FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
India

കമൽഹാസനും രജനീകാന്തും ഡിഎംകെ വേദിയിൽ

Friday, Aug 11, 2017,18:10 IST By മെട്രൊ വാർത്ത A A A

ചെന്നൈ: കമൽഹാസനും രജനീകാന്തും പ്രഭുവും ഡിഎംകെ വേദിയിൽ. പാർട്ടി മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാർഷിക സമ്മേളനത്തിലാണ് മൂവരും പങ്കെടുത്തത്. കമൽ ഹാസൻ പ്രസംഗിച്ച സമ്മേളനത്തിൽ രജനി മുഴുവൻ സമയവും ശ്രോതാവായി ഇരുന്നുവെന്നതും ശ്രദ്ധേയമായി.

രാഷ്ട്രീയത്തിൽ ഇറങ്ങുകയാണോയെന്ന് പലരും തന്നോട് ചോദിക്കുന്നുണ്ടെന്നും 1983 ൽ കരുണാനിധിയും ഈ ചോദ്യം ചോദിച്ച് ടെലഗ്രാം അയച്ചിരുന്നു. ഇത് വരെ മറുപടി കൊടുത്തിട്ടില്ലെന്നും അദേഹം പ്രസംഗത്തിൽ പറഞ്ഞു.

കരുണാനിധിയോടുള്ള അടുപ്പത്തെ തുടർന്നാണ് ചടങ്ങിൽ പങ്കെടുത്തതെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നുമാണ് രജനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.