FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
kerala

വനിതാ കമ്മീഷനോട് പി.സി ജോർജിന് പറയാനുള്ളത്

Saturday, Aug 12, 2017,15:49 IST By മെട്രൊ വാർത്ത A A A

കോട്ടയം: അക്രമിക്കപ്പെട്ട യുവനടിക്കെതിരെ പരാമർശം നടത്തിയതിന്‍റെ പേരിൽ പി.സി ജോർജിനെതിരെ കേസെടുക്കാൻ നിർദേശിച്ച വനിതാകമ്മീഷനെതിരെ പി.സി ജോർജ്. നോട്ടീസ് അയച്ചാൽ തനിക്ക് സൗകര്യമുള്ളപ്പോൾ കാണും. തൂക്കിക്കൊല്ലാൻ വിധിക്കാനൊന്നും കമ്മീഷന് അധികാരമില്ലല്ലോയെന്നും കോട്ടയത്ത് അദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ചാനൽ ചർച്ചകൾക്കിടയിൽ പെൺകുട്ടിയെ അധിക്ഷേപിച്ചുവെന്നാണ് വനിതാ കമ്മീഷന്‍റെ വിലയിരുത്തൽ.

തുടർന്ന് കേസെടുക്കാൻ വനിതാകമ്മീഷൻ നിർദേശിക്കുകയായിരുന്നു. എന്നാൽ താൻ തനിക്ക് ശരി‍യെന്ന് തോന്നുന്ന കാര്യത്തിലാണ് നിൽക്കുന്നത് എന്നതിനാൽ ഭയമില്ലെന്ന നിലപാടിലാണ് പൂഞ്ഞാർ എംഎൽഎ പി.സി ജോർജ്.