FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
kerala

സ്വാശ്രയ മെഡിക്കൽ പ്രവേശനം; 11 ലക്ഷം വാങ്ങാൻ അനുമതി രണ്ട് കോളേജുകൾക്ക് മാത്രം

Saturday, Aug 19, 2017,20:58 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: സ്വാശ്രയമെഡിക്കൽ പ്രവേശനത്തിൽ 11 ലക്ഷം ഫീസ് നിരക്ക് വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത് രണ്ട് കോളെജുകൾ‌ക്ക് മാത്രം. കെഎംസിടി, ശ്രീനാരായണ കോളേജുകള്‍ക്ക് മാത്രമാണ് ഫീസ് നിരക്ക് ബാധകമാവുക. ഈ രണ്ടു കോളേജുകളാണ് സര്‍ക്കാര്‍ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. മറ്റു കോളേജുകള്‍ക്ക് അഞ്ച് ലക്ഷം താത്കാലിക ഫീസായി തുടരും.മറ്റ് കോളേജുകൾക്ക് സർക്കാർ നിശ്ചയിച്ച അഞ്ച് ലക്ഷം രൂപയാകും താൽക്കാലിക ഫീസ്.