FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Breaking News

ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു

Friday, Aug 11, 2017,13:51 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശീതളാണ് കുത്തേറ്റ മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. കകുത്തേറ്റ യുവതി സമീപത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ജീവനക്കാരും നാട്ടുകാരും യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. ശരീരത്തില്‍ ആറോ ഏഴോ കുത്തേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.