FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

ഗോരഖ്‌പൂരിൽ മൂന്ന് കുട്ടികൾ കൂടി മരിച്ചു; മരണസഖ്യ 67

Sunday, Aug 13, 2017,11:59 IST By മെട്രൊ വാർത്ത A A A

ഗോരഖ്പൂർ:  ഗോരഖ്പൂരിലെ സർക്കാർ മെഡിക്കൽ കോളെജിൽ മൂന്ന് കൂട്ടികൾ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം 67 ആയി ഉയർന്നു. ഓക്സിജൻ വിതരണത്തിൽ തടസ്സം നേരിട്ടതിനെ തുടർന്നാണ് ഇവിടെ തുടർച്ചയായി മരണം ഉണ്ടാകുന്നത്.

എന്നാൽ ഓക്സിജൻ വിതരണത്തിലെ പ്രശ്നങ്ങൾ മൂലം ആരും മരിച്ചിട്ടില്ലെന്ന നിലപാടാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റേത്. സംഭവത്തിൽ ബിആർഡി മെഡിക്കൽ കോളെജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു.