FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Business

പുതിയ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു

Sunday, Aug 13, 2017,22:08 IST By സ്വന്തം ലേഖകൻ A A A

ഗോദാവരി: വീണ്ടും റെഡ്മി നോട്ട് 4 സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ചു. പുതുതായി വാങ്ങിയ റെഡ്മി നോട്ട് 4 സ്മാര്‍ട്‌ഫോണാണ് പോക്കറ്റില്‍ പൊട്ടിത്തെറിച്ചത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലാണ് സംഭവം.

അപകടത്തിനിരയായ ഭാവന സൂര്യകിരണിനു തുടയില്‍ പൊള്ളലേറ്റു. പൊട്ടിത്തെറിച്ചയുടന്‍ ഫോണ്‍ പുറത്തെടുക്കാന്‍ ഭാവനയ്ക്കു കഴിഞ്ഞില്ല. ബൈക്ക് ഓടിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. തുടര്‍ന്ന് നാട്ടുകാരാണ് ഇയാളുടെ രക്ഷയ്‌ക്കെത്തിയത്.
20 ദിവസം മുന്‍പാണ് ഭാവന ഫോണ്‍ വാങ്ങിയത്. ഫോണ്‍ പൊട്ടിത്തെറിച്ചതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാള്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിന് മുന്‍പ് ബാംഗ്ലൂരുവില്‍ കടയില്‍ നിന്ന് റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചിരുന്നു.