FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
India

ചൈനീസ് അതിരര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

Thursday, Aug 10, 2017,19:24 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന- ഭൂട്ടാന്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന നൂറോളം പേരോട് അടിയന്തിരമായി ഒഴിഞ്ഞു പോകാന്‍ ഇന്ത്യന്‍ സൈന്യം ഉത്തരവിട്ടതായി റിപ്പോര്‍ട്ടുകള്‍. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സിക്കിമിലെ ദോക്ലാമില്‍ നിന്ന് ഗ്രാമവാസികളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് രണ്ട് മാസമായി സംഘര്‍ഷഭീതി നിലനില്‍ക്കുന്നത്.

മുന്‍കരുതലിന്റെ ഭാഗമായാണ് ജനങ്ങളോട് ഇവിടെ നിന്ന് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതെന്നും ഒരു സൈനിക നടപടിക്കുള്ള അടിയന്തിര സാഹചര്യങ്ങളില്ലെന്നുമാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതെസമയം ഈ മേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിക്കുന്നുണ്ടെന്നും വിവരങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അവരുടെ മുഖപത്രങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍.
ദോക്ക്ലാം അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യക്ക് എതിരെ ശക്തമായ താക്കീതുമായി ചൈന രംഗത്തെത്തിയിരുന്നു. ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യന്‍ സൈന്യം അതിക്രമിച്ചു കടന്നിരിക്കുകയാണ് എന്നും, ഉടന്‍ ഇവിടെ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് സൈന്യത്തിന്റെ നടപടി.