FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
kerala

ജിഷ്ണു കേസ് ; സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യം

Sunday, Aug 13, 2017,14:33 IST By മെട്രൊ വാർത്ത A A A

കോഴിക്കോട്:പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു മരിച്ച  കേസ് സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ജിഷ്ണുവിന്‍റെ കുടുംബം സുപ്രീംകോടതിയിലേക്ക്.  കേസ് ഏറ്റെടുക്കാൻ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ ജൂണിൽ സിബിഐ അന്വേഷണത്തിന് കേസ് വിട്ടിരുന്നു.

സിബിഐ കേസേറ്റെടുക്കാൻ വൈകുന്നത് പ്രതികൾക്ക് സഹായകമാകുമെന്ന നിലപാടിലാണ് കുടുംബം. ഇത് സംബന്ധിച്ച് സിബിഐക്ക് കത്തയക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.