FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
India

ഒടുവിൽ പട്ടേലിന് ആശ്വാസജയം

Wednesday, Aug 9, 2017,10:59 IST By titto A A A

അഹമ്മദാബാദ്:  കോണ്‍ഗ്രസ് ആശങ്കയോടെ കാത്തുകാത്തിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒടുവില്‍ അഹമ്മദ് പട്ടേലിന് ആശ്വാസജയം. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് അഹമ്മദ് പട്ടേല്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ബല്‍വന്ത് സിങ് രാജ് പുത്തിനെ തോല്‍പ്പിച്ച് രാജ്യസഭയിലേക്ക് വീണ്ടുമെത്തുന്നത്. ഒരു ബിജെപി എംഎല്‍എയുടെ വോട്ടടക്കം നേടിയാണ് പട്ടേലിന്‍റെ വിജയം.

സത്യം ജയിച്ചെന്നും ഇത് തന്‍റെ മാത്രം വിജയമല്ലെന്നുമായിരുന്നു വിജയത്തിനുശേഷമുളള പട്ടേലിന്റെ ആദ്യ പ്രതികരണം. 44 വോട്ടുകള്‍ നേടിയാണ് പട്ടേല്‍ രാജ്യസഭയിലേക്ക് എത്തുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് വിജയിച്ച മറ്റ് രണ്ടുപേര്‍.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ 45 മിനിറ്റോളം താമസിച്ചാണ് തുടങ്ങിയത്. രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരുവരും ബാലറ്റ് പേപ്പര്‍ അമിത് ഷായെ ഉയര്‍ത്തി കാണിച്ചെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി ആദ്യം തളളി. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാത്രി രണ്ട് മണിയോടെയാണ് നിരവധി നാടകീയരംഗങ്ങൾക്കൊടുവിൽ കമ്മീഷൻ റിസൽട്ട് പ്രഖ്യാപിച്ചത്.