FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
kerala

അൻവർ എംഎൽഎയുടെ പാർക്ക് പൂട്ടേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്ത്

Saturday, Aug 19, 2017,17:55 IST By മെട്രൊ വാർത്ത A A A

നിലമ്പൂർ : പി.വി അൻവർ എംഎൽഎയുടെ കൂടരഞ്ഞിയിലെ വാട്ടർ തീം പാർക്ക് നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കൂടരഞ്ഞി പഞ്ചായത്ത്. ചട്ടലംഘനങ്ങൾ ഉള്ളതായി കണ്ടെത്താനായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. രേഖകൾ സംബന്ധിച്ച് കൂടുതൽ പരിശോധനയ്ക്ക് മൂന്നംഗസമിതിയെ നിയമിക്കുകയും ചെയ്തു

പാര്‍ക്കിന് എല്ലാവിധ അനുമതിയുമുണ്ടെന്ന് നിലമ്പൂര്‍ എംഎല്‍എ വാര്‍ത്താ സമ്മേളനം നടത്തി നേരത്തെ വ്യക്തമാക്കിയിരുന്നു. മുരുകേശ് നരേന്ദ്രന്‍ എന്ന വ്യക്തിക്കുളള വ്യക്തിവിരോധമാണ് ഇതിന് പിന്നിലെന്നും പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

മുരുകേശിന് എല്ലാ വിധ സഹായങ്ങളും കൊടുക്കുന്നതും പിന്നില്‍ അണിനിരക്കുന്നതും യുഡിഎഫ് ക്യാംപാണ്. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും ഷൗക്കത്തും ഇതിന് പിന്തുണ നല്‍കുന്നുണ്ട്. മുരുകേശിന്റെയും ബന്ധുക്കളുടെയും എസ്റ്റേറ്റ് തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് തനിക്കെതിരെ നീക്കങ്ങളുണ്ടായതെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു.