FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
India

ജെഡിയു പിളര്‍പ്പിലേക്ക്; തകര്‍ത്തത് 11 കോടി ജനങ്ങളുടെ വിശ്വാസം: ശരദ് യാദവ്

Friday, Aug 11, 2017,9:51 IST By സ്വന്തം ലേഖകൻ A A A

പറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ശരദ് യാദവ് എംപിയും നിലപാടു കടുപ്പിച്ചതോടെ ജെഡിയു പിളര്‍പ്പിലേക്ക്. വിശാലസഖ്യം ഉപേക്ഷിച്ചു നിതീഷ് ബിജെപി സഖ്യത്തിലേക്കു മടങ്ങിയതു വിശ്വാസവഞ്ചനയാണെന്ന നിലപാടിലാണു മുതിര്‍ന്ന നിലയില്‍ തന്റെ നിലപാട് വിശദീകരിക്കുവാന്‍ ബിഹാറില്‍ മൂന്നു ദിവസത്തെ ‘ജന്‍ സംവാദ് യാത്രയ്ക്ക്’ അദ്ദേഹം തുടക്കമിട്ടു.

മഹാസഖ്യത്തിനൊപ്പം നിതീഷ് തകര്‍ത്തത് 11 കോടി ജനങ്ങളുടെ വിശ്വാസമെന്ന് ജെഡിയു നേതാവ് ശരദ് യാദവ് പറഞ്ഞു. സഖ്യം തകര്‍ന്നതിനു ശേഷം ബിഹാറിലെത്തിയപ്പോഴാണ് യാദവ് നിതീഷ്‌കുമാറിന്റെ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ചത്. അഞ്ചു വര്‍ഷത്തേക്കായിരുന്നു ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കിയിരുന്നത്. അതു തകര്‍ന്നത് തന്നെ വേദനിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തികച്ചു വ്യത്യസ്തമായ നയങ്ങളുമായാണ് ബിജെപിയും മഹാസഖ്യവും ജനങ്ങള്‍ക്കു മുന്നിലെത്തിയിരുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായായിരിക്കും വിരുദ്ധാഭിപ്രായങ്ങള്‍ രണ്ടു പേര്‍ പരസ്പരം ചേരുന്നത്. താനിപ്പോഴും മഹാസഖ്യത്തിന്റെ ഭാഗം തന്നെയാണെന്നും ശരദ് യാദവ് കൂട്ടിച്ചേര്‍ത്തു. മഹാസഖ്യത്തിനു വേണ്ടി വോട്ട് ചോദിച്ചവരില്‍ താനുമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ സഖ്യത്തിന്റെ വീഴ്ചയെക്കുറിച്ച് ജനങ്ങളുമായി സംവദിക്കേണ്ടതുണ്ടെന്നും യാദവ്. ജന്‍ സംവാദ് യാത്രയിലൂടെ മണ്ഡലങ്ങള്‍ തോറും ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കാനായാണ് ശരദ് ഉദ്ദേശിക്കുന്നത്.
മഹാസഖ്യം തകര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബിജെപിയുമായുള്ള കൂട്ടുകെട്ട് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ശരദ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് നിതീഷ് കുമാര്‍ ശരദ് യാദവിനോട് ഇത്തരം പ്രസ്താവനകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സഖ്യം തകര്‍ന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ ശരദ് യാദവിനോട് ജെഡിയു പ്രവര്‍ത്തകര്‍ വ്യക്തമായ അകല്‍ച്ച പാലിക്കുന്നുണ്ട്. ബിഹാറിലെത്തിയ ശരദ് യാദവിനെ സ്വീകരിക്കാന്‍ വിരലിലെണ്ണാവുന്ന പ്രവര്‍തത്തകര്‍ മാത്രമാണ് വിമാനത്താവളത്തിലെത്തിയത്. മുന്‍ മന്ത്രിയും മുതിര്‍ന്ന ജെഡിയു നേതാവുമായ രാമയ്യ റാം ശരദ് യാദവിനെ സ്വീകരിക്കാനെത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. മഹാസഖ്യത്തിന്റെ നേതാവായി തങ്ങളെ നയിക്കണമെന്ന് ലാലു പ്രസാദ് യാദവ് ശരദ് യാദവിനോടാവശ്യപ്പെട്ടിരുന്നു.