FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
India

യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്ന് കോൺഗ്രസ്

Saturday, Aug 12, 2017,12:09 IST By മെട്രൊ വാർത്ത A A A

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ 63 കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്. കോൺഗ്രസ് രാജ്യസഭ ഉപനേതാവ് ഗുലാം നബി ആസാദിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം ആശുപത്രി സന്ദർശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

യോഗി ആദിത്യനാഥിന്‍റെ മണ്ഡലത്തിലാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. യോഗി ആദിത്യനാഥ് അഞ്ച് തവണ ഇവിടെ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.