FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Articles

ജി​എ​സ്ടി​യു​ടെ പി​തൃ​ത്വ​വും പി.​സി​യു​ടെ പാ​ര്‍ട്ടി ക്ലാ​സും

Wednesday, Aug 9, 2017,10:32 IST By titto A A A

പ​ല​പ്പോ​ഴും ഒ​ളി​വി​ലാ​യി​രി​ക്കും, വെ​ടി​യു​ണ്ട​ക​ള്‍ക്കു നേ​രേ വി​രി​മാ​റു കാ​ട്ടേ​ണ്ടി വ​രും… സ​ന്ദേ​ശം സി​നി​മ​യി​ല്‍ ശ്രീ​നി​വാ​സ​ന്‍ പ​റ​യു​ന്ന രം​ഗ​ത്തി​ന്‍റെ ആ​വ​ര്‍ത്ത​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ സ​ഭ​യി​ല്‍ കേ​ട്ട​ത്. പ​റ​ഞ്ഞ​തു സി. ​ദി​വാ​ക​ര​നും. തി​രു​വ​ഞ്ചൂ​രി​നോ​ടാ​യി​രു​ന്നു ദി​വാ​ക​ര​ന്‍റെ പ​ഞ്ച് ഡ​യ​ലോ​ഗ്. കേ​ര​ള ച​ര​ക്കു സേ​വ​ന നി​കു​തി ബി​ല്‍ സ​ബ്ജ​ക്റ്റ് ക​മ്മി​റ്റി​ക്ക് അ​യ​ക്ക​ണ​മെ​ന്ന പ്ര​മേ​യ​ത്തി​ന്മേ​ല്‍ ന​ട​ന്ന ച​ര്‍ച്ച​യി​ലാ​ണു വി​പ്ല​വ​വീ​ര്യം തു​ടി​ക്കു​ന്ന ഡ​യ​ലോ​ഗു​മാ​യി ദി​വാ​ക​ര​ന്‍ തി​രു​വ​ഞ്ചൂ​രി​നെ നേ​രി​ടാ​ൻ ശ്ര​മി​ച്ച​ത്. ജി​എ​സ്ടി എ​ന്ന​തു മോ​ദി സ​ര്‍ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ അ​ജ​ന്‍ഡ​യു​ടെ ഭാ​ഗ​മാ​യി വ​ന്ന നി​യ​മ​മാ​ണ്. ഇ​തി​നെ​തി​രേ തി​രു​വ​ഞ്ചൂ​രി​ന്‍റെ പാ​ര്‍ട്ടി പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​കു​മോ, ഇ​തി​നെ​ക്കാ​ള്‍ വ​ലി​യ ഐ​റ്റം ഇ​നി​യും വ​രും. നി​ങ്ങ​ള്‍ ഏ​തു ലോ​ക​ത്താ ജീ​വി​ക്കു​ന്നേ? കേ​ന്ദ്ര​ത്തി​നെ​തി​രേ മ​തേ​ത​ര ശ​ക്തി​യാ​ണ് ആ​വ​ശ്യം. വെ​റു​തേ കേ​ര​ള സ​ര്‍ക്കാ​രി​നെ കു​റ്റം പ​റ​യ​രു​തെ​ന്നും ദി​വാ​ക​ര​ന്‍.

മ​തേ​ത​ര​ത്വം ആ​ലോ​ചി​ച്ച​തു കൊ​ണ്ടാ​ണു യെ​ച്ചൂ​രി​യെ പാ​ര്‍ല​ന്‍റി​ലേ​ക്കു വി​ടാ​ന്‍ ശ്ര​മി​ച്ച​തെ​ന്നും നി​ങ്ങ​ടെ കൂ​ടെ നി​ല്‍ക്കു​ന്ന​വ​ര്‍ സ​മ്മ​തി​ക്കു​മോ​യെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ തി​രി​ച്ച​ടി​ച്ചു. അ​പ്പോ​ഴാ​യി​രു​ന്നു ദി​വാ​ക​ര​ന്‍ ക​ത്തി​ക്ക​യ​റി​യ​ത്. ര​ക്ത​സാ​ക്ഷി​ത്വ​വും വെ​ടി​വ​യ്പ്പും വ​രും, താ​ങ്ങാ​നാ​കു​മോ എ​ന്നു തു​ട​ങ്ങി തീ​പ്പൊ​രി ചോ​ദ്യ​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ തെ​ല്ലൊ​ന്ന​മ്പ​ര​ന്നു. എ​ന്‍റെ വ​ഞ്ചി​യൂ​രേ എ​ന്നു​പോ​ലും ദി​വാ​ക​ര​ന്‍ ഇ​ട​യ്ക്ക് തി​രു​വ​ഞ്ചൂ​രി​നെ വി​ളി​ച്ചു. ജി​എ​സ്ടി എ​ന്ന​ല്ല ന​രേ​ന്ദ്ര മോ​ദി നി​കു​തി ബി​ല്‍ എ​ന്നു മാ​റ്റി പ​റ​യ​ണ​മെ​ന്നും ദി​വാ​ക​ര​ന്‍.
ജി​എ​സ്ടി​യു​ടെ അ​ച്ഛ​നാ​രാ​ണെ​ന്ന ചോ​ദ്യ​ത്തി​നും ദി​വാ​ക​ര​ന് ഉ​ത്ത​രം വേ​ണം. ആ​രു​ടെ ബേ​ബി​യാ​ണി​ത്. പ്ര​ണ​ബ് മു​ഖ​ര്‍ജി​യു​ടെ മു​ഖ​മാ​ണോ, കോ​ണ്‍ഗ്ര​സി​ന്‍റെ മു​ഖ​മാ​ണോ, അ​തോ മോ​ദി​യു​ടെ മു​ഖ​മാ​ണോ- ദി​വാ​ക​ര​ന്‍റെ സം​ശ​യം തീ​രു​ന്നി​ല്ല. ന​ല്ലൊ​രു സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പൂ​ര്‍വി​ക​ന്‍ കൗ​ടി​ല്യ​നാ​ണെ​ന്നു വ​രെ ദി​വാ​ക​ര​ന്‍ പ​റ​ഞ്ഞു ക​ള​ഞ്ഞു.
മ​ര്യാ​ദ​യ്ക്കു നി​ന്നി​ല്ലേ​ല്‍ സി​പി​എ​മ്മി​ല്‍ നി​ന്നു തോ​മ​സ് ഐ​സ​ക്കി​നെ പു​റ​ത്താ​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യാ​ണ് പി.​സി. ജോ​ര്‍ജ് രം​ഗ​ത്തെ​ത്തി​യ​ത്. നി​യ​മം പാ​സാ​ക്കി​യി​ട്ട് വെ​റു​തെ ച​ര്‍ച്ച ചെ​യ്തു സ​മ​യം ക​ള​യു​ന്ന​തെ​ന്തി​നാ​ണെ​ന്നാ​യി​രു​ന്നു പി.​സി​യു​ടെ ചോ​ദ്യം. ജി​എ​സ്ടി​യെ എ​തി​ര്‍ത്ത സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടും പാ​ര്‍ട്ടി​ക്കാ​ര​നാ​യ ഐ​സ​ക്ക് മോ​ദി​യെ​ക്കാ​ളും ആ​വേ​ശ​ത്തോ​ടെ​യാ​ണ​ല്ലോ ജി​എ​സ്ടി​ക്കു വേ​ണ്ടി വാ​ദി​ക്കു​ന്ന​തെ​ന്ന സ​ങ്ക​ട​മാ​യി​രു​ന്നു പി.​സി​ക്ക്. ഐ​സ​ക്ക് മാ​പ്പു പ​റ​യ​ണം. കേ​ന്ദ്ര ക​മ്മി​റ്റി പാ​സാ​ക്കി​യ ഇം​ഗ്ലീ​ഷി​ലു​ള്ള പ്ര​മേ​യ​ത്തി​ന്‍റെ ആ​ദ്യ പാ​ര​ഗ്രാ​ഫ് വാ​യി​ച്ചു കേ​ള്‍പ്പി​ക്കാ​നും പി.​സി. ജോ​ര്‍ജ് മ​റ​ന്നി​ല്ല. സ​മ​യം തീ​ര്‍ന്ന​താ​യി ചേം​ബ​ര്‍ അ​റി​യി​ച്ചി​ല്ലാ​യി​രു​ന്നേ​ല്‍ മൊ​ത്തം വാ​യി​ച്ചു തീ​ര്‍ത്തേ​നെ.
ധ​ന​മ​ന്ത്രി ത​ട്ടു​ക​ട​യി​ല്‍ നി​ന്നും ചാ​യ​കു​ടി​ക്കാ​റി​ല്ലെ​ന്ന കെ.​എം. മാ​ണി​യു​ടെ ക​ണ്ടു​പി​ടു​ത്തം സ​ഭ​യെ ചി​രി​യി​ലാ​ഴ്ത്തി. ജി​എ​സ്ടി വ​ന്ന​തി​നാ​ല്‍ ത​ട്ടു​ക​ട​യി​ലെ ചാ​യ​ക്ക് അ​ഞ്ചു രൂ​പ​യാ​യെ​ന്നും ഞ​ങ്ങ​ളൊ​ക്കെ ത​ട്ടു​ക​ട​യി​ലെ ചാ​യ കു​ടി​ക്കാ​റു​ള്ള​തു​കൊ​ണ്ടാ​ണി​ത​റി​യു​ന്ന​തെ​ന്നും മാ​ണി സാ​ര്‍. ജി​എ​സ്ടി​യു​ടെ ച​രി​ത്ര​വും ഭൂ​മി​ശാ​സ്ത്ര​വു​മൊ​ക്കെ വി​വ​രി​ച്ചു കൊ​ണ്ടാ​യി​രു​ന്നു മാ​ണി ബി​ല്ലി​നെ എ​തി​ര്‍ത്ത​ത്. ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ രാ​ജ്യ​ങ്ങ​ളി​ല്‍ ഭ​ര​ണം കൈ​വി​ട്ടു​പോ​യ ച​രി​ത്ര​വും പി​ന്നാ​മ്പു​റ​ത്തു​ണ്ടെ​ന്നു മാ​ണി ഐ​സ​ക്കി​നെ ഓ​ര്‍മി​പ്പി​ച്ചു.
ജി​എ​സ്ടി സം​ബ​ന്ധി​ച്ച് സ​ര്‍ക്കാ​രും വ്യാ​പാ​രി​ക​ളും കൂ​രി​രു​ട്ടി​ലാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ഈ ​ബി​ല്‍ ഏ​റ്റ​വും ഒ​ടു​വി​ല്‍ ച​ര്‍ച്ച​യ്ക്കെ​ടു​ത്ത സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ഇ​തി​നു ധ​ന​മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണം- സ​തീ​ശ​ന്‍ ക​ത്തി​ക്ക​യ​റി. 35 മി​നി​റ്റി​ല​ധി​ക​മാ​യ​പ്പോ​ള്‍ സ​മ​യ​ക്ര​മം പാ​ലി​ക്ക​ണ​മെ​ന്ന സ്പീ​ക്ക​റു​ടെ റൂ​ളി​ങ് എ​ത്തി. ക്ഷ​മി​ക്ക​ണം, നി​ര്‍ത്താ​ന്‍ പ​റ്റി​ല്ലെ​ന്ന് ഇം​ഗ്ലീ​ഷി​ല്‍ കാ​ച്ചി സ​തീ​ശ​ന്‍ പി​ന്നെ​യും കു​റേ നേ​രം കൂ​ടി പ്ര​സം​ഗി​ച്ചു നി​ര്‍ത്തു​മ്പോ​ള്‍ സ​ഭ​യി​ല്‍ ഒ​രു വ​ലി​യ മ​ഴ പെ​യ്തു തോ​ര്‍ന്ന പ്ര​തീ​തി.
പ​ഴ​ഞ്ചൊ​ല്ലു​ക​ളാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ സ​ഭ​യി​ലെ താ​ര​ങ്ങ​ൾ. പോ​യ വ​ണ്ടി​ക്കു കൈ​കാ​ണി​ച്ചി​ട്ട് എ​ന്തു കാ​ര്യം, ഷ​ര്‍ട്ട് ധ​രി​ച്ചി​ട്ട് ഇ​സ്തി​രി​യി​ടു​ക തു​ട​ങ്ങി ച​ര്‍ച്ചാ​വേ​ള​യി​ല്‍ മാ​ത്രം പ​ത്തോ​ളം പ​ഴ​ഞ്ചൊ​ല്ലു​ക​ളാ​ണു വി​വി​ധ അം​ഗ​ങ്ങ​ള്‍ പ്ര​സം​ഗ​ത്തി​നി​ട​യി​ല്‍ ഉ​ദ്ധ​രി​ച്ച​ത്. രാ​വി​ലെ ശൂ​ന്യ​വേ​ള​യി​ല്‍ സ്വാ​ശ്ര​യ വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ നി​ന്നി​റ​ങ്ങി​പ്പോ​യി​രു​ന്നു.