FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
India

ഷുക്കൂർ വധക്കേസ് ; പി. ജയരാജനും രാജേഷിനുമെതിരെ സിബിഐ ടെ പുനരന്വേഷണം

Saturday, Aug 19, 2017,16:07 IST By മെട്രൊ വാർത്ത A A A

തിരുവനന്തപരും:  എംഎസ്എഫ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ പുനരന്വേഷണവുമായി സിബിഐ. മാധ്യമപ്രവർത്തകൻ മനോഹരന്‍റെ മൊഴിയെടുത്താണ് കേസ് വീണ്ടും റീഓപ്പൺ ചെയ്തിരിക്കുന്നത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ,  ടി.വി രാജേഷ് എംഎൽഎ എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

പി.ജയരാജന്‍റെ കാർ ആക്രമിച്ചതിന് പിന്നാലെയാണ്  അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. 2012 ഫെബ്രുവരി 20 നായിരുന്നു സംഭവം.ലീഗുകാരുടെ അക്രമണത്തിൽ പരുക്കേറ്റ് ആശുപത്രയിൽ കഴിഞ്ഞ ജയരാജനും രാജേഷും ചേർന്ന് ഗൂഡാലോചന നടത്തിയെന്നാണ് കേസ്