FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Articles

കാ​ട്ടാ​ന​ക​ൾ പ​റ​യു​ന്ന​ത്…

Thursday, Aug 10, 2017,10:48 IST By റീ​​ന വ​​ർ​​ഗീ​​സ് ക​​ണ്ണി​​മ​​ല ​​ A A A

അ​ടു​ത്തി​ടെ​യാ​യി കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​കു​ക​യാ​ണ​ല്ലോ. സം​ര​ക്ഷി​ത​മൃ​ഗ​ത്തെ കൊ​ന്ന​തി​ന്‍റെ പേ​രി​ൽ പ​രി​സ്ഥി​തി വാ​ദി​ക​ൾ അ​ല​റി​ക്ക​ര​യു​മ്പോ​ൾ നി​ല​യി​ല്ലാ​ക്ക​യ​ത്തി​ലാ​ണ്ടു പോ​കു​ക​യാ​ണ് കൊ​ല​യാ​ളി ആ​ന​ക​ൾ​ക്കി​ര​യാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ. സോ​ളാ​ർ വേ​ലി, കി​ട​ങ്ങു നി​ർ​മാ​ണം എ​ന്നി​ങ്ങ​നെ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പേ​രി​ൽ മു​ട​ക്കി​യ തു​ക​യൊ​ന്നും വേ​ണ്ട കാ​ര്യ​ത്തി​നൊ​ന്നും പ​ര്യാ​പ്ത​മാ​യി​ല്ലെ​ന്നു സാ​രം. വ​ന​വ​ത്ക​ര​ണ​മെ​ന്നാ​ൽ മ​രു​വ​ത്ക​ര​ണം എ​ന്നാ​ണ് ര​ണ്ടു ദ​ശാ​ബ്ദ​ക്കാ​ല​മാ​യി മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ ഒ​രു ന​യം. സ​ർ​ക്കാ​രി​ന്‍റെ തേ​ക്കി​ന്‍ തോ​ട്ട​ങ്ങ​ളെ വ​ന​മാ​യി കാ​ണേ​ണ്ടി​വ​രു​ന്ന യ​ഥാ​ർ​ഥ പ്ര​കൃ​തി സ്നേ​ഹി​ക​ൾ​ക്കും പ്ര​കൃ​തി​യു​ടെ മ​ക്ക​ൾ​ക്കും മാ​ത്ര​മ​റി​യാ​വു​ന്ന ദു​ര​ന്ത​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ട​ന്നാ​ക്ര​മ​ണം പ​ല​പ്പോ​ഴും.

വ​നം വ​നം ത​ന്നെ​യാ​ണ്. അ​വി​ടെ വ​ന​സ​സ്യ​ങ്ങ​ളേ വ​ള​രാ​ൻ അ​നു​വ​ദി​ക്കാ​വൂ. വ​ന​വി​ഭ​വ​ങ്ങ​ളാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഭ​ക്ഷ​ണം. അ​ല്ലാ​തെ തേ​ക്കി​ൻ കു​രു​വും അ​ക്കേ​ഷ്യ​യി​ല​യു​മ​ല്ല. കാ​ട്ടാ​ൽ വൃ​ക്ഷം, ഞാ​വ​ൽ, കാ​ട്ടു​പ്ലാ​വ്, കാ​ട്ടു​മാ​വ്, ഭ​ദ്രാ​ക്ഷം, മൂ​ട്ടി​പ്പ​ഴം… ഇ​ത്ത​രം വൃ​ക്ഷ​ങ്ങ​ളാ​ണ് വ​ന​വ​ത്ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഇ​വ ധാ​രാ​ളം ന​ട്ടു പി​ടി​പ്പി​ച്ച് വ​ന​വ​ത്ക​ര​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ കാ​ട്ടാ​ന ശ​ല്യ​വും കു​ര​ങ്ങു ശ​ല്യ​വു​മൊ​ന്നും ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. പി​ന്നെ, കാ​ട്ടാ​ന​ക​ൾ ശ​ല്യം ചെ​യ്യാ​തി​രി​ക്കാ​ൻ സോ​ളാ​ർ വേ​ലി​യും കൊ​ല​പാ​ത​ക രീ​തി​യു​മ​ല്ല ആ​ദ്യം വേ​ണ്ട​ത്. അ​വ​രു​ടെ ജ​ല​സ്രോ​ത​സു​ക​ൾ നി​ല​നി​ർ​ത്ത​ണം. മ​ഴ​ക്കാ​ല​ത്ത് ധാ​രാ​ളം കാ​ട്ടു ച​ക്ക​ക​ൾ അ​വ​യ്ക്കു ഭ​ക്ഷ​ണ​മാ​യി ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​ണം. കാ​ട്ടു​മാ​ങ്ങ​ക​ളു​ടെ ല​ഭ്യ​ത​യും വ​ർ​ധി​പ്പി​ക്ക​ണം. കാ​ട്ടി​ലി​ത്തി​രി ക​രി​മ്പു ന​ട്ടാ​ലു​മി​ല്ല കു​ഴ​പ്പ​മൊ​ട്ടും.
ആ​ന​യു​ടെ സ്വാ​ഭാ​വി​ക ഭ​ക്ഷ​ണ​ങ്ങ​ൾ വ​ന​വ​ത്ക​ര​ണ​ത്തി​നു ധാ​രാ​ള​മാ​യു​പ​യോ​ഗി​ച്ചാ​ൽ അ​വ​യെ​ക്കൊ​ണ്ടു​ള്ള ശ​ല്യം മാ​റ്റാം. ഇ​നി​യൊ​ന്ന് ആ​ന​മ​യ​ക്കി എ​ന്ന ചെ​ടി​യാ​ണ്. ഇ​തു ന​ട്ടാ​ൽ ആ​ന അ​ഞ്ച​യ​ല​ത്തു കൂ​ടി പോ​ലും വ​രി​ല്ല. ചൊ​റി​യ​ണ സ​സ്യ​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന ഈ ​ചെ​ടി വ​നാ​തി​ർ​ത്തി​ക​ളി​ൽ ന​ട്ടാ​ൽ വ​ള​രെ ചെ​റി​യ ചെ​ല​വി​ൽ ആ​ന​ക​ളെ തു​ര​ത്താം. പ​ക്ഷേ, വി​ക​സ​ന വാ​ദി​ക​ൾ അ​തം​ഗീ​ക​രി​ക്കി​ല്ല. കാ​ര​ണം, വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ തു​ക വ​ക​മാ​റ്റാ​നാ​വി​ല്ലെ​ന്ന​തു ത​ന്നെ. മ​നു​ഷ്യ​രും ഈ ​സ​സ്യ​ത്തി​ന്‍റെ ഉ​ണ​ക്കി​ല പോ​ലും സ്പ​ർ​ശി​ച്ചാ​ൽ ചൊ​റി​ഞ്ഞു പ​നി​ച്ച് കി​ട​ക്കും. ക​ടു​ത്ത പ​നി​യും ചൊ​റി​ച്ചി​ലും മ​ര​ണ​ത്തി​നു വ​രെ കാ​ര​ണ​മാ​യേ​ക്കാം. എ​ന്നാ​ൽ, ഇ​ത്ത​രം സ​സ്യ​ങ്ങ​ളെ അ​റി​വി​ല്ലാ​യ്മ​യെ​ന്ന ഭൂ​ത​ത്തെ​ക്കൊ​ണ്ട് ഒ​ളി​പ്പി​ച്ചു​വ​ച്ച് ആ​ന​യി​റ​ങ്ങു​ന്ന​തു വ​ലി​യ പ്ര​ശ്ന​മാ​ക്കി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന് ആ ​പേ​രി​ൽ കു​റെ പ​ണം വ​ക​മാ​റ്റാ​നാ​ണു പ​ല​ർ​ക്കും താ​ത്പ​ര്യം. അ​ല്ലാ​തെ വ​ന വി​ക​സ​ന​ത്തി​നാ​യി ഇ​വി​ടെ ഒ​ന്നും ന​ട​ക്കു​ന്നി​ല്ല.
കേ​ര​ള​ത്തി​ലെ ചെ​റി​യൊ​രു ശ​ത​മാ​നം മാ​ത്ര​മേ വ​ന​മാ​യി ഇ​ന്നു​ള്ളൂ. കാ​ട്ടാ​ന​ക​ളെ പി​ടി​ച്ചു മെ​രു​ക്കു​ന്ന​തി​നു നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ കൂ​ട്ടം ചേ​ർ​ന്നു പെ​റ്റു​പെ​രു​കു​ന്ന ആ​ന​ക്കൂ​ട്ട​ത്തി​ന് ഈ ​കാ​ട് പോ​രാ​താ​കു​ന്നു എ​ന്ന​തും മ​റ​ക്ക​രു​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് താ​ര​ത​മ്യേ​ന ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള ചെ​റി​യ സം​സ്ഥാ​ന​മാ​ണു കേ​ര​ളം എ​ന്നു കൂ​ടി ഓ​ർ​ക്ക​ണം. ആ​ദ്യം മ​നു​ഷ്യ സു​ര​ക്ഷി​ത​ത്വം, പി​ന്നെ പോ​രേ കാ​ട്ടാ​ന​യു​ടെ സു​ര​ക്ഷി​ത​ത്വം ..?
(നാളെ: നാടുവിറപ്പിച്ച ഗജപോക്കിരികൾ)