FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Business

പു​​തി​​യ പ്രോ​​ജ​​ക്റ്റു​​ക​​ളു​​മാ​​യി നാ​​ളി​​കേ​​ര വി​​ക​​സ​​ന ബോ​​ര്‍ഡ്

Thursday, Aug 10, 2017,11:54 IST By മെട്രൊ വാർത്ത A A A

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് കോ​​ക്ക​​ന​​ട്ട് പൗ​​ഡ​​റും വെ​​ര്‍ജി​​ന്‍ കോ​​ക്ക​​ന​​ട്ട് ഓ​​യി​​ല്‍ നി​​ർ​മാ​​ണ​​ത്തി​​നും കേ​​ര​​ള​​ത്തി​​ല്‍ പു​​തി​​യ ഫാ​​ക്റ്റ​​റി​​ക​​ള്‍ വ​​രു​​ന്നു. പ്ര​​തി​​ദി​​നം 15,000 നാ​​ളി​​കേ​​രം സം​​സ്ക​​രി​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള ഒ​​രു കോ​​ക്ക​​ന​​ട്ട് ഓ​​യി​​ല്‍ യൂ​​ണി​​റ്റാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. പ്ര​​തി​​ദി​​നം 12,000 നാ​​ളി​​കേ​​രം സം​​സ്ക​​രി​​ച്ച് ഡെ​​സി​​ക്കേ​​റ്റ​​ഡ് കോ​​ക്ക​​ന​​ട്ട് പൗ​​ഡ​​റും, വെ​​ര്‍ജി​​ന്‍ കോ​​ക്ക​​ന​​ട്ട് ഓ​​യി​​ലും ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള സ​​മ​​ഗ്ര സം​​സ്ക​​ര​​ണ യൂ​​ണി​​റ്റി​​നും, പ്ര​​തി​​ദി​​നം 30,000 നാ​​ളി​​കേ​​രം സം​​സ്ക​​രി​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള 3 കൊ​​പ്ര​​ഡ്ര​​യ​​ര്‍ യൂ​​ണി​​റ്റു​​ക​​ള്‍ക്കും, പ്ര​​തി​​ദി​​നം 15,000 നാ​​ളി​​കേ​​രം ചി​​ര​​കി ശീ​​തീ​​ക​​രി​​ച്ച് കേ​​ടു​​കൂ​​ടാ​​തെ സൂ​​ക്ഷി​​ക്കു​​ന്ന ഒ​​രു യൂ​​ണി​​റ്റി​​നും അ​​നു​​മ​​തി ല​​ഭി​​ച്ചി​ട്ടു​​ണ്ട്. നി​​ല​​വി​​ലു​​ള്ള ​മേ​​ഖ​​ല​​യ്ക്ക് പു​​റ​​മെ പു​​തി​​യ വാ​​ണി​​ജ്യ​​ലോ​​കം കൂ​​ടി​​യാ​​ണ് കേ​​ര​​ള​​ത്തി​​ലെ ക​​ര്‍ഷ​​ക​​ര്‍ക്ക് മു​​ന്നി​​ല്‍ തു​​റ​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ നാ​​ളി​​കേ​​ര വി​​ക​​സ​​ന ബോ​​ര്‍ഡ് 31.34 കോ​​ടി രൂ​​പ​​യാ​​ണ് അ​​നു​​വ​​ദി​​ച്ച​​ത്. ക​​ര്‍ണാ​​ട​​ക, ത​​മി​​ഴ്നാ​​ട്, ആ​​ന്ധ്ര എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും പു​​തി​​യ ഫാ​​ക്റ്റ​​റി​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്നു​​ണ്ട്.
കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​ര്‍മാ​​ണ​​വും സം​​സ്ക​​ര​​ണ​​വും ഗ​​വേ​​ഷ​​ണ​​വും വി​​പ​​ണ​​ന​​വും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന് 30 പ​​ദ്ധ​​തി​​ക​​ള്‍ക്ക് അ​​നു​​മ​​തി ന​​ല്‍കി. നാ​​ളി​​കേ​​ര വി​​ക​​സ​​ന ബോ​​ര്‍ഡ് ചെ​​യ​​ര്‍മാ​​ന്‍ ഡോ.​ ​ബി.​​എ​​ന്‍.​​എ​​സ്. മൂ​​ര്‍ത്തി​​യു​​ടെ അ​​ദ്ധ്യ​​ക്ഷ​​ത​​യി​​ല്‍ കൊ​​ച്ചി​​യി​​ല്‍ ചേ​​ര്‍ന്ന യോ​​ഗ​​മാ​​ണ് തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. 30 പ​​ദ്ധ​​തി​​ക​​ളി​​ല്‍ എ​​ട്ടെ​​ണ്ണം ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​ക​​ളും, ഇ​​രു​​പ​​ത്തി​​ര​​ണ്ടെ​​ണ്ണം നാ​​ളി​​കേ​​ര സം​​സ്ക​​ര​​ണ​​ത്തി​​നും ഉ​​ല്‍പ​​ന്ന വൈ​​വി​​ധ്യ​​വ​​ത്ക്ക​​ര​​ണ​​ത്തി​​നു​​മു​​ള്ള പ​​ദ്ധ​​തി​​ക​​ളു​​മാ​​ണ്.
നാ​​ളി​​കേ​​ര സം​​സ്ക​​ര​​ണ​​വും, ഉ​​ല്‍പ​​ന്ന വൈ​​വി​​ധ്യ​​വ​​ത്ക​​ര​​ണ​​ത്തി​​നും 255 ല​​ക്ഷം നാ​​ളി​​കേ​​രം സം​​സ്ക​രി​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള 3 ഡെ​​സി​​ക്കേ​​റ്റ​​ഡ് കോ​​ക്ക​​ന​​ട്ട് പൗ​​ഡ​​ര്‍ യൂ​​ണി​​റ്റു​​ക​​ള്‍ക്കും, പ്ര​​തി​​വ​​ര്‍ഷം 45 ല​​ക്ഷം നാ​​ളി​​കേ​​രം ചി​​ര​​കി ശീ​​തീ​​ക​​രി​​ച്ച് സൂ​​ക്ഷി​​ക്കു​​ന്ന ഒ​​രു യൂ​​ണി​​റ്റും, പ്ര​​തി​​വ​​ര്‍ഷം 96 ല​​ക്ഷം നാ​​ളി​​കേ​​രം സം​​സ്ക്ക​​രി​​ച്ച് ഡെ​​സി​​ക്കേ​​റ്റ​​ഡ് കോ​​ക്ക​​ന​​ട്ട് പൗ​​ഡ​​റും, വെ​​ര്‍ജി​​ന്‍ കോ​​ക്ക​​ന​​ട്ട് ഓ​​യി​​ലും ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള ര​​ണ്ട് സ​​മ​​ഗ്ര സം​​സ്ക്ക​​ര​​ണ യൂ​​ണി​​റ്റു​​ക​​ള്‍ക്കും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 75 ല​​ക്ഷം നാ​​ളി​​കേ​​രം സം​​സ്ക്ക​​രി​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള 2 ഇ​​ള​​നീ​​ര്‍ പ്രോ​​സ​​സി​ങ് യൂ​​ണി​​റ്റു​​ക​​ള്‍ക്കും, പ്ര​​തി​​വ​​ര്‍ഷം 135 ല​​ക്ഷം നാ​​ളി​​കേ​​രം സം​​സ്ക്ക​​രി​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള ര​​ണ്ട് കോ​​ക്ക​​ന​​ട്ട് ഓ​​യി​​ല്‍ യൂ​​ണി​​റ്റു​​ക​​ള്‍ക്കും, പ്ര​​തി​​വ​​ര്‍ഷം 120 ല​​ക്ഷം നാ​​ളി​​കേ​​രം സം​​സ്ക​​രി​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള 4 കൊ​​പ്ര​​ഡ്ര​​യ​​ര്‍ യൂ​​ണി​​റ്റു​​ക​​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​​തി​​വ​​ര്‍ഷം 41 ല​​ക്ഷം നാ​​ളി​​കേ​​രം സം​​സ്ക​രി​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള 5 ബോ​​ള്‍ കൊ​​പ്ര നി​​ര്‍മാ​​ണ യൂ​​ണി​​റ്റു​​ക​​ള്‍ക്കും, നാ​​ളി​​കേ​​ര പൊ​​ടി​​യി​​ല്‍ നി​​ന്ന് ഡ​​യ​​റ്റ​​റി ഫൈ​​ബ​​ര്‍ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ഒ​​രു യൂ​​ണി​​റ്റി​​നും,ചി​​ര​​ട്ട​​ക്ക​​രി ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന 2 ഷെ​​ല്‍ ചാ​​ര്‍ക്കോ​​ള്‍ യൂ​​ണി​​റ്റു​​ക​​ള്‍ക്കും അ​​നു​​മ​​തി ന​​ല്‍കി.
ക​​ര്‍ണാ​​ട​​ക​​യി​​ല്‍ 2 ഡെ​​സി​​ക്കേ​​റ്റ​​ഡ് കോ​​ക്ക​​ന​​ട്ട് പൗ​​ഡ​​ര്‍ യൂ​​ണി​​റ്റു​​ക​​ള്‍ക്കും, വെ​​ര്‍ജി​​ന്‍ കോ​​ക്ക​​ന​​ട്ട് ഓ​​യി​​ലും ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള സ​​മ​​ഗ്ര സം​​സ്ക​​ര​​ണ യൂ​​ണി​​റ്റി​​നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
ത​മി​ഴ്നാ​ട്ടി​ൽ പ്ര​​തി​​ദി​​നം 40,000 നാ​​ളി​​കേ​​രം സം​​സ്ക്ക​​രി​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള ഒ​​രു ഡെ​​സി​​ക്കേ​​റ്റ​​ഡ് കോ​​ക്ക​​ന​​ട്ട് പൗ​​ഡ​​ര്‍ യൂ​​ണി​​റ്റി​​നും, നാ​​ളി​​കേ​​ര പൊ​​ടി​​യി​​ല്‍ നി​​ന്നു​​ള്ള ഡ​​യ​​റ്റ​​റി ഫൈ​​ബ​​ര്‍ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ഒ​​രു യൂ​​ണി​​റ്റും നി​ർ​മി​ക്കും. ആ​​ന്ധ്രാ​​പ്ര​​ദേ​​ശ് പ്ര​​തി​​ദി​​നം 10,000 നാ​​ളി​​കേ​​രം സം​​സ്ക​​രി​​ക്കു​​ന്ന ഒ​​രു മി​​ല്ലി​ങ് കൊ​​പ്രാ യൂ​​ണി​​റ്റി​​നും അനുമതിയുണ്ട്.