FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
India

നിതീഷ് കുമാര്‍ വിഭാഗം ജെഡിയു ഔദ്യോഗികമായി ഇനി എന്‍ഡിഎയുടെ ഭാഗം; പ്രമേയം പാസാക്കി

Saturday, Aug 19, 2017,14:35 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ജെഡിയു നിതീഷ് കുമാര്‍ വിഭാഗം എന്‍ഡിഎയുടെ ഭാഗമാകാനുള്ള പ്രമേയം പാസാക്കി. പാറ്റ്‌നയില്‍ ചേര്‍ന്ന നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. നേരത്തേ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിതീഷ് കുമാറിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

കോണ്‍ഗ്രസും രാഷ്ട്രീയ ജനതാദളുമായുള്ള മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി ബീഹാറിലെ കൂട്ടുകക്ഷി ഭരണം ആരംഭിച്ച് ആഴ്ചകള്‍ക്കകമാണ് പുതിയ രാഷ്ട്രീയ തീരുമാനം.
ശനിയാഴ്ച അമിത് ഷാ യെ ഡല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിച്ച നിതീഷ് കുമാര്‍ എന്‍ഡിഎ യെ പിന്തുണക്കാനുള്ള തീരുമാനം അറിയിച്ചിരുന്നു. യോഗത്തില്‍ ബീഹാറില്‍ മഹാസഖ്യം വേര്‍പിരിഞ്ഞ തീരുമാനത്തെയും ബിജെപിയ്ക്ക് ഒപ്പം സര്‍ക്കാര്‍ രൂപീകരിച്ച തീരുമാനത്തെയും യോഗം പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം വിമത ജെഡിയു നേതാവ് ശരത് യാദവ് പാറ്റ്‌നയില്‍ ജെഡിയു നേതാക്കളുടെ മറ്റൊരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. തന്റെ ഒപ്പമുള്ള വിഭാഗമാണ് യഥാര്‍ത്ഥ ജെഡിയു എന്ന അവകാശവാദമാണ് ശരത് യാദവ് ഉന്നയിച്ചിരിക്കുന്നത്.