FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
Articles

പൈ​ല​റ്റ് പൊ​ന്ന​പ്പ​നും നെ​ല്ലി​ക്കു​ന്നി​ന്‍റെ പാ(​വാ)​ച​ക ക്ലാ​സും

Saturday, Aug 12, 2017,10:57 IST By ശ​ര​ത് ഉ​മ​യ​ന​ല്ലൂ​ര്‍ A A A

എം​എ​ല്‍എ​മാ​ര്‍ക്ക് ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ എ​ന്താ പ​ണി​യെ​ന്ന് ആ​രെ​ങ്കി​ലും തി​ര​ക്കി​യി​ട്ടു​ണ്ടോ? ഇ​ല്ലേ​ല്‍ അ​റി​ഞ്ഞോ​ളൂ, ക​ല്യാ​ണ വീ​ടു​ക​ളി​ല്‍ പോ​യി സ​ദ്യ​യു​ണ്ണ​ലാ​ണു പ​രി​പാ​ടി. രാ​ത്രി ഒ​രു മ​ണി​ക്കു വ​രെ സ​ദ്യ​യ്ക്കു പോ​കു​ന്ന സാ​മാ​ജി​ക​രു​മു​ണ്ട​ത്രേ. കാ​സ​ർ​ഗോ​ഡ് എം​എ​ല്‍എ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്നാ​ണ് ഈ ​ന​ഗ്ന​സ​ത്യം സ​ഭ​യി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള പാ​ച​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി രൂ​പീ​ക​ര​ണ ബി​ല്‍ അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണു നെ​ല്ലി​ക്കു​ന്നി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

ആ​രാ​ന്‍റെ വി​റ​കു വെ​ട്ടി​ക​ളും വെ​ള്ളം​കോ​രി​ക​ളു​മാ​കാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​ണു പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍. ക​ല്യാ​ണ വീ​ടു​ക​ളി​ലെ ഭ​ക്ഷ​ണം ന​ല്ല​താ​യാ​ല്‍ മാ​ത്ര​മേ ക​ല്യാ​ണം ന​ന്നാ​യെ​ന്നു പ​റ​യാ​ന്‍ ക​ഴി​യൂ. എ​ന്നാ​ല്‍ ഈ ​ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ന്ന പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ ആ​രെ​ങ്കി​ലും ഓ​ര്‍ക്കാ​റു​ണ്ടോ? അ​ടു​പ്പി​ലെ വി​റ​കു പോ​ലെ എ​രി​ഞ്ഞു തീ​രു​ക​യാ​ണി​വ​രു​ടെ ദു​രി​ത പൂ​ര്‍ണ​മാ​യ ജീ​വി​ത​വും- നെ​ല്ലി​ക്കു​ന്നി​ന്‍റെ ഉ​ള്ളി​ലെ പ​ച്ച​യാ​യ മ​നു​ഷ്യ​ത്വം വി​തു​മ്പു​ക​യാ​യി​രു​ന്നു. എ​ന്തി​ന് സ്പീ​ക്ക​ര്‍ ന​ല്‍കി​യ വി​രു​ന്നു​വ​രെ ഗം​ഭീ​ര​മാ​യ​ത് അ​തി​ലെ ഭ​ക്ഷ​ണം കൊ​ണ്ടു​മാ​ത്ര​മാ​യി​രു​ന്നു. പ​ക്ഷേ അ​തി​ന്‍റെ ക്രെ​ഡി​റ്റ് പാ​ച​ക​ക്കാ​രെ വെ​ട്ടി സ്പീ​ക്ക​ര്‍ അ​ടി​ച്ചെ​ടു​ത്തു​ക​ള​ഞ്ഞെ​ന്നും നെ​ല്ലി​ക്കു​ന്ന്. ഇ​വ​രു​ടെ ദ​യ​നീ​യ​ത നേ​രി​ട്ടു ക​ണ്ടു ബോ​ധ്യ​പ്പെ​ട്ട ആ​ളെ​ന്ന നി​ല​യി​ലാ​ണു ഈ ​ബി​ല്ലു​ണ്ടാ​ക്കി​യ​തി​നു പി​ന്നി​ലെ ചേ​തോ​വി​കാ​രം.
പാ​ച​ക ത്തൊ​ഴി​ലാ​ളി ക്ഷേ​മ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ള്‍ വെ​റു​തെ വാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​ക​രു​തെ​ന്ന് ഇ​ട​പെ​ടാ​ന്‍ ശ്ര​മി​ച്ച ജ​യിം​സ് മാ​ത്യു​വി​ന്, നെ​ല്ലി​ക്കു​ന്ന് ഉ​പ​ദേ​ശ​വും ന​ല്‍കി. വീ​ട്ടു​ജോ​ലി​ക്ക് ആ​ളെ വ​ച്ചി​ട്ടു​ണ്ടോ​യെ​ന്നും ഭാ​ര്യ​യെ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​യി കാ​ണു​ന്നു​ണ്ടോ​യെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ഭാ​ഹ​രി​യു​ടെ സം​ശ​യം. പാ​ച​കം ഭാ​ര്യ ത​ന്നെ​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​യു​ടെ ആ​നു​കൂ​ല്യം കി​ട്ടി​യാ​ല്‍ ന​ന്നാ​യി​രു​ന്നു​വെ​ന്നും നെ​ല്ലി​ക്കു​ന്ന്. പാ​ച​ക​ത്തി​നു വേ​ണ്ടി വാ​ച​ക ക​സ​ര്‍ത്തു ന​ട​ത്തി​യെ​ങ്കി​ലും ബി​ല്ല് ത​ള്ളി.
ക​ണ്ണൂ​രി​ലെ ക​ണ്ട​ല്‍പാ​ര്‍ക്ക് കോ​ണ്‍ഗ്ര​സു​കാ​ര്‍ പൂ​ട്ടി​ച്ച ക​ഥ​യാ​യി​രു​ന്നു എ.​എ​ന്‍. ഷം​സീ​റി​നു പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. ജ​യിം​സ് മാ​ത്യു കൊ​ണ്ടു​വ​ന്ന ക​ണ്ട​ല്‍ വ​ന സം​ര​ക്ഷ​ണ -വി​ക​സ​ന ബി​ല്ലി​ന്‍മേ​ലു​ള്ള ച​ര്‍ച്ച​യി​ലാ​ണു ഷം​സീ​റി​ന്‍റെ ആ​രോ​പ​ണം. ഷം​സീ​റി​നു പി​ന്തു​ണ​യു​മാ​യി എ.​പ്ര​ദീ​പ് കു​മാ​റും എ​ത്തി​യ​തോ​ടെ മ​ന്ത്രി​യു​ടെ മ​റു​പ​ടി മു​ങ്ങി. ബി​ല്ല് കൂ​ടു​ത​ല്‍ ച​ര്‍ച്ച​ക​ള്‍ക്കാ​യി മാ​റ്റി​വ​ച്ചു. വി.​ടി. ബ​ല്‍റാം കൊ​ണ്ടു​വ​ന്ന ട്രാ​ന്‍സ്പോ​ര്‍ട്ട് വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ ബി​ല്ലി​ല്‍ ഗ​താ​ഗ​ത​മ​ന്ത്രി​ക്കു പ​ക​രം മ​റു​പ​ടി പ​റ​ഞ്ഞ് ജ​ല​വി​ഭ​വ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സാ​യി​രു​ന്നു. ഇ​തു പ​ക്ഷേ ബ​ല്‍റാ​മി​നു പി​ടി​ച്ചി​ല്ല. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ മോ​ട്ടൊ​ര്‍ വാ​ഹ​ന ബി​ല്ലു​കൂ​ടി വ​ന്ന​തി​നു​ശേ​ഷം ഈ ​ബി​ല്ലു പ​രി​ഗ​ണി​ക്കു​ന്ന​താ​ണു ന​ല്ല​തെ​ന്നു നേ​ര​ത്തേ ഗ​താ​ഗ​തം കൈ​കാ​ര്യം ചെ​യ്ത എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​തി​ല്‍ ബ​ല്‍റാം തൃ​പ്ത​നാ​യി. അ​ങ്ങാ​യി​രു​ന്നു മ​ന്ത്രി​യെ​ങ്കി​ല്‍ ഈ ​മ​റു​പ​ടി മാ​ത്രം മ​തി​യാ​യി​രു​ന്നു ബി​ല്ല് പി​ന്‍വ​ലി​ക്കാ​നെ​ന്നും നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ അ​ങ്ങ​ന​ല​ല്ലോ​യെ​ന്നും ബ​ല്‍റാം. ഇ​തു ശ​ശീ​ന്ദ്ര​നെ വേ​ദ​നി​പ്പി​ച്ചോ ആ​വോ?
ദ​ലി​ത് യു​വ​തി​യെ സി​പി​എം നേ​താ​വ് മ​ര്‍ദി​ച്ച സം​ഭ​വം പ്ര​ത്യേ​ക സ​ബ്മി​ഷ​നാ​യി അ​വ​ത​രി​പ്പി​ച്ച ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ കാ​ര്യ​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി ദ​ഹി​ച്ചി​ല്ല. പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ എ​തി​ര്‍പ്പു​മാ​യി എ​ണീ​റ്റ​ത് സ​ഭ​യി​ല്‍ ബ​ഹ​ള​ത്തി​നു കാ​ര​ണ​മാ​യി. പോ​യി​ന്‍റ് ഒ​ഫ് ഓ​ര്‍ഡ​റു​മാ​യി ചാ​ടി എ​ഴു​നേ​റ്റ പി.​ടി. തോ​മ​സി​നോ​ട് പ​റ​യു​ന്ന​തി​ല്‍ പോ​യി​ന്‍റ് ഒ​ന്നെ​ങ്കി​ലും വേ​ണ​മെ​ന്നു സ്പീ​ക്ക​ര്‍ നി​ര്‍ദേ​ശം ന​ല്‍കി. ന​ല്ല പാ​ര്‍ല​മെ​ന്‍റേ​റി​യ​ന്‍മാ​രാ​കു​ന്ന​തി​ങ്ങ​നെ​യ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ സ്പീ​ക്ക​ര്‍ ഉ​പ​ദേ​ശി​ച്ചു.
“സൂ​ഡ​ന്‍’ ഏ​തു രാ​ജ്യ​മാ​ണെ​ന്നു അം​ഗ​ങ്ങ​ള്‍ക്കു മ​ന​സി​ലാ​ക്കി കൊ​ടു​ത്ത​ത് അ​ടൂ​ര്‍ പ്ര​കാ​ശാ​യി​രു​ന്നു. സൂ​ഡ​ന​ല്ലെ​ന്നും സു​ഡാ​നാ​ണെ​ന്നും അ​ടൂ​രി​നെ അ​ടു​ത്തി​രു​ന്ന​വ​ര്‍ തി​രു​ത്തി. എ​ങ്കി​ലും ര​ണ്ടു ത​വ​ണ കൂ​ടി സൂ​ഡ​ന്‍ ക​ട​ന്നു വ​ന്നു. രാ​വി​ലെ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ല്‍ റേ​ഷ​ന്‍കാ​ര്‍ഡ് അ​ബ​ദ്ധ പ​ഞ്ചാം​ഗ​മെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം പ​തി​വു ച​ട​ങ്ങാ​യ ഇ​റ​ങ്ങി​പ്പോ​ക്ക് ന​ട​ത്തി. തെ​ങ്ങി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​നേ വീ​ഴൂ​വെ​ന്നു മ​റു​പ​ടി​യി​ല്‍ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍. താ​ഴെ നി​ന്ന് എ​ന്തും പ​റ​യാം. അ​തു കൊ​ണ്ട് കാ​ര്‍ഡി​ല്‍ ഉ​ള്ള തെ​റ്റു​കു​റ്റ​ങ്ങ​ള്‍ എ​ല്ലാ​വ​രും പൊ​റു​ക്ക​ണം. എ​ല്ലാം ശ​രി​യാ​ക്കി വ​രു​മ്പോ​ള്‍ ചി​ല​തൊ​ക്കെ തെ​റ്റു​ന്ന​ത് സ്വാ​ഭാ​വി​കം മാ​ത്രം. അ​ങ്ങ​നെ ക​ണ്ടാ​ല്‍ മ​തി​യെ​ന്നും വി​ദ​ഗ്ധ​മാ​യി ഒ​ഴി​ഞ്ഞു​മാ​റി മ​ന്ത്രി പ​റ​ഞ്ഞു.
വി​മാ​നം ആ​കാ​ശ​ത്തു മാ​ത്രം പ​റ​ന്നു ക​ണ്ടി​ട്ടു​ള്ള പൊ​ന്ന​പ്പ​നെ പൈ​ല​റ്റാ​ക്കി​യ​ത് എ​ന്തി​നെ​ന്നാ​യി​രു​ന്നു പ്ര​മേ​യം കൊ​ണ്ടു​വ​ന്ന അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ ചോ​ദ്യം. ഒ​ന്നു​മ​റി​യാ​തി​രു​ന്ന ത​ങ്ക​മ്മ റേ​ഷ​ന്‍ കാ​ര്‍ഡ് കൈ​യി​ല്‍ കി​ട്ടി​യ​പ്പോ​ള്‍ ജ​ഡ്ജി​യാ​യി. ഈ ​സ​ര്‍ക്കാ​രി​ന്‍റെ ഐ​ശ്വ​ര്യം ദി​ലീ​പ് എ​ന്ന ബോ​ര്‍ഡ് തൂ​ക്ക​ണ​മെ​ന്നും അ​നൂ​പ് പ​റ​ഞ്ഞു. അ​രി കൊ​ണ്ടു​വ​രാ​ന്‍ തി​ലോ​ത്ത​മ​ന്‍ ആ​ന്ധ്ര​യി​ല്‍ പോ​യ​തു​പോ​ലെ എ​ന്നൊ​രു ചൊ​ല്ല് ത​ന്നെ ഇ​റ​ങ്ങി​യ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.