FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
kerala

പ്രമുഖര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്

Friday, Aug 11, 2017,9:38 IST By സ്വന്തം ലേഖകൻ A A A

കോട്ടയം: മന്ത്രിമാരും എംഎല്‍എമാരും തുടങ്ങി പ്രമുഖര്‍ ഉള്‍പ്പെട്ട വാട്‌സാപ് ഗൂപ്പിലേക്ക് അശ്ലീല വിഡിയോ സന്ദേശം അയച്ച സംഭവത്തില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്. പാര്‍ട്ടി മുഖപത്രത്തിലെ സ്റ്റാഫ് അംഗമാണ് വിഡിയോ പോസ്റ്റ് ചെയ്തത്. യുവതിയുടെ 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ എത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് തലസ്ഥാനത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലേക്ക് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം വലിയ ചര്‍ച്ചയായതോടെ മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗമാണു തനിക്കു വിഡിയോ അയച്ചുതന്നതെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വലിയ സാങ്കേതികജ്ഞാനമില്ലാത്തതിനാല്‍ വിഡിയോ, ഗ്രൂപ്പിലേക്കു കൈമാറിപ്പോയെന്നും ഇദ്ദേഹം വിശദീകരണം നല്‍കി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ മുഖ്യമന്ത്രിക്കായി പ്രസംഗങ്ങള്‍ കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇയാളില്‍ നിന്നു വിശദീകരണം തേടിയേക്കും.

വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതോടെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എമാരായ പി.സി. ജോര്‍ജ്, വി.ഡി. സതീശന്‍ തുടങ്ങിയ പ്രമുഖരെ ഗ്രൂപ്പില്‍ നിന്നു അഡ്മിന്‍ പുറത്താക്കി. ഇതിന് തുടര്‍ന്നാണ് വിഡിയോ പോസ്റ്റ് ചെയ്ത കാര്യം ഗ്രൂപ്പംഗങ്ങള്‍ പലരും അറിഞ്ഞതു തന്നെ.