FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
kerala

അതിരപ്പിള്ളി പദ്ധതി അനുവദിക്കില്ല; കെപിഎ മജീദ്

Sunday, Aug 13, 2017,13:58 IST By മെട്രൊ വാർത്ത A A A

കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പിഎ മജീദ്. പദ്ധതി നടപ്പാക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നത് വഞ്ചനയാണെന്നും അദേഹം പറഞ്ഞു. പദ്ധതി വന്നാൽ ഉണ്ടാകാൻ പോകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ലീഗ് രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ കോൺഗ്രസും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് എംഎം ഹസനും സമാനനിലപാട് കൈക്കൊണ്ടപ്പോൾ ചർച്ചയിലൂടെ സമവായം കണ്ടെത്തണമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആവശ്യം.