FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
Cinema

ക​ഥ​യി​ല്‍ ചോ​ദ്യ​മു​ണ്ട്, ചോ​ദ്യ​ത്തി​ല്‍ ക​ഥ​യും

Sunday, Aug 13, 2017,10:18 IST By എ​സ്.​എ​സ്. സൂ​ര്യ A A A

പൊ​ലീ​സ് – ഗൂ​ണ്ടാ ക​ഥ​ക​ളാ​ണു സി​നി​മ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ണ്ടി​ട്ടു​ള്ള​ത്. പ്ര​ത്യേ​കി​ച്ച് അ​തു ത​മി​ഴി​ലാ​കു​മ്പോ​ള്‍ ഒ​രു ത​ട്ടു പൊ​ളി​പ്പ​ന്‍ പ​ട​മാ​കു​മെ​ന്ന മു​ന്‍വി​ധി​യോ​ടെ തീ​യ​റ്റ​റി​ല്‍ ക​യ​റാം. സൂ​പ്പ​ര്‍, മെ​ഗാ, യൂ​ണി​വേ​ഴ്സ​ല്‍ സ്റ്റാ​റു​ക​ള്‍ വ​രെ ഇ​ത്ത​രം ചി​ത്ര​ങ്ങ​ളി​ല്‍ പൊ​ലീ​സാ​യും ഗൂ​ണ്ട​ക​ളാ​യും വ​ന്നി​ട്ടു​ണ്ട്. അ​പ്പോ​ഴെ​ല്ലാം അ​ടി​യും ഇ​ടി​യും വെ​ടി​യും പു​ക​യു​മൊ​ക്കെ കാ​ണു​ക​യും ചെ​യ്തു. താ​ര രാ​ജാ​ക്ക​ന്മാ​രു​ടെ സ്റ്റൈ​ല്‍ കൊ​ണ്ടു മാ​ത്രം ഹി​റ്റാ​യ സി​നി​മ​ക​ളു​മു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ട​യി​ല്‍ ഇ​റ​ങ്ങി​യ മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും പ്രേ​ക്ഷ​ക​രി​ല്ലാ​തെ തീ​യ​റ്റ​റു​ക​ളൊ​ഴി​ഞ്ഞ​പ്പോ​ഴും കേ​ര​ള​ത്തി​ലെ തീ​യ​റ്റ​റു​ക​ളി​ല്‍ 25 ദി​വ​സ​ങ്ങ​ളും പി​ന്നി​ട്ട് ഒ​രു ത​മി​ഴ് സി​നി​മ പ്രേ​ക്ഷ​ക​രെ നി​ല​നി​ര്‍ത്തു​ന്നു. അ​തും ഒ​രു പൊ​ലീ​സ്- ഗൂ​ണ്ടാ പ​ടം. വി​ക്രം വേ​ദ. ദ​മ്പ​തി​മാ​രാ​യ പു​ഷ്ക​ര്‍- ഗാ​യ​ത്രി സം​വി​ധാ​നം ചെ​യ്ത ഈ ​ഗൂ​ണ്ടാ​പ്പ​ടം ക്ലീ​ഷേ ക​ഥ പ​റ​ഞ്ഞി​ട്ടും തീ​യ​റ്റ​റി​ല്‍ നി​റ​ഞ്ഞോ​ടു​ന്ന​തി​നെ​ക്കു​റി​ച്ചു പ​ഠി​ക്കു​ക ത​ന്നെ വേ​ണം.
വി​ക്ര​മാ​ദി​ത്യ​നും വേ​താ​ള​വും. ഒ​രാ​ള്‍ക്കും ഒ​രി​ക്ക​ലും ബോ​റ​ടി​ക്കാ​ത്ത ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളും കു​ഴ​ഞ്ഞു മ​റി​യു​ന്ന ക​ഥ. ആ ​പ്ലോ​ട്ടി​ലേ​ക്കാ​ണ് പൊ​ലീ​സ് – ഗൂ​ണ്ടാ ക​ഥ​യാ​യ വി​ക്രം വേ​ദ പ്ലെ​യ്സ് ചെ​യ്യു​ന്ന​ത്. ആ​രാ​ണു ശ​രി, ആ​രാ​ണു തെ​റ്റ് എ​ന്ന ചോ​ദ്യം പ്രേ​ക്ഷ​ക​നു മു​ന്നി​ലേ​ക്കു വ​യ്ക്കു​ന്ന സി​നി​മ ഒ​രി​ക്ക​ലും വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തു​ന്നി​ല്ല. അ​തി​നു​ള്ള സ്വാ​ത​ന്ത്ര്യം പ്രേ​ക്ഷ​ക​നു ത​ന്നെ ന​ല്‍കു​ന്നു. സെ​ന്‍റി​മെ​ന്‍റ്സി​നോ റൊ​മാ​ന്‍സി​നോ ആ​ക്ഷ​നോ ഒ​ന്നും ഒ​രു കു​റ​വും വ​രു​ത്താ​തെ ഓ​രോ ഫ്രെ​യി​മും മ​നോ​ഹ​ര​മാ​ക്കാ​ന്‍ അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​യി. നാ​യ​ക​നും വി​ല്ല​നു​മു​ണ്ട്. എ​ന്നാ​ല്‍ അ​താ​രാ​ണെ​ന്നു വി​ല​യി​രു​ത്തേ​ണ്ട​ത് പ്രേ​ക്ഷ​ക​രാ​ണ്. വി​ക്ര​മാ​ദി​ത്യ​ന്‍ ക​ഥ​ക​ളി​ല്‍ കു​ഴ​യ്ക്കു​ന്ന ചോ​ദ്യ​ങ്ങ​ള്‍ പോ​ലെ ത​ന്നെ​യാ​ണ് ഇ​തി​ലെ നാ​യ​ക വി​ല്ല​ന്‍ സ​ങ്ക​ല്‍പ്പ​ങ്ങ​ളും. ആ​ര് ഏ​ത് എ​ന്നു പ​റ​യാ​ന്‍ ഒ​ന്നാ​ലോ​ചി​ക്ക​ണം. ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്കു​ള്ള അ​ഭി​നേ​താ​ക്ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​ത്ത​ര​മൊ​രു ചി​ന്ത നി​ല​നി​ര്‍ത്താ​ന്‍ വേ​ണ്ടി ത​ന്നെ​യാ​ണ്.
വി​ക്ര​മാ​യി മാ​ധ​വ​നും വേ​ദ​യാ​യി വി​ജ​യ് സേ​തു​പ​തി​യും അ​ര​ങ്ങു ത​ക​ര്‍ക്കു​മ്പോ​ള്‍ ആ​ര് ആ​രു​ടെ മു​ക​ളി​ല്‍ അ​ല്ലെ​ങ്കി​ല്‍ ആ​ര് ആ​ര്‍ക്കു പി​ന്നി​ല്‍ എ​ന്നു പ​റ​യാ​ന്‍ ക​ഴി​യി​ല്ല. ഏ​തു ഗൂ​ണ്ട​യ്ക്കും ഒ​രു ച​രി​ത്ര​മു​ണ്ട്. സ​മാ​ന​മാ​യ ച​രി​ത്രം. അ​തി​നെ ക​ളി​യാ​ക്കു​ന്നു വേ​ദ​യി​ലൂ​ടെ അ​ണി​യ​റ​ക്കാ​ര്‍. അ​തി​നോ​ടൊ​പ്പം ത​ന്നെ നാ​യ​ക​നു സ്ഥി​ര​മാ​യി ല​ഭി​ക്കു​ന്ന അ​ല്ലെ​ങ്കി​ല്‍ നാ​യ​ക​ന്‍റെ മാ​ത്രം അ​വ​കാ​ശ​മാ​യി സ്ഥാ​പി​ക്ക​പ്പെ​ട്ട അ​തീ​ന്ദ്ര പ്ര​ഭാ​വ​ത്തി​നു നേ​രേ കൊ​ഞ്ഞ​നം കു​ത്താ​നും ത​യാ​റാ​കു​ന്നു. സം​ഘ​ട്ട​ന​ത്തി​നി​ട​യി​ല്‍, “”അ​ട​ച്ചി​ട്ട ഫാ​ക്റ്റ​റി​ക​ള്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ജോ​ലി ചെ​യ്യാ​നോ ന​മു​ക്ക് ഇ​ങ്ങ​നെ അ​ടി​കൂ​ടാ​നോ ‘’എ​ന്ന വേ​ദ​യു​ടെ ചോ​ദ്യം വാ​ണി​ജ്യ സി​നി​മ​ക​ളി​ല്‍ ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത ബിം​ബ​ങ്ങ​ള്‍ക്ക് നേ​രേ​യു​ള്ള ക​ളി​യാ​ക്ക​ല്‍ ത​ന്നെ​യാ​ണ്. തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ള്‍ കൂ​ടി​യാ​യ സം​വി​ധാ​യ​ക​ര്‍ സ്വ​ന്തം സ്വാ​ത​ന്ത്ര്യം ക്ലീ​ഷെ വി​മ​ര്‍ശ​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന​തു ത​ന്മ​യ​ത്വ​ത്തോ​ടെ​യാ​ണ്.
എ​ന്‍കൗ​ണ്ട​റി​ല്‍ ഗൂ​ണ്ട​ക​ളെ കൊ​ല​പ്പെ​ടു​ത്തു​മ്പോ​ള്‍ പൊ​ലീ​സു​കാ​ര​നാ​യ വി​ക്ര​ത്തി​നു ന്യാ​യീ​ക​ര​ണ​മു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യും പീ​ന​ല്‍ കോ​ഡും സി​ആ​ര്‍പി​സി​യു​മൊ​ക്കെ മാ​റ്റി​നി​ര്‍ത്തി സാ​ധാ​ര​ണ​ക്കാ​ര​ന്‍ അം​ഗീ​ക​രി​ക്കു​ന്ന ന്യാ​യം. എ​തി​രാ​ളി​യെ കൊ​ന്നു ത​ള്ളു​മ്പോ​ള്‍ ഗ്യാ​ങ്സ്റ്റ​ര്‍ വേ​ദ​യ്ക്കു​മു​ണ്ട് ന്യാ​യം. നി​യ​മ സം​വി​ധാ​ന​ങ്ങ​ളെ​യൊ​ക്കെ അ​വ​ഗ​ണി​ക്കു​ന്ന ഈ ​ന്യാ​യ​ത്തെ​യും സാ​ധാ​ര​ണ​ക്കാ​ര​ന്‍ ത​ള്ളി​ക്ക​ള​യി​ല്ല. ഈ ​ര​ണ്ടു ന്യാ​യ​ങ്ങ​ള്‍ക്കി​ട​യി​ലാ​ണു യാ​ഥാ​ര്‍ഥ്യം. അ​ല്ലെ​ങ്കി​ല്‍ ഈ ​ര​ണ്ടു ന്യാ​യ​ങ്ങ​ളും യോ​ജി​ക്കു​ന്ന ഒ​രു നേ​ര്‍ത്ത രേ​ഖ​യാ​യി​രി​ക്കും യാ​ഥാ​ര്‍ഥ്യം. അ​തെ​ന്തെ​ന്നു വി​ല​യി​രു​ത്താ​നു​ള്ള അ​വ​കാ​ശം പ്രേ​ക്ഷ​ക​നു വി​ടു​ക​യാ​ണു വി​ക്രം വേ​ദ.
ന​ഷ്ട​ത്തി​ന്‍റെ വേ​ദ​ന പൊ​ലീ​സി​നും ഗൂ​ണ്ട​യ്ക്കും ഒ​രു​പോ​ലെ ത​ന്നെ. പി​ടി​ക്ക​പ്പെ​ടു​ന്ന വേ​ദ വി​ക്ര​ത്തി​നോ​ട് ഒ​രാ​വ​ശ്യ​മേ ഉ​ന്ന​യി​ക്കു​ന്നു​ള്ളൂ. ഒ​രു ക​ഥ കേ​ള്‍ക്ക​ണം. വേ​താ​ളം വി​ക്ര​മാ​ദി​ത്യ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തു പോ​ലെ. ക​ഥ​യ്ക്കൊ​ടു​വി​ല്‍ ഒ​രു ചോ​ദ്യം. ധ​ര്‍മ്മ​ത്തെ മു​ന്‍നി​ര്‍ത്തി​യ​ല്ല, വി​കാ​ര​ത്തെ മു​ന്‍നി​ര്‍ത്തി​യു​ള്ള ഉ​ത്ത​ര​മാ​ണ് വേ​ണ്ട​ത്. ആ ​ഉ​ത്ത​രം ഗൂ​ണ്ട​യ്ക്കും പൊ​ലീ​സു​കാ​ര​നും ഒ​ന്നു ത​ന്നെ​യാ​കു​മ്പോ​ള്‍ ഇ​രു​വ​രും ത​മ്മി​ല്‍ എ​ന്തു വ്യ​ത്യാ​സം. അ​താ​ണു സി​നി​മ ഉ​യ​ര്‍ത്തു​ന്ന ചോ​ദ്യം. ഉ​ത്ത​ര​ത്തി​ന്‍റെ ന്യാ​യാ​ന്യാ​യ​ങ്ങ​ള്‍ പ്രേ​ക്ഷ​ക​നു തീ​രു​മാ​നി​ക്കാം. അ​ല്ലെ​ങ്കി​ല്‍ വി​ക്ര​മാ​ദി​ത്യ​ന്‍റെ തോ​ളി​ല്‍ തൂ​ങ്ങു​ന്ന വേ​താ​ള​ത്തെ പോ​ലെ മ​ന​സി​ല്‍ തൂ​ക്കി​യി​ട്ടു തീ​യ​റ്റ​ര്‍ വി​ടാം.
സം​ഘ​ര്‍ഷ​ഭ​രി​ത​മാ​യ ഒ​രു ഗ്യാ​ങ്സ്റ്റ​ര്‍ ക​ഥ ആ​സ്വാ​ദ്യ​ക​ര​മാ​ക്കു​ന്ന​തി​ന് പു​ഷ്ക​ര്‍- ഗാ​യ​ത്രി ദ​മ്പ​തി​ക​ള്‍ക്കു ക​ഴി​ഞ്ഞു. നി​ര​വ​ധി മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക മ​ന​സി​ല്‍ ഇ​ടം നേ​ടി​യ ഹ​രീ​ഷ് പേ​ര​ടി​യു​ടെ ചേ​ട്ട​ന്‍ എ​ന്ന മ​ല​യാ​ളി വി​ല്ല​ന്‍, സാ​ധാ​ര​ണ ത​മി​ഴ് സി​നി​മ​ക​ളി​ല്‍ കാ​ണു​ന്ന​തു പോ​ലെ​യു​ള്ള അ​തി​ഭാ​വു​ക​ത്വ വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​നാ​ണ്.
സ്വ​ന്തം ശൈ​ലി മി​ക​ച്ച രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ സം​വി​ധാ​യ​ക​ര്‍ ന​ല്‍കി​യ സ്വാ​ത​ന്ത്ര്യം പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​നും ഹ​രീ​ഷ് പേ​ര​ടി​ക്കാ​യി. മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ന്നും വി​ല്ല​ന്മാ​രാ​യി ത​മി​ഴ് പ്രേ​ക്ഷ​ക​രെ കീ​ഴ​ട​ക്കി​യ മു​ര​ളി, ക​ലാ​ഭ​വ​ന്‍ മ​ണി തു​ട​ങ്ങി​യ പ്ര​തി​ഭ​ക​ള്‍ക്കൊ​പ്പ​മെ​ത്താ​ന്‍ ഹ​രീ​ഷ് പേ​ര​ടി​ക്ക് ഇ​നി അ​ധി​കം സ​ഞ്ച​രി​ക്കേ​ണ്ടി വ​രി​ല്ല. നാ​യി​ക​മാ​ര്‍ ര​ണ്ടു​ണ്ടെ​ങ്കി​ലും കാ​ര്യ​മൊ​ന്നു​മി​ല്ല. ശ്ര​ദ്ധ ശ്രീ​നാ​ഥും വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​റും സ്വ​ന്തം ഭാ​ഗ​ങ്ങ​ള്‍ ന​ന്നാ​ക്കി. സൈ​മ​ണ്‍ എ​ന്ന പൊ​ലീ​സ് ഓ​ഫി​സ​റാ​യി വ​ന്ന പ്രേ​മും പു​ലി​യാ​യി വ​ന്ന ക​തി​റും മി​ക​ച്ച പ്ര​ക​ട​നം കൊ​ണ്ടു ശ്ര​ദ്ധേ​യ​രാ​യി.
മു​സാ​ഫി​റി​ലൂ​ടെ ഛായാ​ഗ്ര​ഹ​ണ​ത്തി​ന് അം​ഗീ​കാ​രം നേ​ടി​യ, നി​ര​വ​ധി സി​നി​മ​ക​ള്‍ക്കു വ്യ​ത്യ​സ്ത​മാ​യ ദൃ​ശ്യ ഭം​ഗി ന​ല്‍കി​യ പി.​എ​സ്. വി​നോ​ദ് മു​ഷി​പ്പി​ല്ലാ​ത്ത രം​ഗ​ങ്ങ​ളാ​ണു പ​ക​ര്‍ത്തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. അ​ധി​കം സി​നി​മ​ക​ള്‍ ചെ​യ്തി​ട്ടി​ല്ലാ​ത്ത വി​നോ​ദ് രാ​ജ് കു​മാ​റാ​ണ് വി​ക്രം വേ​ദ​യു​ടെ ക​ലാ​സം​വി​ധാ​യ​ക​നെ​ന്നു പ​റ​ഞ്ഞാ​ല്‍ ആ​രും വി​ശ്വ​സി​ച്ചി​ല്ലെ​ന്നു വ​രും. ത​ഴ​ക്കം വ​ന്ന ഒ​രു ക​ലാ​സം​വി​ധാ​യ​ക​ന്‍റെ മി​ക​വ് അ​കം പു​റം രം​ഗ​ങ്ങ​ളെ ഹൃ​ദ​യ​ഹാ​രി​യാ​ക്കു​ന്നു​ണ്ട്. വേ​ദ​യു​ടെ കേ​ന്ദ്ര​മാ​യ ഗൂ​ണ്ടാ കോ​ള​നി മാ​ത്രം മ​തി ക​ലാ​സം​വി​ധാ​യ​ക​ന്‍റെ മി​ക​വു വി​ളി​ച്ച​റി​യി​ക്കാ​ന്‍. മാ​സ് സി​നി​മ​ക​ളു​ടെ കാ​ത​ട​പ്പി​ക്കു​ന്ന സ്ഥി​രം പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തെ കൈ​വെ​ടി​ഞ്ഞു മാ​സ് ഫീ​ലി​ങ് നി​ല​നി​ര്‍ത്തി​യ സി.​എ​സ്. സാ​മി​നും കൈ​യ​ടി ല​ഭി​ക്കു​ന്നു​ണ്ട്.
വി​ല്ല​നെ​യും നാ​യ​ക​നെ​യും വേ​ര്‍തി​രി​ക്കാ​നാ​കാ​ത്ത, വെ​ടി​യും പു​ക​യും കൊ​ണ്ട് പ്രേ​ക്ഷ​ക​ന്‍റെ മ​ന​സു മ​ടു​പ്പി​ക്കാ​ത്ത, ചോ​ര ഒ​ഴു​ക്കി ക​ഥ ക​ള​യാ​ത്ത, അ​ഴി​മ​തി​ക്കും അ​നീ​തി​ക്കു​മെ​തി​രേ ഘോ​രം ഘോ​രം പ്ര​സം​ഗം ന​ട​ത്തി ക്ലൈ​മാ​ക്സ് വെ​റു​പ്പി​ക്കാ​ത്ത ഒ​രു ഗൂ​ണ്ടാ- പൊ​ലീ​സ് പ​ടം എ​ങ്ങ​നെ പി​ടി​ക്ക​ണ​മെ​ന്നു മ​ല​യാ​ള​ത്തി​ലെ ചി​ല ന്യൂ ​ജ​ന​റേ​ഷ​ന്‍ സം​വി​ധാ​യ​ക​ര്‍ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്ന ചി​ന്ത വി​ക്രം വേ​ദ​യു​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ക്കു​ണ്ടാ​യാ​ല്‍ ഒ​രി​ക്ക​ലും തെ​റ്റു പ​റ​യാ​നാ​കി​ല്ല.