FLASH NEWS
Breaking News
ഷുഹൈബ് വധം, രണ്ടു സിപിഎം പ്രവർത്തകർ കീഴടങ്ങി
India

ഹൈദരാബാദ് സ്ഫോടന കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

Thursday, Aug 10, 2017,18:51 IST By സ്വന്തം ലേഖകൻ A A A

ഹൈദരാബാദ്: 2005ലെ ഹൈദരാബാദ് ചാവേര്‍ ബോംബ് സ്‌ഫോടന കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ബംഗ്ലാദേശിലെ ഭീകര സംഘടനയായ ഹര്‍കതുല്‍ ജിഹാദ്- ഇ- ഇസ്‌ലാമി എന്ന സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നായിരിന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അബ്ദുള്‍ സഹീദ്, അബ്ദുള്‍ കലീം, ഷക്കീല്‍, സയിദ് ഹാജി, അജ്മല്‍ അലി ഖാന്‍, അസ്മാത് അലി, മഹമൂദ് ബറൂദവാല, ഷെയ്ഖ് അബ്ദുള്‍ കാജ, നഫീസ് ബിശ്വാസ്,ബിലൗദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. തെളിവുകളുടെ അഭാവത്തില്‍ ഹൈദരാബാദ് മെട്രൊപൊളിറ്റന്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. 2005 ഒക്‌റ്റോബര്‍ 12ന് അതീവ സുരക്ഷ മേഖലയായ ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സ് ഓഫിസിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരു ഹോംഗാര്‍ഡ് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.