FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Sports

പെക്കുസന് പിന്നാലെ സെര്‍ബിയന്‍ താരം ബ്ലാസ്റ്റേഴ്സില്‍

Friday, Aug 11, 2017,12:29 IST By nikhil A A A

കൊച്ചി: ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് വീണ്ടും ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മോളെന്‍സ്റ്റീന്‍. വീണ്ടുമൊരു വിദേശ താരം കൂടി കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിച്ചിരിക്കുകയാണ് മഞ്ഞപ്പാടയുടെ മാനെജര്‍ ഘാനയില്‍ നിന്നുള്ള അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍ കറേജ് പെക്കുസന്‍ പിന്നാലെയാണ് സെര്‍ബിയന്‍ താരമായ നെമാന്‍ജ ലാകിക്‌പെസിക കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്.

25 കാരനായ പെസിക് സെന്റര്‍ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ലീഗ് ക്ലബായ കാപെന്‍ബര്‍ഗറിന്റെ താരമായിരുന്നു നെമാന്‍ജ. ആറടിയിലേറെ ഉയരമുള്ള താരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന് ഒരു മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഘാനയുടെ അണ്ടര്‍ 23 താരവും അറ്റാക്കിജങ് മിഡ്ഫീല്‍ഡറുമായ പെകൂസണെ ഇന്നലെ ബ്ലാസ്റ്റേഴ്‌സിലെത്തിച്ചിരുന്നു. സ്ലോവാനിയന്‍ ക്ലബ് എഫ്‌സി കോപ്പറില്‍ നിന്നാണ് പെകൂസണ്‍ മഞ്ഞക്കുപ്പായത്തിലേക്കെത്തുന്നത്.

മുന്‍നിരയുടെ തൊട്ടു പിന്നില്‍ കളിക്കുന്ന പെകൂസന്റെ ദൗത്യം സി.കെ. വിനീതിനും ഇയാന്‍ ഹ്യൂമിനും പന്തെത്തിച്ചു കൊടുക്കലായിരിക്കും. മഞ്ഞപ്പടയുടെ പ്രിയതാരമായ ജോസൂട്ടന്റെ കുറവ് പെകൂസണ് നികത്താനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ മാനെജര്‍ സ്ഥാനം ഏറ്റെടുത്ത റെനെ മോളെന്‍സ്റ്റീന്‍ എങ്ങോട്ടേക്കാണ് ടീമിനെ നയിക്കുന്നത് എന്ന സൂചന നല്‍കുന്നതാണ് പുതിയ സൈനിങ്ങുകള്‍ നല്‍കുന്നത്. അനുഭവസമ്പത്തുള്ള താരങ്ങളെ തങ്ങളുടെ പാളയങ്ങളിലെത്തിക്കാന്‍ മറ്റു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ മത്സരിക്കുമ്പോള്‍ യുവത്വത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു മുന്നോട്ടുപോകുവാനാണ റെനെ മ്യൂലന്‍സ്റ്റീന്റെ തീരുമാനം.