FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
World

ഐഎസ് ഭീകരരെ തുരത്താന്‍ സിറിയയ്ക്ക് റഷ്യന്‍ യുദ്ധവിമാനങ്ങള്‍

Sunday, Aug 13, 2017,16:40 IST By സ്വന്തം ലേഖകൻ A A A

ദമാസ്‌കസ്: ഐഎസ് ഭീകരരെ തുരത്താന്‍ സിറിയയ്ക്ക് സഹായവുമായി റഷ്യന്‍ യുദ്ധവിമാനങ്ങള്‍. റഷ്യന്‍ പ്രതിരോധമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. റഷ്യന്‍ സഹായത്തോടെ സിറിയയിലെ അസ്- സുഖ്‌ന നഗരം ഭീകരരില്‍ നിന്ന് മോചിപ്പിച്ചെന്നും പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നഗരം ഇതിനോടകം പൂര്‍ണമായും സിറിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ശനിയാഴ്ച മുതലാണ് സൈന്യവും ഭീകരരും തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ തുടങ്ങിയത്. പെട്ടന്നു തന്നെ ഭീകരരെ പരാജയപ്പെടുത്താനാകുമെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നെങ്കിലും സൈന്യം ശക്തമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.