FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Editorial

ഗു​​ജ​​റാ​​ത്തി​​ലെ നാ​​ട​​കം ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നു ക​​ള​​ങ്കം

Thursday, Aug 10, 2017,10:26 IST By മെട്രൊ വാർത്ത A A A

ക​​ഴി​​ഞ്ഞ ദി​​വ​​സം ഗു​​ജ​​റാ​​ത്തി​​ൽ ന​​ട​​ന്ന​​തു പോ​​ലെ ഇ​​ത്ര​​യ​​ധി​​കം മു​​ൾ​​മു​​ന​​യി​​ൽ നി​​ർ​​ത്ത​​പ്പെ​​ട്ട മ​​റ്റൊ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പും പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ഉ​​പ​​രി​​സ​​ഭ​​യി​​ലേ​​ക്ക് ഇ​​തി​​നു മു​​ൻ​​പ് ഒ​​രി​​ക്ക​​ലും ന​​ട​​ന്നി​​ട്ടി​​ല്ല. ഗു​​ജ​​റാ​​ത്തി​​ന്‍റെ ത​​ന്നെ ച​​രി​​ത്ര​​ത്തി​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ടു ദ​​ശ​​ക​​ങ്ങ​​ളി​​ൽ ആ​​ദ്യ​​മാ​​ണ് രാ​​ജ്യ​​സ​​ഭാം​​ഗ​​ത്വ​​ത്തി​​ലേ​​ക്ക് വോ​ട്ടെ​ടു​പ്പു ന​​ട​​ക്കു​​ന്ന​​ത്. ഓ​​രോ എം​​എ​​ൽ​​എ​​യ്ക്കും കോ​​ടി​​ക​​ൾ വി​​ല നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ട തെ​​ര​​ഞ്ഞെ​​ടു​​പ്പ്. പ​​ണ്ടു ബി​​ജെ​​പി വി​​ട്ടു കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന ശ​​ങ്ക​​ർ സി​ങ് വ​​ഗേ​​ല​​യെ വ​​ല​​വീ​​ശി​​പ്പി​​ടി​​ച്ച് കോ​​ൺ​​ഗ്ര​​സ് പി​​ള​​ർ​​ത്തി, ഗു​​ജ​​റാ​​ത്തി​​ൽ അ​​വ​​ർ​​ക്കു സ​​ർ​​വ​​നാ​​ശം പ്ര​​വ​​ചി​​ച്ച ബി​​ജെ​​പി ഒ​​രു വ​​ശ​​ത്ത്. പ്ര​​ള​​യ ദു​​രി​​ത​​ങ്ങ​​ളും നാ​​ടി​​ന്‍റെ വി​​ശേ​​ഷോ​​ത്സ​​വ​​ങ്ങ​​ളും മ​​റി​​ക​​ട​​ന്ന് സ്വ​​ന്തം എം​​എ​​ൽ​​എ​​മാ​​രെ സം​​സ്ഥാ​​ന​​ത്തു നി​​ന്നു ത​​ന്നെ ക​​ട​​ത്തി​​ക്കൊ​​ണ്ടു പോ​​യി ക​​ർ​​ണാ​​ട​​ക​​യി​​ലെ റി​​സോ​​ർ​​ട്ടി​​ൽ ഒ​​രാ​​ഴ്ച​​യി​​ല​​ധി​​കം ബ​​ന്ദി​​ക​​ളാ​​ക്കി​​യ കോ​​ൺ​​ഗ്ര​​സ് മ​​റു​​വ​​ശ​​ത്ത്. ര​​ണ്ടി​​നു​​മി​​ട​​യി​​ൽ, കി​​ട്ടു​​ന്ന​​തു ലാ​​ഭ​​മാ​​ക​​ട്ടെ എ​​ന്നു ക​​രു​​തി ഏ​​തു ഭാ​​ഗ​​ത്തേ​​ക്കു ചാ​​യാ​​നും ചെ​രി​​യാ​​നും ത​​ക്കം പാ​​ർ​​ത്തു നി​​ന്ന ചെ​​റു​​ക​​ക്ഷി​​ക​​ൾ.

ഈ ​​ക​​സ​​ർ​​ത്തു​​ക​​ളൊ​​ന്നും ന​​ട​​ന്നി​​രു​​ന്നി​​ല്ലെ​​ങ്കി​​ൽ​​പ്പോ​​ലും ബി​​ജെ​​പി​​ക്ക് ര​​ണ്ടു പേ​​രെ​​യും കോ​​ൺ​​ഗ്ര​​സി​​ന് ഒ​​രാ​​ളെ​​യും വ​​ള​​രെ നി​​സാ​​ര​​മാ​യി രാ​​ജ്യ​​സ​​ഭ​​യി​​ലെ​​ത്തി​​ക്കാ​​മാ​​യി​​രു​​ന്നു. അ​​വ​​സാ​​ന ഫ​​ലം അ​​ങ്ങ​​നെ​ത്ത​ന്നെ​യാ​​യി എ​​ന്ന​​ത് ഇ​​രു പ​​ക്ഷ​​ത്തി​​നും കി​​ട്ടി​​യ മ​​റു​​പ​​ടി. അ​​പ്പോ​​ഴും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ന്‍റെ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ പ​​രാ​​ജ​​യ​​പ്പെ​​ട്ട ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യും ഗു​​ജ​​റാ​​ത്ത് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രും സു​​പ്രീം കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രി​​ക്കു​ക​യാ​​ണ്. പ​​ര​​മോ​​ന്ന​​ത നീ​​തി​​പീ​​ഠ​​ത്തി​​ന്‍റെ അ​​ന്തി​​മ വി​​ധി വ​​ന്ന ശേ​​ഷ​​മാ​​കും യ​​ഥാ​​ർ​​ഥ ഫ​​ലം തീ​​രു​​മാ​​നി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.
രാ​​ജ്യ​​ത്തെ ഭ​​ര​​ണ സം​​വി​​ധാ​​ന​​ങ്ങ​​ളെ​​യോ, ഭ​​ര​​ണ​​കൂ​​ട​​ത്തെ​​പ്പോ​​ലു​​മോ ബാ​​ധി​​ക്കു​​ന്ന ഒ​​രു വെ​​ല്ലു​​വി​​ളി​​യും ഗു​​ജ​​റാ​​ത്തി​​ലെ രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. പി​​ന്നെ​​ന്തി​​നാ​​യി​​രു​​ന്നു ഈ ​​കോ​​ലാ​​ഹ​​ല​​ങ്ങ​​ളെ​​ല്ലാം. ഉ​​ത്ത​​രം വ്യ​​ക്തം. ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ബി​​ജെ​​പി​​യു​​ടെ രാ​​ഷ്‌​​ട്രീ​​യ മ​​ഹാ​​സ​​ചി​​വ​​ൻ അ​​മി​​ത് ഷാ​​യു​​ടെ രാ​​ഷ്‌​​ട്രീ​​യ അ​​തി​​മോ​​ഹ​​വും പ്ര​​ധാ​​ന പ്ര​​തി​​പ​​ക്ഷ​ പാ​​ർ​​ട്ടി​​യാ​​യ കോ​​ൺ​​ഗ്ര​​സി​ന്‍റെ അ​​ധ്യ​​ക്ഷ സോ​​ണി​​യ ഗാ​​ന്ധി​​യു​​ടെ രാ​​ഷ്‌​​ട്രീ​​യ​​കാ​​ര്യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ലി​​ന്‍റെ പ​​രാ​​ജ​​യ ഭീ​​തി​​യും ത​​മ്മി​​ലു​​ണ്ടാ​​യ അ​​തി​​സം​​ഘ​​ർ​​ഷം. രാ​​ജ്യ​​സ​​ഭ​​യി​​ൽ ബി​ജെ​പി​യു​ടെ അം​ഗ​ബ​ലം എ​ത്ര​ക​ണ്ട് കൂ​ട്ടാ​മോ അ​ത്ര​യും കൂ​ട്ടു​ക അ​നി​വാ​ര്യ​മാ​ണ് പാ​ർ​ട്ടി​ക്കും ന​​രേ​​ന്ദ്ര മോ​​ദി​​ക്കും. കാ​​ര​​ണം രാ​​ജ്യ​​സ​​ഭ​​യി​​ൽ എ​​ൻ​​ഡി​​എ​​യ്ക്ക് ആ​​കെ 77 അം​​ഗ​​ങ്ങ​​ളേ​​യു​​ള്ളൂ. യു​​പി​​എ​​യ്ക്ക് 84 പേ​​രു​​ണ്ട്. ഇ​​ത​​ര ക​​ക്ഷി​​ക​​ൾ​​ക്ക് 82 പേ​​രും. ലോ​​ക്സ​​ഭ​​യി​​ൽ ന​ല്ല ഭൂ​​രി​​പ​​ക്ഷ​​മു​​ണ്ടെ​​ങ്കി​​ലും ബി​​ജെ​​പി​​യു​​ടെ രാ​​ഷ്‌​​ട്രീ​​യ താ​​ത്പ​​ര്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കേ​​ണ്ടി വ​​രു​​ന്ന ബി​​ല്ലു​​ക​​ൾ പാ​​സാ​​ക്കി​​യെ​​ടു​​ക്കാ​​നു​​ള്ള ഭൂ​​രി​​പ​​ക്ഷം അ​​വ​​ർ​​ക്കു രാ​​ജ്യ​​സ​​ഭ​​യി​​ലി​​ല്ല. ഇ​​പ്പോ​​ഴ​​ത്തെ രാ​​ഷ്‌​​ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ അ​​വ​​ർ​​ക്ക​​തി​​നു ക​​ഴി​​യ​​ണ​​മെ​​ങ്കി​​ൽ 2020 വ​​രെ കാ​​ത്തി​​രി​​ക്ക​​ണം. അ​​തി​​നു​​ള്ള ക്ഷ​​മ അ​​മി​​ത് ഷാ​​യ്ക്കി​​ല്ല. ഓ​രോ സിം​ഗി​ൾ റ​ണ്ണും അ​തി​പ്ര​ധാ​ന​മാ​ണ് അ​മി​ത് ഷാ​യു​ടെ രാ​ഷ്ട്രീ​യ ഗെ​യി​മി​ൽ.
അ​​തേ സ​​മ​​യം, ഇ​​പ്പോ​​ൾ​​ത്ത​​ന്നെ വ​​ൻ​​പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​യ കോ​​ൺ​​ഗ്ര​​സും പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ളും കൂ​​ടു​​ത​​ൽ പ​​രു​​ങ്ങ​​ലി​​ലേ​​ക്കാ​​ണു നീ​​ങ്ങു​​ന്ന​​ത്. ത​​ന്ത്ര​​ങ്ങ​​ളെ​​ല്ലാം പി​​ഴ​​യ്ക്കു​​ന്നു. ഒ​​പ്പം നി​​ൽ​​ക്കു​​ന്ന​​വ​​രെ വി​​ശ്വ​​സി​​ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല. സ്വ​​ന്തം എം​​എ​​ൽ​​എ​​മാ​​ർ​​പോ​​ലും കൂ​​റു​​മാ​​റു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ലി​​നെ​​പ്പോ​​ലു​​ള്ള രാ​​ഷ്‌​​ട്രീ​​യ ചാ​​ണ​​ക്യ​​ന്മാ​​രെ രാ​​ജ്യ​​സ​​ഭ​​യി​​ലൂ​​ടെ​​യെ​​ങ്കി​​ലും പാ​​ർ​​ല​​മെ​​ന്‍റി​​ൽ എ​​ത്തി​​ച്ചി​​ല്ലെ​​ങ്കി​​ൽ അ​​വ​​സാ​​ന ക​​ച്ചി​​ത്തു​​രു​​മ്പും അ​​വ​​ർ​​ക്കു ന​​ഷ്ട​​മാ​​കും. പ​​ട്ടേ​​ലി​​ന്‍റെ വി​​ജ​​യ​​ത്തി​​ലൂ​​ടെ അ​​വ​​സാ​​ന ശ്വാ​​സ​​ത്തി​​ലെ​​ങ്കി​​ലും അ​​തി​​നു ക​​ഴി​​ഞ്ഞ​​ല്ലോ എ​​ന്ന് അ​​വ​​ർ​​ക്ക് ആ​​ശ്വ​​സി​​ക്കാം.
ഗു​​ജ​​റാ​​ത്തി​​ലെ​​ന്ന​​ല്ല, രാ​​ജ്യ​​ത്തി​​ന്‍റെ മ​​റ്റു ഭാ​​ഗ​​ങ്ങ​​ളി​​ലും ശ​​ക്തി പ്രാ​​പി​​ക്കു​​ന്നു എ​​ന്നൊ​​രു ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണു ബി​​ജെ​​പി. 18 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ അ​​വ​​ർ​​ക്കു ഭ​​ര​​ണ​​വു​​മു​​ണ്ട്. എ​ന്നാ​ൽ, ഈ ​​ആ​​ത്മ​​വി​​ശ്വാ​​സം സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടേ​​ണ്ട​​ത് രാ​​ഷ്‌​​ട്രീ​​യ കു​​തി​​ര​​ക്ക​​ച്ച​​വ​​ട​​ത്തി​​ലൂ​​ടെ​​യ​​ല്ല. സു​​താ​​ര്യ​​വും ശ​​ക്ത​​വു​​മാ​​യ രാ​​ഷ്‌​​ട്രീ​​യ അ​​ടി​​ത്ത​​റ​​യി​​ൽ നി​​ന്നാ​​ക​​ണം. കോ​​ൺ​​ഗ്ര​​സി​​ൽ നി​​ന്ന് ബി​​ജെ​​പി പ​​ഠി​​ക്കേ​​ണ്ട പാ​​ഠ​​വും അ​​താ​​ണ്. ഒ​​രി​​ക്ക​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ത്മാ​​വി​​ൽ നി​​റ​​ഞ്ഞു നി​​ന്ന രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഗ്ര​​സ്. ഒ​​ട്ടു മി​​ക്ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും അ​​ധി​​കാ​​രം. പാ​​ർ​​ല​​മെ​​ന്‍റി​​ൽ ഇ​​രു സ​​ഭ​​ക​​ളി​​ലും പ്ര​​തി​​പ​​ക്ഷ നി​​ര ശു​​ദ്ധ​​ശൂ​​ന്യ​​വും. അ​​ധി​​കാ​​ര​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള അ​​ത്യാ​​ർ​​ത്തി​​യും കാ​​ലു​​മാ​​റ്റ​​വും കൂ​​റു​​മാ​​റ്റ​​വും പി​​ള​​ർ​​പ്പും ഒ​​ക്കെ​​ക്കൂ​​ടി​​യാ​​ണ് ആ ​​പ്ര​​സ്ഥാ​​ന​​ത്തെ പി​​ന്നീ​​ടു ത​​ക​​ർ​​ത്ത​​ത്. അ​​ധി​​കാ​​ര​​ത്തി​​ന്‍റെ ആ​​റ​​ര പ​​തി​​റ്റാ​​ണ്ടു വേ​​ണ്ടി​​വ​​ന്നു, ആ ​​പ്ര​​സ്ഥാ​​ന​​ത്തെ ഇ​​ന്ന​​ത്തെ നി​​ല​​യി​​ലെ​​ത്തി​​ക്കാ​​ൻ. ബി​​ജെ​​പി​​യു​​ടെ ആ​​ദ്യ സ​​ർ​​ക്കാ​​ർ എ.​​ബി. വാ​​ജ്പേ​​യി​​യു​​ടേ​​താ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​തൊ​​രു മൃ​​ദു​​ന​​യ വ​​ല​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​രാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ന​​രേ​​ന്ദ്ര മോ​​ദി ന​​യി​​ക്കു​​ന്ന ഇ​​പ്പോ​​ഴ​​ത്തെ സ​​ർ​​ക്കാ​​ർ അ​​ങ്ങ​​നെ​​യ​​ല്ല. ആ​​ർ​​എ​​സ്എ​​സ് അ​​ട​​ക്ക​​മു​​ള്ള കേ​​ഡ​​ർ പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലും നി​​യ​​ന്ത്ര​​ണ​​ത്തി​​ലും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​​ർ​​ക്കാ​​രാ​​ണ്. വ​​രാ​​നി​​രി​​ക്കു​​ന്ന ഒ​​രു ദീ​​ർ​​ഘ​​കാ​​ല അ​​ജ​​ൻ​​ഡ​​യു​​ണ്ട് ഇ​​പ്പോ​​ഴ​​ത്തെ ബി​​ജെ​​പി​​ക്ക്. ഇ​​ന്ന​​ത്തെ കോ​​ൺ​​ഗ്ര​​സി​​നു സം​​ഭ​​വി​​ച്ച അ​​പ​​ച​​യം ത​​ങ്ങ​​ൾ​​ക്കു​​ണ്ടാ​​വ​​രു​​ത് എ​​ന്ന തോ​​ന്ന​​ലെ​​ങ്കി​​ലും ഇ​​പ്പോ​​ഴി​​ല്ലെ​​ങ്കി​​ൽ ബി​​ജെ​​പി​​യും അ​​തേ നി​​ല​​യി​​ലെ​​ത്താ​​ൻ അ​​മ്പ​​തു വ​​ർ​​ഷ​​ത്തെ കാ​​ത്തി​​രി​​പ്പു പോ​​ലും വേ​​ണ്ടി​വ​​രി​​ല്ല.