FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
India

ജെഡിയു രാജ്യസഭാ കക്ഷി നേതാവായി ആർ.പി സിംഗ്

Saturday, Aug 12, 2017,15:04 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ജെഡിയുവിലെ ഭിന്നതകൾ മറ നീക്കി പുറത്തേക്ക്. രാജ്യസഭാ കക്ഷിനേതാവായി ആർപി സിംഗിനെ നിയമിച്ച നിതീഷ് കുമാർ എതിർപ്പുണ്ടെങ്കിൽ പുറത്ത് പോകാമെന്ന് പാർട്ടി അധ്യക്ഷൻ ശരദ് യാദവിനോട്  നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാർട്ടിക്കുള്ളിലും ശരദ് യാദവ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഹാസഖ്യത്തെ തകർത്ത് എൻഡിഎയോട് കൂട്ടു ചേരുന്നത് ശരദ് യാദവിന് അംഗീകരിച്ചിട്ടില്ല. ഇതോടെയാണ് പാർട്ടി അധ്യക്ഷനെതിരെ നിതീഷ് കരുക്കൾ നീക്കി തുടങ്ങിയത്.