FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
Articles

രാ​ഹു​ലി​നെ​യ​ല്ല, ക​ല്ലെ​റി​ഞ്ഞ​ത് ജ​നാ​ധി​പ​ത്യ​ത്തെ

Thursday, Aug 10, 2017,11:17 IST By ടി പി ഷൈജു A A A

ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തോ​ളം ത​ന്നെ പ്ര​ധാ​ന്യം ന​ല്‍കേ​ണ്ട​തു​ണ്ട് പ്ര​തി​പ​ക്ഷ​ത്തി​നും. കാ​ര​ണം, നി​ല​വി​ലു​ള്ള ഭ​ര​ണ​പ​ക്ഷ​ത്തി​നു ബ​ദ​ല്‍ പ്ര​തി​പ​ക്ഷം ത​ന്നെ​യാ​ണ്. ഏ​കാ​ധി​പ​ത്യ​ത്തി​നു പ്ര​തി​രോ​ധ​മാ​ണ് പ്ര​തി​പ​ക്ഷം. ബ​ദ​ല്‍ സ​ര്‍ക്കാ​രെ​ന്നും പ്ര​തി​പ​ക്ഷം വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഒ​രു ജ​നാ​ധി​പ​ത്യ സ​ര്‍ക്കാ​രി​നെ സ​ദാ വീ​ക്ഷി​ക്കു​ക എ​ന്ന ചു​മ​ത​ല കൂ​ടി​യു​ണ്ട് പ്ര​തി​പ​ക്ഷം എ​ന്ന അ​ര്‍ധാ​ധി​കാ​ര​ത്തി​ന്. അ​തു​കൊ​ണ്ടു ത​ന്നെ പ്ര​തി​പ​ക്ഷ​ത്തി​നേ​ല്‍ക്കു​ന്ന ഏ​തൊ​രു ക​ല്ലേ​റും ജ​നാ​ധി​പ​ത്യ​ത്തി​നു നേ​രേ​യാ​ണെ​ന്ന ബോ​ധ്യം സ​മൂ​ഹ​ത്തി​നി​ല്ലാ​തെ വ​രു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ സൂ​ച​ന​യാ​ണ്.
പ​റ​ഞ്ഞു വ​രു​ന്ന​ത് ഗു​ജ​റാ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കു നേ​രേ​യു​ണ്ടാ​യ അ​ക്ര​മ​ത്തെ സൂ​ചി​പ്പി​ക്കാ​നാ​ണ്. മ​നോ​ത്ര​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ള​യ​ത്തി​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു രാ​ഹു​ല്‍. അ​വ​രോ​ട് സം​സാ​രി​ച്ച​തി​നു ശേ​ഷം ധ​നേ​റ​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ക്ര​മ​ത്തെ തു​ട​ര്‍ന്ന് അ​വി​ടു​ത്തെ പ​രി​പാ​ടി വ​രെ ഉ​പേ​ക്ഷി​ച്ചു തി​രി​ച്ചു വ​രേ​ണ്ടി വ​ന്നു. എ​ന്നാ​ല്‍, വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍ന്ന് രാ​ജ്യ​ത്തെ​വി​ടെ​യും ഒ​ട്ടു വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളൊ​ന്നും ന​ട​ന്നി​ല്ല, പേ​രി​ന​ല്ലാ​തെ. കാ​ര്യ​ത്തി​നും കാ​ര്യ​മി​ല്ലാ​ത്ത​തി​നും പി​ക്ക​റ്റി​ങ്ങും ധ​ര്‍ണ​യും ന​ട​ത്തു​ന്ന യൂ​ത്ത് കോ​ണ്‍ഗ്ര​സു​കാ​രൊ​ന്നും ക​ണ്ട ഭാ​വം ന​ടി​ച്ചി​ല്ല. ഒ​രു കോ​ണ്‍ഗ്ര​സ് നേ​താ​വും ക​ന​ത്തി​ലൊ​ന്ന് അ​പ​ല​പി​ച്ചും ക​ണ്ടി​ല്ല. മ​റ്റു രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ളെ​ല്ലാം മൗ​നം ഭ​ജി​ച്ചു. സീ​താ​റാം യെ​ച്ചൂ​രി​ക്കും എ​കെ​ജി സെ​ന്‍റ​റി​നും നേ​രേ​യു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ള്‍ക്കെ​തി​രേ രൂ​ക്ഷ​മാ​യി ശ​ബ്ദി​ച്ച സോ​ഷ്യ​ല്‍ മീ​ഡി​യ​യും രാ​ഹു​ലി​നെ​തി​രാ​യ അ​തി​ക്ര​മം ക​ണ്ട​താ​യി ന​ടി​ച്ചി​ല്ല.
ഒ​ടു​വി​ല്‍ ഞാ​യ​റാ​ഴ്ച രാ​ഹു​ല്‍ ത​ന്നെ പ്ര​ഖ്യാ​പി​ച്ചു, ആ​രും പ്ര​തി​ഷേ​ധി​ക്ക​രു​തെ​ന്ന്. അ​സം​തൃ​പ്ത​രാ​യ ആ​ള്‍ക്കൂ​ട്ട​മാ​ണ് ക​ല്ലെ​റി​ഞ്ഞ​തെ​ന്നു പ​റ​ഞ്ഞ ബി​ജെ​പി​യു​ടെ ത​ന്നെ യു​വ​നേ​താ​വി​നെ അ​ടു​ത്ത ദി​വ​സം അ​റ​സ്റ്റ് ചെ​യ്തു. സെ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യു​ള്ള നേ​താ​വി​നു നേ​രേ സി​മ​ന്‍റ് ക​ട്ട​കൊ​ണ്ടു പോ​ലും എ​റി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് രാ​ഹു​ലി​ന്‍റെ പാ​ര്‍ട്ടി​ക്കാ​ര്‍ അ​ട​ക്കം ആ​ര്‍ക്കും യാ​തൊ​രു അ​ന​ക്ക​വു​മു​ണ്ടാ​യി​ല്ല.
പ്ര​തി​പ​ക്ഷ ശ​ബ്ദ​ങ്ങ​ള്‍ക്കെ​തി​രേ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ള്‍ വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത് സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ലേ​ക്കാ​ണെ​ന്ന യ​ഥാ​ര്‍ഥ്യ​മു​ള്‍ക്കൊ​ള്ളാ​നു​ള്ള ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു രാ​ഹു​ലി​നു നേ​രേ​യു​ള്ള അ​തി​ക്ര​മം. ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ള്‍ മൂ​ലം അ​ട​ങ്ങി​പ്പോ​കു​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ബ്ദ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണം.
ലോ​കം ക​ണ്ട എ​ല്ലാ സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​ങ്ങ​ളും ശ​ക്ത​മാ​യ​ത് പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ശ​ക്തി​ക്കു​റ​വു​കൊ​ണ്ടു ത​ന്നെ​യാ​ണെ​ന്നു ച​രി​ത്രം ന​മ്മെ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്കു ശ​ക്തി പ​ക​രാ​ന്‍ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ല്‍ പ്ര​തി​പ​ക്ഷം എ​ന്ന അ​ര്‍ധാ​ധി​കാ​ര​ത്തി​നു മാ​ത്ര​മേ സാ​ധി​ക്കൂ. സം​ഘ​പ​രി​വാ​റി​ന്‍റെ ഹി​ന്ദു​ത്വ ഭ​ര​ണ​കൂ​ട​ത്തി​നും ലോ​ക​ത്താ​ക​മാ​ന​മു​ള്ള ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ക്കും ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ള്‍ക്കു​മൊ​ക്കെ ഭ​ര​ണ​പ​ര​മാ​യ ശൈ​ലി​യി​ല്‍ വി​ദ്വേ​ഷം ജ​നി​പ്പി​ക്കു​ന്ന സ്വേ​ച്ഛാ​ധി​പ​ത്യം ത​ന്നെ​യാ​ണ് മു​ഖ​മു​ദ്ര​യാ​യി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ അ​ത്ത​ര​ത്തി​ലൊ​രു സ്വേ​ച്ഛാ​ധി​പ​ത്യ സാ​ധ്യ​ത​യ്ക്ക് അ​റി​യാ​തെ​യെ​ങ്കി​ലും വ​ഴി​മ​രു​ന്നി​ട്ടു കൊ​ടു​ക്കാ​തി​രി​ക്കു​ന്ന​തി​നു​ള്ള ജാ​ഗ്ര​ത കാ​ണി​ക്ക​ണം ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍. എ​കെ​ജി സെ​ന്‍റ​റി​ല്‍ യെ​ച്ചൂ​രി​ക്കു കി​ട്ടി​യ​തും ഗു​ജ​റാ​ത്തി​ല്‍ രാ​ഹു​ലി​നു കി​ട്ടി​യ​തു​മെ​ല്ലാം ജ​നാ​ധി​പ​ത്യ​ത്തി​നെ​തി​രാ​യ ഫാ​സി​സ്റ്റ് സൂ​ച​ന​ക​ള്‍ ത​ന്നെ​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ള്‍ ക​ണ്ണൂ​രി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കു കി​ട്ടി​യ​തും വ​ട​ക​ര​യി​ല്‍ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നു കി​ട്ടി​യ​തു​മെ​ല്ലാം ഇ​തു​മാ​യി കൂ​ട്ടി​ച്ചേ​ര്‍ക്കേ​ണ്ട ചി​ല സൂ​ച​ന​ക​ള്‍ കൂ​ടി​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ രാ​ഹു​ലി​നെ​തി​രാ​യ ക​ല്ലേ​റ് ത​ങ്ങ​ള്‍ക്കെ​ല്ലാം നേ​ര്‍ക്കു​ള്ള ക​ല്ലേ​റു​ക​ളാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്.