FLASH NEWS
Breaking News
തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് സ്ഥിരീകരിച്ച് കലക്റ്ററുടെ റിപ്പോര്‍ട്ട്
kerala

അതിരപ്പിള്ളിയിൽ കോൺഗ്രസിൽ ഭിന്നത

Saturday, Aug 12, 2017,13:18 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെ ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷം. പദ്ധതി വേണ്ടെന്നാണ് കോൺഗ്രസ് നിലപാടെന്ന് എംഎം ഹസൻ പറഞ്ഞു. ഇത് തന്നെ ചെന്നിത്തലയും ആവർത്തിച്ചതോടെയാണ് വ്യത്യസ്ഥമായ അഭിപ്രായവും ആയി ഉമ്മൻ ചാണ്ടി രംഗത്തെത്തിയത്. അതിരപ്പിള്ളിയിൽ ഉമ്മൻ ചാണ്ടിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദേഹം പ്രതികരിച്ചു.

പദ്ധതിയുമായി മുന്നോട്ട് പോകാൻ സമവായം ഉണ്ടാക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടത്. അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പാക്കിയാൽ മതി.ചർച്ച നടത്തി മുന്നോട്ട് പോകണം. പ്രകൃതിയെ സംരക്ഷിച്ചുള്ള വികസനം ആണ് വേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.