FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
Editorial

ഒ​ളി​ച്ചും പാ​ത്തും തു​ട​ങ്ങ​രു​ത് അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി

Saturday, Aug 12, 2017,10:26 IST By മെട്രൊ വാർത്ത A A A

അ​തീ​വ ഗു​രു​ത​രാ​വ​സ്ഥി​യി​ലൂ​ടെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന വി​ത​ര​ണ സം​വി​ധാ​നം ക​ട​ന്നു പോ​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ മ​ഴ വ്യാ​പ​ക​മാ​യി കി​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ജ​ല​വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​ണ​ക്കെ​ട്ടു​ക​ളു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ‌ തീ​രെ കു​റ​വാ​ണ്. ഇ​ടു​ക്കി പ​ദ്ധ​തി പ്ര​ദേ​ശ​ത്തു മാ​ത്രം ഇ​ക്കു​റി 37 ശ​ത​മാ​നം മ​ഴ കി​ട്ടി​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​താ​യി​രു​ന്നു അ​വ​സ്ഥ. സീ​സ​ണി​ൽ 800 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി​യു​ടെ ഉ​ത്പാ​ദ​ന ന​ഷ്ടം അ​ന്നു​ണ്ടാ​യി. ഈ ​വ​ർ​ഷ​വും സ്ഥി​തി​യി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നു തോ​ന്നു​ന്നി​ല്ല. അ​ത്ര​യ്ക്കാ​ണ് ഓ​രോ അ​ണ​ക്കെ​ട്ടി​ലെ​യും ജ​ല​ക്ഷാമം.

കേ​ര​ള​ത്തി​ൽ ഒ​രു ദി​വ​സം ശ​രാ​ശ​രി 70 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ആ​വ​ശ്യ​മു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് ഇ​ത് 85 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വ​രെ ആ​കും. പു​തി​യ ക​ന​ക്‌​ഷ​നു​ക​ളും പ​ദ്ധ​തി​ക​ളും മെ​ട്രൊ റെ​യ്ൽ അ​ട​ക്ക​മു​ള്ള ഉ​പ​യോ​ഗ​ങ്ങ​ളും വ​ർ​ധി​ച്ച​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചേ മ​തി​യാ​കൂ. ക​ഷ്ടി​ച്ച് 20 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി​യാ​ണ് കേ​ര​ള​ത്തി​ൽ ജ​ല​പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. അ​തും മ​ഴ​ക്കാ​ല​ത്ത്. വേ​ന​ൽ​ക്കാ​ല​ത്ത് ഇ​ത് 14 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വ​രെ ആ​യി കു​റ​യും. ഒ​രു ദി​വ​സം ഏ​ഴു ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി വ​രെ കാ​യം​കു​ളം താ​പ​നി​ല​യ​ത്തി​ൽ നി​ന്ന് വാ​ങ്ങാ​നാ​കും. എ​ന്നാ​ൽ അ​തി​നു വി​ല വ​ള​രെ കൂ​ടു​ത​ലാ​ണ്. ഇ​ത്ര​യും തു​ക ന​ൽ​കി താ​പ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ഡ് ക​മ്പ​നി​ക്കി​ല്ല. എ​ന്നി​ട്ടും 57 ദ​ശ ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി പു​റ​ത്തു നി​ന്നു വാ​ങ്ങു​ന്നു​ണ്ട്. അ​തി​ൽ 29 ദ​ശ​ല​ക്ഷം യൂ​നി​റ്റ് കേ​ന്ദ്ര പൂ​ളി​ൽ നി​ന്നു റേ​ഷ​ൻ നി​ര​ക്കി​ൽ ല​ഭി​ക്കു​ന്ന​തും ബാ​ക്കി വ​രു​ന്ന​ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ങ്ങു​ന്ന​തു​മാ​ണ്. ഈ ​ന​ഷ്ട​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ ബൈ​ദ്യു​തി ബോ​ർ​ഡി​നു ന​ഷ്ട​പ്പെ​ടു​ന്ന​ത് ഏ​ക​ദേ​ശം 9,000 കോ​ടി രൂ​പ​യും.
കേ​ര​ള​ത്തി​ന്‍റെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി എ​ത്ര രൂ​ക്ഷ​മാ​ണെ​ന്നു രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് ക​ണ​ക്കു​ക​ൾ നി​ര​ത്തി​യ​ത്. പ​ക്ഷേ, ക​ണ​ക്ക​ല്ല, വൈ​ദ്യു​തി​യാ​ണ് അ​ത്യാ​വ​ശ്യം. 24 മ​ണി​ക്കൂ​റും ഇ​ട​മു​റി​യാ​തെ വൈ​ദ്യു​തി ആ​വ​ശ്യ​മു​ള്ള സം​സ്ഥാ​ന​മാ​ണു കേ​ര​ളം. ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ലോ​ക​ത്തേ​ക്കും വി​ല കു​റ​ഞ്ഞ​തു​മാ​ണ്. അ​തി​ന്‍റെ കൂ​ടു​ത​ൽ സാ​ധ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​മ്പോ​ൾ​ത്ത​ന്നെ, അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളും വി​ക​സ​ന വി​രു​ദ്ധ​ത​യും ഉ​യ​ർ​ത്തി ജ​ല​പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന​ത് നാ​ടി​ന് ഒ​ട്ടും ചേ​ർ​ന്ന​ത​ല്ല.
തൃ​ശൂ​ർ ജി​ല്ല​യി​ൽ ചാ​ല​ക്കു​ടി പു​ഴ​യ്ക്കു കു​റു​കേ അ​ണ​കെ​ട്ടി, 163 മെ​ഗാ​വാ​ട്ട് വൈ​ദ്യു​ത ഉ​ത്പാ​ദി​ക്കാ​വു​ന്ന അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത കൊ​ട്ടി​യ​ട​യ്ക്കു​ന്ന പ്ര​ചാ​ര​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.
അ​തി​ര​പ്പി​ള്ളി​യി​ലെ ജൈ​വ വൈ​വി​ധ്യ​ങ്ങ​ൾ‌ ന​ശി​ക്കും എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രി​സ്ഥി​തി അ​നു​കൂ​ലി​ക​ളും ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തും സി​പി​ഐ അ​ട​ക്ക​മു​ള്ള രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​വും ഊ​രു​കൂ​ട്ടം പോ​ലു​ള്ള പ്രാ​ദേ​ശി​ക സം​ഘ​ങ്ങ​ളും ഒ​ക്കെ പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​ത്. എ​ന്നാ​ൽ കേ​ന്ദ്ര വ​നം- പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​വും അ​നു​മ​തി​യു​മു​ണ്ട് അ​തി​ര​പ്പി​ള്ളി​യി​ൽ. ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ത്തി​ന്‍റെ​യും നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ശേ​ഷ​മാ​ണു പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി കൊ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കാ​ൽ നൂ​റ്റാ​ണ്ടു കാ​ല​മാ​യി ഇ​ട​തു പ​ക്ഷ- വ​ല​തു​പ​ക്ഷ സ​ർ​ക്കാ​രു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് അ​വി​ടെ പ​രി​സ്ഥി​തി ക്ലീ​യ​റ​ൻ​സ് ല​ഭി​ച്ച​ത്. അ​തി​ന്‍റെ കാ​ലാ​വ​ധി ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ക​ഴി​ഞ്ഞു. അ​നു​വ​ദി​ക്ക​പ്പെ​ട്ട കാ​ലാ​വ​ധി​ക്കു​ള്ളി​ൽ പ​ണി തു​ട​ങ്ങി‍യി​ല്ലെ​ങ്കി​ൽ ല​ഭി​ച്ച അ​നു​മ​തി ഇ​ല്ലാ​താ​കും. വീ​ണ്ടും അ​ന​മു​തി കി​ട്ടാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളും ആ​ദ്യം മു​ത​ൽ ത​ന്നെ തു​ട​ങ്ങ​ണം. ഒ​രു പ​ക്ഷേ, വീ​ണ്ടും അ​നു​മ​തി കി​ട്ട​ണ​മെ​ന്നി​ല്ല. അ​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​മാ​യി നീ​ളും.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ക​ണം പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ർ​ഡ് ചി​ല നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​ത്. അ​തു പ​ക്ഷേ, നി​ർ​ദി​ഷ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ്. നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളൊ​ന്നും ഇ​റ​ക്കി​യി​ട്ടി​ല്ല. നി​ർ​മാ​ണം തു​ട​ങ്ങി​യ​താ​യി വൈ​ദ്യു​തി വ​കു​പ്പോ ബോ​ർ​ഡോ അ​വ​കാ​ശ​പ്പെ​ടു​ന്ന​തു​മി​ല്ല. എ​ന്നാ​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ന്നു മ​ന്ത്രി എം.​എം. മ​ണി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഇ​ങ്ങ​നെ ഒ​ളി​ച്ചും പാ​ത്തും ന​ട​ത്തേ​ണ്ട​താ​ണോ സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​വി വ​ള​ർ​ച്ച​യ്ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഒ​രു പ​ദ്ധ​തി? ഇ​ടു​ക്കി​യോ​ളം വ​രേ​ണ്ടി​യി​രു​ന്ന സൈ​ല​ന്‍റ്‌​വാ​ലി പ​ദ്ധ​തി പ​രി​സ്ഥി​തി​യു​ടെ പേ​രി​ൽ ഇ​ല്ലാ​താ​യി. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ മ​ഴ​ക്കാ​ടു​ക​ളും സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​മാ​യി​രു​ന്നു പ്ര​ശ്നം. ഏ​താ​യാ​ലും ഇ​നി ഒ​രി​ക്ക​ലും സൈ​ല​ന്‍റ്‌​വാ​ലി​യി​ൽ ഡാം ​ഉ​യ​രി​ല്ല. പ​ക​രം വ​ന്ന പൂ​യം​കു​ട്ടി പ​ദ്ധ​തി​യും പ​ച്ച തൊ​ടീ​ച്ചി​ല്ല.
1987 വ​രെ വൈ​ദ്യു​തി മി​ച്ച സം​സ്ഥാ​ന​മാ​യി​രു​ന്നു കേ​ര​ളം. പി​ന്നീ​ടി​ങ്ങോ​ട്ടു​ണ്ടാ​യ ഉ​പ​യോ​ഗ വ​ർ​ധ​ന​യ്ക്ക് ആ​നു​പാ​തി​ക​മാ​യി പു​തി​യ പ​ദ്ധ​തി​ക​ളു​ണ്ടാ​ക്കാ​ൻ ന​മു​ക്കാ​യി​ല്ല. വ​ൻ​കി​ട ആ​ണ​വ പ​ദ്ധ​തി​ക​ളു​മാ​യി രാ​ജ്യം വ​ള​രെ വേ​ഗം കു​തി​ക്കു​മ്പോ​ൾ, സു​ര​ക്ഷാ ഭീ​ഷ​ണി മൂ​ലം കേ​ര​ള​ത്തി​ന് അ​വി​ടെ​യും ര​ക്ഷ​യി​ല്ലാ​ത്ത അ​വ​സ്ഥ. അ​തി​നി​ട​യി​ൽ പ​ര​മ്പ​രാ​ഗ​ത​വും പാ​ര​മ്പ​ര്യേ​ത​ര​വു​മാ​യ മു​ഴു​വ​ൻ സ്രോ​ത​സു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണു ശ്ര​മി​ക്കേ​ണ്ട​ത്. വി​ക​സ​ന വി​രോ​ധം നി​ര​ത്തി, സം​സ്ഥാ​ന​ത്തി​ന്‍റെ നാ​ളെ​യു​ടെ വെ​ളി​ച്ചം ത​ല്ലി​ക്കെ​ടു​ത്തു​ന്ന​ത് ആ​ർ​ക്കും ന​ല്ല​ത​ല്ല.