FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

കാ​ട്ടാ​ന​ക​ൾ കു​റ​ഞ്ഞ​ത് 3,000ലേ​റെ

Sunday, Aug 13, 2017,10:46 IST By പ്ര​ത്യേ​ക ലേ​ഖ​ക​ൻ A A A

ന്യൂ​ഡ​ൽ​ഹി: കാ​ട്ടാ​ന പ​രി​പാ​ല​ന​ത്തി​ന്‍റെ പേ​രി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെ​ല​വി​ടു​മ്പോ​ഴും രാ​ജ്യ​ത്തെ വ​ന​ങ്ങ​ളി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഗ​ജ​സ​മ്പ​ത്ത് 10 ശ​ത​മാ​നം കു​റ​ഞ്ഞു. ഇ​തി​ൽ ഭൂ​രി​പ​ക്ഷ​വും കേ​ര​ള​ത്തി​ലെ​ന്നും വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
23 സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ന​ങ്ങ​ളി​ൽ കേ​ന്ദ്ര വ​നം​വ​കു​പ്പ് ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ലാ​ണു ഗൗ​ര​വ​മേ​റി​യ വെ​ളി​പ്പെ​ടു​ത്ത​ൽ. 2012ൽ ​ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ലെ വി​വ​ര​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ൽ മൂ​വാ​യി​ര​ത്തി​ലേ​റെ​യാ​ണ് എ​ണ്ണ​ത്തി​ൽ കു​റ​ഞ്ഞ​ത്.
ആ​കെ 29,391-30711 കാ​ട്ടാ​ന​ക​ൾ ഉ​ണ്ടെ​ന്നാ​യി​രു​ന്നു 2012ലെ ​സെ​ൻ​സ​സി​ൽ‌ ല​ഭി​ച്ച വി​വ​രം. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ന​ട​ത്തി​യ സെ​ൻ​സ​സി​ൽ ആ​ന​ക​ളു​ടെ എ​ണ്ണം 27,312 ആ​യി കു​റ​ഞ്ഞെ​ന്നാ​ണു വ​നം പ​രി​സ്ഥി​തി മ​ന്ത്രി ഹ​ർ​ഷ വ​ർ​ധ​ൻ ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് പ്ര​കാ​രം കാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​ത് കേ​ര​ള വ​ന​ങ്ങ​ളി​ലാ​ണ്. 2012ലെ ​സെ​ൻ​സ​സി​ൽ 6,177 കാ​ട്ടാ​ന​ക​ളെ​യാ​ണു കേ​ര​ള വ​ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, പു​തി​യ സെ​ൻ​സ​സി​ൽ വെ​റും 3,054 ആ​ന​ക​ൾ മാ​ത്ര​മാ​ണു കേ​ര​ള വ​ന​ത്തി​ലു​ള്ള​ത്. ക​ർ​ണാ​ട​ക​യി​ൽ 2012ൽ 3900- 7458 ​ആ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 6049 ആ​യി. അ​സ​മി​ൽ 5281 എ​ന്ന​ത് 5719 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.