FLASH NEWS
Breaking News
അഡ്വ.സി.പി ഉദയഭാനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
kerala

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ജയരാജനെതിരെ ഉയര്‍ന്നതിനേക്കാള്‍ ഗുരുതരം’: വി.ടി. ബല്‍റാം

Sunday, Aug 13, 2017,20:52 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: മുന്‍ കായികമന്ത്രി ഇ.പി. ജയരാജന് നേരെ ഉയര്‍ന്നതിനേക്കാള്‍ എത്രയോ ഗുരുതരമാണ് ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ എന്ന് വി.ടി. ബല്‍റാം എംഎല്‍എ. തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന അഴിമതി, അധികാര ദുര്‍വ്വിനിയോഗ ആരോപണങ്ങളെന്നും ബല്‍റാം പറഞ്ഞു.

പൊതുപണം സ്വന്തം സ്വാര്‍ഥ, ബിസിനസ് താത്പര്യങ്ങള്‍ക്കുപയോഗിച്ചു എന്നും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമമടക്കം നഗ്നമായി ലംഘിച്ചുവെന്നും വ്യക്തമാവുന്ന സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി തയ്യാറാകണമെന്നും വി.ടി. ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.

തോമസ് ചാണ്ടിയുടെ പുന്നമടക്കായലോരത്തെ റിസോര്‍ട്ടിലേക്കുള്ള റോഡ് സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ മുടക്കി ടാര്‍ ചെയ്തതില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ടെണ്ടര്‍ വിളിക്കാതെയാണ് രണ്ട് എംപിമാരുടെ ഫണ്ടുപയോഗിച്ചുള്ള ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം നടത്തിയത്.