FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
India

ഭീകരാക്രമണം സ്വപ്നത്തില്‍ പോലുമില്ലെന്ന് അരുണ്‍ ജയ്റ്റ്ലി

Sunday, Aug 13, 2017,19:06 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ഭീകരര്‍ക്കുള്ള വിദേശ സാമ്പത്തിക സഹായം വലിയതോതില്‍ കുറഞ്ഞുവെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി. എത്ര വലിയ ഭീകരനായാലും, ഇന്ന് ഭീകരാക്രമണം നടത്തുന്നതിനെ കുറിച്ച് ഭീകരര്‍ സ്വപ്നംകാണുന്നതു പോലുമുണ്ടാകില്ലെന്നും ജയ്റ്റ്ലി പറഞ്ഞു. കശ്മീരിലെ ഭീകരര്‍ ‘വലിയ സമ്മര്‍ദ്ദത്തില്‍’ ആണെന്നും ജയ്റ്റ്ലി പറഞ്ഞു. ഇന്ത്യ ടിവി കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ജയ്റ്റ്ലി. ‘നോട്ട് നിരോധനവും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിലപാട് കടുപ്പിച്ചതും മൂലം കശ്മീരിലെ ഭീകരര്‍ ‘വലിയ സമ്മര്‍ദ്ദത്തിലാണ്’. ഭീകരര്‍ക്കുള്ള വിദേശ സാമ്പത്തിക സഹായം വലിയതോതില്‍ കുറഞ്ഞു. താഴ്വരയെ തീവ്രവാദത്തിന്റെ മണ്ണാക്കാന്‍ അവര്‍ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ജമ്മു കശ്മീര്‍ പൊലീസിന്റെയും സേനയുടെയും കഠിനാധ്വാനത്തിന്റെ ഫലമായി ഭീകരര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

മുന്‍പ് കശ്മീരില്‍ ഭീകരരെ രക്ഷിക്കാന്‍ സൈന്യത്തിനെതിരെ കല്ലേറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ കല്ലെറിയാനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായി. ഇടത് തീവ്രവാദവും ഭീകരവാദവുമാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങള്‍. സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍, കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നു പാക്കിസ്ഥാന്‍ അംഗീകരിച്ചിട്ടില്ല. അതവരുടെ അജന്‍ഡയുടെ ഭാഗമാണ്. പാക്കിസ്ഥാന്‍ യുദ്ധത്തിനാണു ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യ യുദ്ധത്തില്‍ എത്രയോ മുന്‍പിലാണ്. 1965, 1971, കാര്‍ഗില്‍ യുദ്ധങ്ങളില്‍ ഇന്ത്യ അതെല്ലാം തെളിയിച്ചതാണ് ജയ്റ്റ്ലി വിശദീകരിച്ചു.
എന്നാല്‍, സിക്കിം അതിര്‍ത്തിയില്‍ ചൈനയുമായി ഒരു മാസത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തെപ്പറ്റി ജയ്റ്റ്‌ലി പ്രതികരിച്ചില്ല.