FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
kerala

വിരട്ടലൊന്നും വേണ്ടെന്ന് പി.സി ജോർജിനോട് വനിതാ കമ്മീഷൻ

Sunday, Aug 13, 2017,11:47 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം:വിരട്ടലൊന്നും വേണ്ടെന്ന് പൂഞ്ഞാർ എംഎൽഎ പി.സി ജോർജിനോ‌ട് വനിതാ കമ്മീഷൻ. സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന പ്രസ്താവന പദവി മറന്നുള്ളതാണെന്നാണ് എം.സി ജോസഫൈന്‍റെ പ്രതികരണം.

ഇരിക്കുന്ന സ്ഥാനം ഏതെന്ന് ഓർത്ത് വേണം പ്രസ്താവനകൾ ഇറക്കാൻ. പ്രോസിക്യൂഷൻ നടപടികൾക്കുള്ള കമ്മീഷന്‍റെ അധികാരം ഏട്ടിൽ ഉറങ്ങാനുള്ളതല്ലെന്ന് പിസി ജോർജ് ഓർക്കണമെന്നും അവർ വ്യക്തമാക്കി.

അക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് പി.സി ജോർജ് നടത്തിയ പരാമർശം വിവാദമായിരുന്നു.ഇതിനെ തുടർന്ന് കമ്മീഷൻ സ്വമേധയാ ഇത് പരിശോധിക്കാൻ ഉത്തരവിട്ടിരുന്നു.