FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
Articles

ചൈ​ത​ന്യ​ത്തി​ന്‍റെ പ​തി​റ്റാ​ണ്ട്

Saturday, Aug 12, 2017,10:57 IST By പ്ര​ത്യേ​ക ലേ​ഖ​ക​ൻ A A A

ഏ​റ്റ​വും അ​ധി​ക കാ​ലം ഉ​പ​രാ​ഷ്‌​ട്ര​പ​തി പ​ദം അ​ല​ങ്ക​രി​ച്ചു​വെ​ന്ന റെ​ക്കാ​ർ​ഡു​മാ​യാ​ണ് ഡോ. ​മു​ഹ​മ്മ​ദ് ഹ​മീ​ദ് അ​ൻ​സാ​രി ക​ഴി​ഞ്ഞ ദി​വ​സം പ​ടി​യി​റ​ങ്ങി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ ആ​ദ്യ ഉ​പ​രാ​ഷ്‌​ട്ര​പ​തി ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ന്‍റെ 3652 ദി​വ​സ​മെ​ന്ന റെ​ക്കാ​ർ​ഡ് ഒ​രു നാ​ളി​ന്‍റെ ബ​ല​ത്തി​ൽ പി​ന്നി​ട്ടു വി​ര​മി​ക്കു​മ്പോ​ൾ വി​വാ​ദ​ങ്ങ​ളി​ൽ അ​ഭി​ര​മി​ക്കാ​ത്ത പ​ത്താ​ണ്ടു​കാ​ല​മെ​ന്നു പ​റ​യാ​നാ​കും. ഡോ. ​രാ​ധാ​കൃ​ഷ്ണ​നു ശേ​ഷം ര​ണ്ടു​വ​ട്ടം ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​യ​തും അ​ൻ​സാ​രി മാ​ത്രം.

ഉ​പ​രാ​ഷ്‌​ട്ര​പ​തി​ക്കു താ​നേ കൈ​വ​രു​ന്ന​താ​ണ് രാ​ജ്യ​സ​ഭ​യു​ടെ അ​ധ്യ​ക്ഷ​പ​ദ​വി. സാ​ധാ​ര​ണ ഉ​പ​രാ​ഷ്‌​ട്ര​പ​തി​മാ​ർ സ​ഭ​യി​ലെ​ത്തി ന​ട​പ​ടി​ക​ൾ ന​യി​ക്കു​ന്ന​തി​ൽ അ​ത്ര ശു​ഷ്കാ​ന്തി കാ​ണി​ക്കാ​റി​ല്ല. എ​ന്നാ​ൽ ഹ​മീ​ദ് അ​ൻ​സാ​രി മു​ൻ​ഗാ​മി​ക​ളു​ടെ വ​ഴി​യി​ലൂ​ടെ​യ​ല്ല സ​ഞ്ച​രി​ച്ച​ത്. ക്രി​യാ​ത്മ​ക​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്ക​ണ​മെ​ങ്കി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും അ​ച്ച​ട​ക്ക​മു​ണ്ടാ​ക​ണം. അ​ദ്ദേ​ഹം ആ ​വ​ഴി​ക്കു ചി​ന്തി​ക്കു​ക​യും അ​തി​നു​സ​രി​ച്ചു ചി​ല പ​രി​ഷ്ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യും ചെ​യ്തു.
രാ​ജ്യ​സ​ഭ​യു​ടെ അ​ന്ത​സ് വീ​ണ്ടെ​ടു​ക്കാ​ൻ ത​ന്നാ​ലാ​കും​വി​ധം പ്ര​വ​ർ​ത്തി​ച്ച അ​ധ്യ​ക്ഷ​നെ​ന്ന നി​ല​യി​ൽ അ​ൻ​സാ​രി ഓ​ർ​മി​ക്ക​പ്പെ​ടും. വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ന്ന രാ​ജ്യ​സ​ഭ സു​ചി​ന്തി​ത​മാ​യ തു​റ​ന്ന ച​ർ​ച്ച​ക​ളു​ടെ വേ​ദി​യാ​ണ്. നാ​ടി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലു​യ​രു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും നി​ർ​മി​ക്ക​പ്പെ​ടു​ന്ന നി​യ​മ​ങ്ങ​ളു​ടെ ദി​ശ​യെ​ക്കു​റി​ച്ചു​മെ​ല്ലാം ആ​ഴ​മേ​റി​യ സം​വാ​ദ​ങ്ങ​ൾ ന​ട​ക്കേ​ണ്ട​യി​ടം.
എ​ന്നാ​ൽ കു​റ​ച്ചു​കാ​ല​മാ​യി പൊ​തു​വേ​യു​ള്ള മൂ​ല്യ​ശോ​ഷ​ണം രാ​ജ്യ​സ​ഭ​യി​ലെ ച​ർ​ച്ച​ക​ളെ​യും ബാ​ധി​ച്ചി​രു​ന്നു. അ​തി​ൽ​നി​ന്നൊ​രു മ​ട​ക്ക​മു​ണ്ടാ​യാ​ൽ മാ​ത്ര​മേ സ​ഭ​യ്ക്കു രാ​ജ്യ​ത്തെ ന​യി​ക്കാ​നാ​കൂ​വെ​ന്ന ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു അ​ൻ​സാ​രി​ക്ക്.
ബ​ഹ​ളം മൂ​ലം സ​ഭ ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. സ​ഭ ത​ട​സ​പ്പെ​ടു​മ്പോ​ൾ അ​തു ചോ​ദ്യോ​ത്ത​ര വേ​ള​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ അ​തി​ന്‍റെ സ​മ​യം 12 മ​ണി​യെ​ന്നു നി​ശ്ച​യി​ച്ച​ത് അ​ൻ​സാ​രി​യാ​ണ്. ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​രം ത​യാ​റാ​ക്കു​ന്ന​തി​നു വേ​ണ്ടി​വ​രു​ന്ന അ​ധ്വാ​നം പാ​ഴാ​ക​രു​തെ​ന്ന സ​മീ​പ​നം സ​മ​യ​വും പ​ണ​വും കൂ​ടി ലാ​ഭി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. ശൂ​ന്യ​വേ​ള​യി​ലെ ദീ​ർ​ഘ​പ്ര​സം​ഗ​ങ്ങ​ൾ​ക്കു ക​ടി​ഞ്ഞാ​ണി​ട്ട​താ​ണ് മ​റ്റൊ​രു നേ​ട്ടം. ശൂ​ന്യ​വേ​ള​യി​ലെ പ്ര​സം​ഗ​ത്തി​നു മൂ​ന്നു മി​നി​റ്റ് എ​ന്ന പ​രി​ധി വ​ച്ച​തി​ലൂ​ടെ ച​ർ​ച്ച​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി.
ദീ​ർ​ഘ​കാ​ലം ന​യ​ത​ന്ത്ര​ജ്ഞ​നാ​യി​രു​ന്ന​തി​ന്‍റെ അ​നു​ഭ​വ​പ​രി​ച​യം ത​ന്നി​ൽ അ​ർ​പ്പി​ത​മാ​യ പ​ദ​വി​യു​ടെ അ​ന്ത​സ് ഉ​യ​ർ​ത്തു​ന്ന​തി​ന് അ​ൻ​സാ​രി​ക്കു തു​ണ​യാ​യി. മൃ​ദു​ഭാ​ഷി​യും കു​ലീ​ന​നു​മാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​തെ​ങ്കി​ലും മ​ന​സി​ൽ തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ൾ സ​ങ്കോ​ച​മി​ല്ലാ​തെ തു​റ​ന്നു പ​റ​യു​ക​യും അ​തി​ലൂ​ടെ പ​ല​രു​ടെ​യും അ​പ്രി​യം ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തി​ട്ടു​ണ്ട് അ​ദ്ദേ​ഹം. ജ​നാ​ധി​പ​ത്യം,​ മ​തേ​ത​ര​ത്വം,​ അ​ഭി​പ്രാ​യ സ​മ​ന്വ​യം എ​ന്നീ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു യാ​ത്ര.
കൊ​ൽ​ക്ക​ത്ത​യി​ൽ ജ​നി​ച്ച ഹ​മി​ദ് കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ​കാ​ല അ​ധ്യ​ക്ഷ​ൻ എം.​എ അ​ൻ​സാ​രി​യു​ടെ കൊ​ച്ചു​മ​ക​നാ​ണ്. സെ​ന്‍റ് സേ​വ്യ​ഴ്സി​ൽ നി​ന്നു ബി​രു​ദ​മെ​ടു​ത്ത അ​ദ്ദേ​ഹം 1961 ൽ ​ഐ​എ​ഫ്എ​സി​ൽ ചേ​ർ​ന്നു. യു​എ​ഇ,​ ഇ​റാ​ൻ,​ സൗ​ദി അ​റേ​ബ്യ,​ അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ സ്ഥാ​ന​പ​തി​യാ​യി. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്ക​റി​ച്ച് അ​ദ്ദേ​ഹ​മെ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ൾ ആ ​മേ​ഖ​ല​യു​ടെ ആ​ധി​കാ​രി​ക​ത വ​ക്താ​മാ​ക്കി. യു​എ​ന്നി​ൽ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി​യാ​യും പ്ര​വ​ർ​ത്തി​ച്ചു.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ന​ജ്മ ഹെ​പ്ത്തു​ള്ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് 2007 ൽ ​അ​ൻ​സാ​രി ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​യ​ത്. പ്ര​കാ​ശ് കാ​രാ​ട്ടി​ന്‍റെ​യും എ​ൻ. റാ​മി​ന്‍റെ​യും ബൗ​ദ്ധി​ക സു​ഹൃ​ത്താ​യി​രു​ന്ന അ​ൻ​സാ​രി ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഒ​ന്നാം യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മ​ത്സ​ര​രം​ഗ​ത്തു വ​ന്ന​ത്. 2012 ൽ ​എ​ൻ​ഡി​എ​യു​ടെ ജ​സ്വ​ന്ത് സി​ങാ​യി​രു​ന്നു പ്ര​തി​യോ​ഗി. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം അ​ത്ര സു​ഖ​ക​ര​മ​ല്ലാ​ത്ത ദി​ന​ങ്ങ​ളാ​യി​രു​ന്നു. എ​ങ്കി​ലും തു​റ​ന്ന ഏ​റ്റു​മു​ട്ട​ലി​നു ത​യാ​റാ​കാ​തെ ക​ഴി​വ​തും ഒ​തു​ങ്ങി​പ്പോ​കാ​ൻ അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചു.
സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ൾ കു​റ​ച്ചു​നാ​ളു​ക​ളാ​യി അ​ൻ​സാ​രി​യെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ആ​ക്ര​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ദേ​ശ​സ്നേ​ഹ​മാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​പ്പ​ട്ട​ത്. അ​തി​നു പി​ന്നീ​ട് അ​ൻ​സാ​രി വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യും ചെ​യ്തു. വി​ട​വാ​ങ്ങ​ൽ ച​ട​ങ്ങി​നു ത​ലേ​ന്ന് ക​ര​ൺ ഥാ​പ​റി​ന്‍റെ ചാ​ന​ൽ പ​രി​പാ​ടി​യി​ൽ ന​ട​ത്തി​യ ഉ​ള്ളു​തു​റ​ക്ക​ൽ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ത്തി​നു വ​ഴി​യൊ​രു​ക്കി. രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് അ​ര​ക്ഷി​ത​ത്വ​ബോ​ധ​മു​ണ്ടെ​ന്നാ​യി​രു​ന്നു അ​ൻ​സാ​രി പ​റ​ഞ്ഞ​ത്. സ്വ​ത​ന്ത്ര​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് അ​സ​ഹി​ഷ്ണു​ത കാ​ണി​ക്കു​ന്ന​തു ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ൾ​ക്കു ചേ​ർ​ന്ന​ത​ല്ലെ​ന്നും അ​ത് വി​പ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി​യാ​ണ് അ​ദ്ദേ​ഹം പ​ടി​യി​റ​ങ്ങി​യ​ത്.
രാ​ജ്യ​സ​ഭ​യി​ലെ വി​ട​വാ​ങ്ങ​ൽ ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ആ​ശം​സി​ച്ച​തു​പോ​ലെ അ​ൻ​സാ​രി​ക്ക് ഇ​നി സ്വ​ത​ന്ത്ര​മാ​യി അ​ഭി​പ്രാ​യം പ​റ​യാ​നും പ്ര​വ​ർ​ത്തി​ക്കാ​നും സാ​ധി​ക്കും. ഔ​ദ്യോ​ഗി​ക​മാ​യ പ​രി​മി​തി​ക​ൾ അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു. താ​ൻ വി​ശ്വ​സി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ൾ​ക്കു കു​ടു​ത​ൽ പ്ര​ചാ​രം ന​ൽ​കാ​നു​ള്ള വേ​ദി​ക​ളി​ൽ ഇ​നി അ​ൻ​സാ​രി​യെ ക​ണ്ടു​മു​ട്ടി​യാ​ൽ അ​ദ്ഭു​ത​മി​ല്ല.