FLASH NEWS
Breaking News
ഷുഹൈബ് വധം, രണ്ടു സിപിഎം പ്രവർത്തകർ കീഴടങ്ങി
World

ഇറാഖില്‍ 11 ഐഎസ് ഭീകരരെ സേന വധിച്ചു

Friday, Aug 11, 2017,8:46 IST By സ്വന്തം ലേഖകൻ A A A

ബാഗ്ദാദ്: ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ 11 ഐഎസ് ഭീകരരെ ഇറാഖി സേന വധിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള റാവ, അനാ എന്നീ നഗരങ്ങള്‍ക്ക് സമീപമുള്ള ഐഎസ് താവളങ്ങള്‍ ആക്രമിച്ച ശേഷം ഭീകരരെ വധിക്കുകയായിരുന്നു. രണ്ടു ദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടു ഭീകരരെ ജീവനൊടെ സേന പിടികൂടി. ഇറാഖി സേനയും സുന്നി പോരാളികളും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.