FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
kerala

അതിരപ്പിള്ളിയിൽ‌ സിപിഎം നിലപാട് പറയേണ്ടത് കോടിയേരിയെന്ന് ബിനോയ് വിശ്വം

Sunday, Aug 13, 2017,13:21 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: അതിരപ്പിള്ളിയിൽ വിഷ‍യത്തിൽ വൈദ്യുതി മന്ത്രി എം എം മണിക്കെതിരെ വീണ്ടും സിപിഐ. ഇത്തവണ മുൻവനം മന്ത്രി കൂടിയായ ബിനോയ് വിശ്വമാണ് രംഗത്ത് എത്തിയിരിക്കുന്നത്. സിപിഎം നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഉമ്മൻ ചാണ്ടിയും എം എം മണിയും പരസ്പരം പിന്തുണയ്ക്കുന്നത് വിരോധാഭാസമാണ്.

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാൻ ആർക്കും കഴിയില്ല. പദ്ധതി നടപ്പിലാക്കാൻ ഇടതുമുന്നണിയും തീരുമാനിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു. സമാനമായ നിലപാടാണ് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനും കൈക്കൊണ്ടിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതി എൽഡിഎഫിൽ പുതിയ പോരിന് വഴി തുറന്നിരിക്കുകയാണ്.