FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
India

ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു അധികാരമേറ്റു

Friday, Aug 11, 2017,11:20 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ഇന്ത്യയുടെ 13-ാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്നു വെങ്കയ്യ നായിഡു രാജ്യസഭയിലെത്തി അധ്യക്ഷ സ്ഥാനമേറ്റെടുത്തു. ഇന്നു മുതല്‍ രാജ്യസഭാ നടപടികള്‍ വെങ്കയ്യയുടെ അധ്യക്ഷതയിലാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാഷ്ട്രീയകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ആറ് മൗലാന ആസാദ് റോഡിലേക്കു വെങ്കയ്യയുടെ താമസം മാറ്റം 18നു ശേഷമാകും. തല്‍ക്കാലം 30, ഡോ. എ.പി.ജെ. അബ്ദുല്‍ കലാം റോഡിലെ വസതിയില്‍ വെങ്കയ്യ തുടരും. വസതി മാറ്റത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.