FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
kerala

ഉഴവൂർ വിജയന്‍റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം

Saturday, Aug 12, 2017,16:06 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്‍റെ മരണത്തിൽ അന്വേഷണം നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. ഉഴവൂർ വിജയനെ മാനസികമായി തളർത്തിയും ഭീഷണിപ്പെടുത്തിയും ചില നേതാക്കൾ അദേഹത്തെ തകർക്കാൻ ശ്രമിച്ചിരുന്നുവെന്ന പരാതിയിലാണ് അന്വേഷണം.

എൻസിപി നേതാവ് സുൾഫിക്കർ മയൂരിക്കെതിരെയാണ് പ്രധാന ആരോപനം. ഈയാളുടെ ഭീഷണി ഫോൺസന്ദേശവും പൊലീസ് അന്വേഷണപരിധിയിലുണ്ട്. നേരത്തെ മുഖ്യമന്ത്രിക്കും എൻസിപി നേതാക്കൾ പരാതി നൽകിയിരുന്നു. നേരത്തെ കോട്ടയം ജില്ലാക്കമ്മറ്റി ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയിരുന്നു.