FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Articles

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന്‍റെ വി​ല​യി​ടി​ച്ച സ​ന്ദ​ര്‍ശ​നം: ര​മേ​ശ് ചെ​ന്നി​ത്ത​ല

Wednesday, Aug 9, 2017,10:16 IST By മെട്രൊ വാർത്ത A A A

സം​സ്ഥാ​ന​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ സം​ഘ​ര്‍ഷ​ത്തെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന് ആ​രാ​യാ​ന്‍ ഗ​വ​ര്‍ണ​ര്‍ പി. ​സ​ദാ​ശി​വം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ രാ​ജ്ഭ​വ​നി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി​യ​തും മു​ഖ്യ​മ​ന്ത്രി അ​ച്ച​ട​ക്ക​ത്തോ​ടെ ഗ​വ​ര്‍ണ​റു​ടെ മു​ന്നി​ല്‍ ഹാ​ജ​രാ​യ​തും ശ​രി​യാ​യ ന​ട​പ​ടി​യാ​യി​ല്ല. ഗ​വ​ര്‍ണ​റെ ക​ണ്ട​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഡി​ജി​പി​യെ​യും ഗ​വ​ര്‍ണ​റു​ടെ മു​ന്നി​ലേ​ക്കു പ​റ​ഞ്ഞു വി​ട്ടു. തു​ട​ര്‍ന്നു ഗ​വ​ര്‍ണ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യ​തു തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണു ന​ല്‍കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലേ​റി​യ സ​ര്‍ക്കാ​രി​ന്‍റെ ത​ല​വ​നാ​യ മു​ഖ്യ​മ​ന്ത്രി ഗ​വ​ര്‍ണ​റു​ടെ “സ​മ​ണ്‍” അ​നു​സ​രി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നി​ല്‍ എ​ത്തി​യ​തു ജ​നാ​ധി​പ​ത്യ​ത്തെ പു​ച്ഛി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ ക​ഴി​യാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യ കു​ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ​യും ഉ​പ​ജാ​പ​ങ്ങ​ളി​ലൂ​ടെ​യും അ​ധി​കാ​രം കൈ​പ്പി​ടി​യി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ബി​ജെ​പി മൂ​ന്നു വ​ര്‍ഷ​മാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ്, ഗോ​വ, മ​ണി​പ്പു​ര്‍, ഛത്തി​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഗ​വ​ര്‍ണ​റെ ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി ന​ട​ത്തി​യ ക​ളി ജ​ന​ങ്ങ​ള്‍ ക​ണ്ട​താ​ണ്. ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന് ഏ​റെ ക​ഴി​യു​ന്ന​തി​നു മു​ൻ​പു ത​ന്നെ രാ​ജ്യ​ത്തെ 29ല്‍ 26 ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഏ​ഴു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​വ​ര്‍ണ​ര്‍മാ​രെ നീ​ക്കി. അ​ധി​കാ​രം ഗ​വ​ർ​ണ​ർ​മാ​രി​ലൂ​ടെ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു അ​ത്.
ബി​ജെ​പി സ​ര്‍ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ന്‍ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ ഗ​വ​ര്‍ണ​ര്‍ ന​ട​ത്തി​യ നാ​ണം​കെ​ട്ട ശ്ര​മ​ങ്ങ​ള്‍ കു​ത​ന്ത്ര​ങ്ങ​ള്‍ വെ​ളി​വാ​ക്കു​ന്ന​താ​യി​രു​ന്നു. 2016 ജ​നു​വ​രി 19ന്, ​അ​ന്ന​ത്തെ അ​രു​ണാ​ച​ല്‍ ഗ​വ​ര്‍ണ​ര്‍ ജ്യോ​തി പ്ര​സാ​ദ് രാ​ജ്കോ​വ കോ​ണ്‍ഗ്ര​സ് സ​ര്‍ക്കാ​രി​നെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യി പി​രി​ച്ചു​വി​ട്ട് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍പ്പെ​ടു​ത്തി. സു​പ്രീം കോ​ട​തി ഈ ​ന​ട​പ​ടി​യെ വി​മ​ര്‍ശി​ക്കു​ക​യും കോ​ണ്‍ഗ്ര​സ് സ​ര്‍ക്കാ​രി​നെ പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ജ​നാ​ധി​പ​ത്യ​ത്തി​നു തീ​രാ​ക്ക​ള​ങ്ക​മാ​യ ഗ​വ​ര്‍ണ​റെ അ​ന്ന​ത്തെ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍ജി പി​രി​ച്ചു​വി​ട്ടു.
ക​ഴി​ഞ്ഞ വ​ര്‍ഷം ത​ന്നെ​യാ​ണ് ഉ​ത്ത​ര​ഖ​ണ്ഡി​ലെ ഹ​രീ​ഷ് റാ​വ​ത്തി​ന്‍റെ കോ​ണ്‍ഗ്ര​സ് സ​ര്‍ക്കാ​രി​നെ ഗ​വ​ര്‍ണ​ര്‍ കെ.​കെ. പോ​ള്‍ അ​ന​ധി​കൃ​ത​മാ​യി പി​രി​ച്ചു​വി​ടു​ക​യും രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. സു​പ്രീം കോ​ട​തി​യു​ടെ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ചു ന​ട​ത്തി​യ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ റാ​വ​ത്തി​ന്‍റെ സ​ര്‍ക്കാ​ര്‍ തി​രി​ച്ചു വ​ന്നു. ഗ​വ​ര്‍ണ​ര്‍ പ​ദ​വി​യു​ടെ ദു​രു​പ​യോ​ഗം ഏ​റ്റ​വും പ്ര​ക​ട​മാ​യ​ത് 2017ല്‍ ​അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​ണ്. ഗോ​വ​യി​ലും മ​ണി​പ്പു​രി​ലും ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി കോ​ണ്‍ഗ്ര​സാ​യി​രു​ന്നു. എ​ന്നാ​ല്‍ കോ​ണ്‍ഗ്ര​സി​നെ ക്ഷ​ണി​ക്കു​ന്ന​തി​നു പ​ക​രം ഗ​വ​ര്‍ണ​ര്‍മാ​ര്‍ ബി​ജെ​പി​യെ​യാ​ണ് സ​ര്‍ക്കാ​രു​ണ്ടാ​ക്കാ​ന്‍ ക്ഷ​ണി​ച്ച​ത്.
ഗോ​വ​യി​ല്‍ ആ​കെ​യു​ള്ള 40 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ല്‍ കോ​ണ്‍ഗ്ര​സി​നു പ​ത്തൊ​മ്പ​തും ബി​ജെ​പി​ക്ക് പ​തി​മൂ​ന്നും സീ​റ്റാ​ണു ല​ഭി​ച്ച​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു മൂ​ന്നു സീ​റ്റ് മാ​ത്ര​മേ കോ​ണ്‍ഗ്ര​സി​നു വേ​ണ്ടി​യി​രു​ന്നു​ള്ളൂ. എ​ന്നാ​ല്‍ ഭൂ​രി​പ​ക്ഷ​ത്തി​ന് ഒ​മ്പ​തു സീ​റ്റു വേ​ണ്ടി​യി​രു​ന്ന ബി​ജെ​പി​യെ ഗ​വ​ര്‍ണ​ര്‍ ക്ഷ​ണി​ക്കു​ക​യും കു​തി​ര​ക്ക​ച്ച​വ​ട​ത്തി​നു സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യും ചെ​യ്തു.
മ​ണി​പ്പു​രി​ലെ 60 സീ​റ്റു​ക​ളി​ല്‍ ഇ​രു​പ​ത്തെ​ട്ടും നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ കോ​ണ്‍ഗ്ര​സി​നെ സ​ര്‍ക്കാ​രു​ണ്ടാ​ക്കാ​ന്‍ ക്ഷ​ണി​ക്കാ​തെ, 21 സീ​റ്റ് ല​ഭി​ച്ച ബി​ജെ​പി​യെ ഗ​വ​ര്‍ണ​ര്‍ ന​ജ്മ ഹെ​പ്തു​ള്ള ക്ഷ​ണി​ച്ചു. 2016ല്‍ ​പു​തു​ച്ചേ​രി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ ജ​ന​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. എ​ന്നി​ട്ടും ഗ​വ​ര്‍ണ​ര്‍ കി​ര​ണ്‍ ബേ​ദി​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടു നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ അ​വ​ര്‍ പി​ന്‍വാ​തി​ല്‍ നാ​മ​നി​ര്‍ദ്ദേ​ശം ന​ട​ത്തു​ക​യാ​ണു​ണ്ടാ​യ​ത്.
അ​തേ​സ​മ​യം ഗ​വ​ര്‍ണ​ര്‍മാ​രു​ടെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍ക്കെ​തി​രേ ധീ​ര​മാ​യി ശ​ബ്ദ​മു​യ​ര്‍ത്തി​യ സ​ര്‍ക്കാ​രു​ക​ള്‍ രാ​ജ്യ​ത്തു​ണ്ട്. 2015ല്‍ ​അ​സം വ​ന​മ​ന്ത്രി​യെ ഗ​വ​ര്‍ണ​ര്‍ പി.​ബി. ആ​ചാ​ര്യ വി​ളി​ച്ചു​വ​രു​ത്തി ശാ​സി​ച്ച​പ്പോ​ള്‍ ഗ​വ​ര്‍ണ​റു​ടെ ന​ട​പ​ടി​യെ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ത​രു​ണ്‍ ഗൊ​ഗോ​യ് നി​ശി​ത​മാ​യി വി​മ​ര്‍ശി​ച്ചി​രു​ന്നു. ഗ​വ​ര്‍ണ​ര്‍ക്കു ജ​ന​പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ചു​വ​രു​ത്താ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്നും ഇ​തു പാ​ലി​ക്കാ​ന്‍ സ​ര്‍ക്കാ​രി​നു ബാ​ധ്യ​ത​യി​ല്ലെ​ന്നു​മാ​ണ് ഗൊ​ഗോ​യ് പ​റ​ഞ്ഞ​ത്.
ഇ​തി​നെ​ക്കാ​ള്‍ ഉ​ജ്വ​ല​മാ​യ നി​ല​പാ​ടാ​ണ് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍ജി സ്വീ​ക​രി​ച്ച​ത്. ബം​ഗാ​ളി​ലെ 24 പ​ര്‍ഗാ​ന​സ് ജി​ല്ല​യി​ലു​ണ്ടാ​യ ക​ലാ​പ​ത്തെ​ക്കു​റി​ച്ച് ബി​ജെ​പി നേ​താ​ക്ക​ള്‍ ന​ല്‍കി​യ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ര്‍ച്ച​യ്ക്കാ​യി വ​ര​ണ​മെ​ന്ന് ജൂ​ലൈ മൂ​ന്നി​നു ഗ​വ​ര്‍ണ​ര്‍ കേ​ശ​വ്നാ​ഥ് ത്രി​പാ​ഠി മ​മ​ത​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ആ​വ​ശ്യം മ​മ​ത ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ഗ​വ​ര്‍ണ​ര്‍ സം​സ്ഥാ​ന ഡി​ജി​പി​യെ വി​ളി​ച്ചു​വെ​ങ്കി​ലും അ​ദ്ദേ​ഹ​വും പ്ര​തി​ക​രി​ച്ചി​ല്ല. ക്ഷു​ഭി​ത​നാ​യ ഗ​വ​ര്‍ണ​ര്‍ ജൂ​ലൈ നാ​ലി​ന് മ​മ​ത​യെ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും അ​വ​ര്‍ ത​മ്മി​ല്‍ വാ​ഗ്വാ​ദം ഉ​ണ്ടാ​വു​ക​യും ചെ​യ്തു.
ഇ​തു സം​ബ​ന്ധി​ച്ച് മ​മ​ത പ​റ​ഞ്ഞ​ത് ഇ​പ്ര​കാ​ര​മാ​ണ്: “ചെ​റു​പ്രാ​യം മു​ത​ല്‍ രാ​ഷ്ട്രീ​യ​ത്തി​ലു​ള്ള ഞാ​ന്‍ അ​ര്‍ഹി​ക്കു​ന്ന​ത് ഇ​ത​ല്ല. ഗ​വ​ര്‍ണ​റു​ടേ​ത് ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യാ​ണ്. അ​തു​പോ​ലെ ത​ന്നെ​യാ​ണ് എ​ന്‍റെ​യും സ്ഥാ​നം. ഞാ​ന്‍ ആ​രു​ടെ​യും ദ​യാ​ദാ​ക്ഷി​ണ്യ​ത്തി​ല​ല്ല തു​ട​രു​ന്ന​ത്. നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട ആ​ളാ​ണു താ​ന്‍ എ​ന്നു ഗ​വ​ര്‍ണ​ര്‍ മ​ന​സി​ലാ​ക്ക​ണം. ജ​ന​ങ്ങ​ളാ​ണ് എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഞാ​ന്‍ രാ​ജ്ഭ​വ​ന്‍റെ അ​ടി​മ​യ​ല്ല. രാ​ജ്ഭ​വ​ന്‍ ബി​ജെ​പി​യു​ടെ പാ​ര്‍ട്ടി ഓ​ഫി​സ് ആ​കാ​ന്‍ പാ​ടി​ല്ല. ബി​ജെ​പി​യു​ടെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സം​സാ​രി​ക്കു​ന്ന​തു പോ​ലെ​യാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ടു സം​സാ​രി​ച്ച​താ​യി എ​നി​ക്കു തോ​ന്നി​യ​ത്.”
അ​തേ​സ​മ​യം കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ക​ട്ടെ ഗ​വ​ര്‍ണ​ര്‍ വി​ളി​ച്ച​പ്പോ​ള്‍, കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​യു​ന്ന​തു പോ​ലെ, കേ​ട്ട​പാ​തി കേ​ള്‍ക്കാ​ത്ത പാ​തി രാ​ജ്ഭ​വ​നി​ലേ​ക്ക് ഓ​ടി​ച്ചെ​ല്ലു​ക​യാ​യി​രു​ന്നു. എ​ത്ര അ​നു​സ​ര​ണ​യോ​ടും ശാ​ന്ത​ത​യോ​ടു​മാ​ണ് അ​ദ്ദേ​ഹം ഗ​വ​ര്‍ണ​ര്‍ക്ക് മു​ന്നി​ലി​രു​ന്ന​ത്? അ​ടു​ത്ത കാ​ല​ത്തൊ​ന്നും ഇ​ത്ര​യും ശാ​ന്ത​നാ​യി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ര്‍ച്ച ന​ട​ത്ത​ണ​മെ​ന്നും അ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പ​ര​സ്യ​മാ​യി പ​റ​യ​ണ​മെ​ന്നു​മു​ള്ള ഗ​വ​ര്‍ണ​റു​ടെ നി​ർ​ദേ​ശം ശി​ര​സാ വ​ഹി​ക്കു​കും ചെ​യ്തു.
മു​ഖ്യ​മ​ന്ത്രി ഗ​വ​ര്‍ണ​റെ സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​ല്‍ തെ​റ്റൊ​ന്നു​മി​ല്ല. ഭ​ര​ണ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​രാ​യു​ന്ന​തി​ലും തെ​റ്റി​ല്ല. പ​ക്ഷേ കേ​ന്ദ്രം ഭ​രി​ക്കു​ന്ന ക​ക്ഷി​യും സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ക​ക്ഷി​യും ത​മ്മി​ല്‍ സം​ഘ​ര്‍ഷ​മു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തി​പു​രു​ഷ​നാ​യ ഗ​വ​ര്‍ണ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ വി​ളി​ച്ചു വ​രു​ത്തു​ന്ന​തു ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. മു​ഖ്യ​മ​ന്ത്രി​യെ താ​ന്‍ സ​മ​ണ്‍ ചെ​യ്തു എ​ന്നാ​ണ് ഗ​വ​ര്‍ണ​ര്‍ ട്വീ​റ്റ് ചെ​യ്ത​ത്. ഗ​വ​ര്‍ണ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ സ​മ​ണ്‍ ചെ​യ്യു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ളു​ടെ അ​ന്ത​സ​ത്ത​യ്ക്കു ചേ​ര്‍ന്ന​ത​ല്ല. ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍ക്കും നി​ര​ക്കു​ന്ന​ത​ല്ല. ഗ​വ​ര്‍ണ​റു​ടെ പ​ദ​വി​യെ​പ്പ​റ്റി​യു​ള്ള സി​പി​എ​മ്മി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​ങ്ങ​ള്‍ക്കു ക​ട​ക വി​രു​ദ്ധ​മാ​ണ് മു​ഖ്യ​മ​ന്തി​യു​ടെ ന​ട​പ​ടി. ഗ​വ​ര്‍ണ​ര്‍ എ​ന്ന പ​ദ​വി ത​ന്നെ അ​നാ​വ​ശ്യ​മാ​ണ് എ​ന്ന നി​ല​പാ​ടാ​ണ് സി​പി​എം സ്വീ​ക​രി​ച്ചു പോ​ന്നി​ട്ടു​ള്ള​ത്.
സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ, ഗ​വ​ര്‍ണ​റു​ടെ പ​ദ​വി സം​ബ​ന്ധി​ച്ച നി​ല​പാ​ട് 2008ല്‍ ​വ്യ​ക്ത​മാ​ക്കി​യ​ത് ഇ​ങ്ങ​നെ ആ​യി​രു​ന്നു:
“ ജ​നാ​ധി​പ​ത്യ ഫെ​ഡ​റ​ല്‍ ന​യ​ങ്ങ​ളു​ടെ ധാ​ർ​മി​കാ​ടി​ത്ത​റ നി​ല​നി​ര്‍ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​മ്പോ​ള്‍ ഗ​വ​ര്‍ണ​റു​ടെ പ​ദ​വി തീ​ര്‍ത്തും പ​ഴ​ഞ്ച​നാ​ണെ​ന്ന് ഞ​ങ്ങ​ള്‍ വി​ശ്വ​സി​ക്കു​ന്നു.” സി​പി​എം പി​ബി ഇ​ങ്ങ​നെ പ​റ​യു​മ്പോ​ഴാ​ണ് അ​തി​ൽ അം​ഗ​മാ​യ മു​ഖ്യ​മ​ന്ത്രി അ​നു​സ​ര​ണ​ക്കു​ട്ടി​യാ​യി ഓ​ടി​ച്ചെ​ല്ലു​ക​യും മ​റ്റൊ​രു അം​ഗ​മാ​യ പാ​ര്‍ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഗ​വ​ര്‍ണ​റെ ന്യാ​യീ​ക​രി​ക്കാ​നാ​യി അ​ദ്ദേ​ഹം പ്ര​യോ​ഗി​ച്ച ‘സ​മ​ണ്‍’ എ​ന്ന വാ​ക്കി​ന്‍റെ നാ​നാ​ർ​ഥം തേ​ടി വി​ക്കി​പീ​ഡി​യ​യി​ല്‍ അ​ല​യു​ക​യും ചെ​യ്യു​ന്ന​ത്.
ഇ​ച്ഛാ​ശ​ക്തി​യോ​ടെ നി​ല​പാ​ടെ​ക്കു​ന്ന​തി​നു പ​ക​രം ഗ​വ​ര്‍ണ​റു​ടെ വി​ളി​പ്പു​റ​ത്തു രാ​ജ്ഭ​വ​നി​ല്‍ ഹാ​ജ​രാ​വു​ക​യും ഗ​വ​ര്‍ണ​റു​ടെ നി​ർ​ദേ​ശ​ങ്ങ​ള്‍ അ​ക്ഷ​രം പ്ര​തി ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ, സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന്‍റെ വി​ല​യി​ടി​ക്കു​ക​യാ​ണു ചെ​യ്ത​ത്. ഇ​തു കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളോ​ടു മാ​പ്പു പ​റ​യാ​ന്‍ ത​യാ​റാ​ക​ണം.