FLASH NEWS
Breaking News
നീലക്കുറിഞ്ഞി സങ്കേതം, പുനർനിർണയത്തിൽ കേന്ദ്രം യോഗം വിളിക്കും
India

ജ​ല​രാ​ജ​ൻ ഗ​ബ്രി​യേ​ൽ

Sunday, Aug 13, 2017,10:38 IST By സ്വ​ന്തം ലേ​ഖ​ക​ൻ A A A

ആ​ല​പ്പു​ഴ: ഹാ​ട്രി​ക് തേ​ടി​യെ​ത്തി​യ കു​മ​ര​കം ബോ​ട്ട് ക്ല​ബ്ബി​ന്‍റെ പാ​യി​പ്പാ​ട​ന്‍ ചു​ണ്ട​നെ​യും വേ​ഗ​രാ​ജ​ന്‍ കാ​രി​ച്ചാ​ലി​നെ​യും തു​ഴ​പ്പാ​ടു​ക​ള്‍ക്കു പി​ന്നി​ലാ​ക്കി എ​റ​ണാ​കു​ളം തു​രു​ത്തി​പ്പു​റം ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ഗ​ബ്രി​യേ​ല്‍ ചു​ണ്ട​ന് ക​ന്നി​ക്കി​രീ​ടം. സ്റ്റാ​ര്‍ട്ടി​ങ് സം​വി​ധാ​ന​ത്തി​ലെ പി​ഴ​വു​ക​ളെ തു​ട​ര്‍ന്നു​ണ്ടാ​യ ത​ര്‍ക്ക​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ രാ​ത്രി ഏ​ഴോ​ടെ ഇ​രു​ള്‍മൂ​ടി​യ കാ​യ​ല്‍പ്പ​ര​പ്പി​ല്‍ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ലാ​ണ് ഗ​ബ്രി​യേ​ലി​ന്‍റെ ച​രി​ത്ര നേ​ട്ടം. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നെ​ത്തി​യ ഒ​രു ടീം ​നെ​ഹ്റു ട്രോ​ഫി​യി​ല്‍ കി​രീ​ടം ചൂ​ടു​ന്ന​ത് 65 വ​ര്‍ഷം നീ​ണ്ട മ​ത്സ​ര​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യം.
ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ലെ മ​ര​ണ​പ്പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ഫൈ​ന​ലി​ലെ​ത്തി​യ ഗ​ബ്രി​യേ​ല്‍ 4.17.42 മി​നി​റ്റി​ലാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. ആ​വേ​ശം പെ​യ്തി​റ​ങ്ങി​യ പു​ന്ന​മ​ട​യി​ല്‍, ആ​ര്‍പ്പു​വി​ളി​ക​ളു​മാ​യെ​ത്തി​യ ജ​ന​സ​ഹ​സ്ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി, ക്യാ​പ്റ്റ​ന്‍ ഉ​മ്മ​ന്‍ ജേ​ക്ക​ബ് ചെ​ത്തി​ക്കാ​ട് വി​ശി​ഷ്ടാ​തി​ഥി​യി​ല്‍ നി​ന്നും ട്രോ​ഫി ഏ​റ്റു​വാ​ങ്ങി. കൈ​ന​ക​രി​യു​ടെ ക​രു​ത്തു​മാ​യി അ​ങ്ക​ത്തി​നെ​ത്തി​യ യു​ണൈ​റ്റ​ഡ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ മ​ഹാ​ദേ​വി​കാ​ട് കാ​ട്ടി​ല്‍തെ​ക്കേ​തി​ല്‍ ചു​ണ്ട​ന് ര​ണ്ടാം സ്ഥാ​ന​ത്തി​ല്‍ തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. ക്യാ​പ്റ്റ​ന്‍ ജ​യിം​സ്കു​ട്ടി ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​വേ​ശ​ത്തോ​ടെ തു​ഴ​യെ​റി​ഞ്ഞ പാ​യി​പ്പാ​ട​ന്‍ ചു​ണ്ടെ​ന്‍റെ ഹാ​ട്രി​ക് സ്വ​പ്നം മൂ​ന്നാം സ്ഥാ​ന​ത്തി​ലൊ​തു​ങ്ങി.
ഹീ​റ്റ്സ് മ​ത്സ​ര​ത്തി​ല്‍ ഏ​റ്റ​വും കു​റ​വു സ​മ​യ​ത്ത് തു​ഴ​ഞ്ഞെ​ത്തി​യ ജ​ല​രാ​ജ​ന്‍ കാ​രി​ച്ചാ​ലി​ന് നാ​ലാം സ്ഥാ​നം മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം പ​ണി​തി​റ​ക്കി​യ ഗ​ബ്രി​യേ​ല്‍ ചു​ണ്ട​ന്‍ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ത്ത​ന്നെ നെ​ഹ്റു ട്രോ​ഫി​യി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്നു. യു​ബി​സി കൈ​ന​ക​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ പോ​രാ​ട്ട​ത്തി​ല്‍ ക​രു​ത്തു തെ​ളി​യി​ച്ച ഗ​ബ്രി​യേ​ല്‍, ഇ​ക്കു​റി തി​ക​ഞ്ഞ കി​രീ​ട പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് അ​ങ്ക​ത്തി​നെ​ത്തി​യ​ത്.
ക​ളി​വ​ള്ള​ങ്ങ​ള്‍ ഒ​ത്തു​ചേ​ര്‍ന്ന മാ​സ് ഡ്രി​ല്ലി​നു ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ജ​ല​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​നാ​ടി​ന്‍റെ ജ​ലോ​ത്സ​വ​മാ​യ നെ​ഹ്റു ട്രോ​ഫി​യു​ടെ പെ​രു​മ മ​റ്റൊ​രു ജ​ലോ​ത്സ​വ​ത്തി​നും അ​വ​കാ​ശ പ്പെ​ടാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന മ​ന്ത്രി​മാ​ര്‍, ക​ശ്മി​ര്‍ ധ​ന​മ​ന്ത്രി ഹ​സീ​ബ് എ. ​ഗ്രാ​വു, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ജ​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.