി​ക്കാ​രു​ടെ ക​ളി ക​ണ്ടു​പ​ഠി​ച്ചും ക്ല​ബ്ബി​ലൂ​ടെ ക​ളി​ച്ചു​വ​ള​ർ​ന്നും ക​ഠി​ന​മാ​യി അ​ധ്വാ​നി​ച്ചാ​ണ് ശ്രീ​ശാ​ന്ത് മെ​ല്ലെ​മെ​ല്ലെ ഉ​യ​ർ​ന്ന​ത്. ദേ​ശീ​യ ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നു​ള്ള പ​രാ​ധീ​ന​ത ഇ​ന്ത്യ​ൻ കു​പ്പാ​യ​മ​ണി​യു​ന്ന​തി​നു ശ്രീ​ശാ​ന്തി​നു പ്ര​തി​ബ​ന്ധ​മാ​കാ​തി​രു​ന്ന​ത് ക​ളി​യി​ലെ അ​സാ​മാ​ന്യ​മാ​യ മി​ക​വു കൊ​ണ്ടാ​യി​രു​ന്നു. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​റു​ടെ പോ​ലും പ്ര​ശം​സ​യ്ക്കു പാ​ത്ര​മാ​യ ശ്രീ​ശാ​ന്ത് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി മാ​റി​ക്കൊ​ണ്ടി​രു​ന്ന വേ​ള​യി​ലാ​ണ് വി​ധി​യു​ടെ പ്ര​ഹ​ര​മു​ണ്ടാ​യ​ത്. ബി​സി​സി​ഐ​യു​ടെ പു​തി​യ നേ​തൃ​ത്വം കോ​ട​തി​വി​ധി​യെ മാ​നി​ക്കാ​ൻ ത​യാ​റാ​കു​ന്ന​പ​ക്ഷം മ​റ്റൊ​രു ഇ​ന്നി​ങ്സ് ശ്രീ​ശാ​ന്തി​നു കൈ​വ​രി​ക​യാ​ണ്. അ​തു താ​ഴെ​വീ​ണു​ട​യാ​തെ ഭ​ദ്ര​മാ​യി സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം അ​ദ്ദേ​ഹം കാ​ണി​ക്കു​മെ​ന്നു ക​രു​താം.