FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
India

കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു

Sunday, Aug 13, 2017,12:49 IST By മെട്രൊ വാർത്ത A A A

കശ്മീർ:  ഷോപ്പിയാനിൽ ഭീകരരും സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. രാത്രിയാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ സൈനിക ക്യാപ്റ്റ്യൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടൽ തുടരുകയാണ്.

പാക്കിസ്താന്‍റെ ഭാഗത്ത് നിന്ന് തുടർച്ചയായി വെടി നിർത്തൽ‌ കരാർ ലംഘനം ഉണ്ടാകുകയാണ്. ഇതിനിടെ ബന്ദിപ്പോര മേഖലയിലും സമാനമായ ഏറ്റുമുട്ടൽ തുടരുകയാണ്.