FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Cinema

ഇ: ​പ​ര​മ്പ​രാ​ഗ​ത ശൈ​ലി വി​ട്ടൊ​രു ഭ​യ​പ്പെ​ടു​ത്ത​ല്‍

Sunday, Aug 20, 2017,12:30 IST By എ.എസ് സൂര്യ A A A

ക​ള്ളി​യ​ങ്കാ​ട്ട് നീ​ലി, ശ്രീ​കൃ​ഷ്ണ പ​രു​ന്ത്, പ​ച്ച​വെ​ളി​ച്ചം, ലി​സ, വീ​ണ്ടും ലി​സ ആ​കാ​ശ ഗം​ഗ തു​ട​ങ്ങി​യ നി​ര​വ​ധി യ​ക്ഷി​ക്ക​ഥ​ക​ള്‍ വെ​ള്ളി​ത്തി​ര​ക​ളി​ല്‍ ഭ​യ​ത്തി​ന്‍റെ ക​ന​ലു​ക​ള്‍ വി​ത​റി​യി​ട്ടു​ണ്ട്. മ​ണി​ച്ചി​ത്ര​ത്താ​ഴും അ​ന​ന്ത​ഭ​ദ്ര​വും വ്യ​ത്യ​സ്ത​മാ​യ ഒ​രു ഭ​യ​പ്പാ​ടാ​ണ് പ്രേ​ക്ഷ​ക മ​ന​സി​ല്‍ സൃ​ഷ്ടി​ച്ചെ​ടു​ത്ത​ത്. ഹി​ന്ദി​യി​ലും ത​മി​ഴി​ലും ഇം​ഗ്ലീ​ഷി​ലു​മൊ​ക്കെ പ്രേ​ത സി​നി​മ​ക​ള്‍ വ്യ​ത്യ​സ്ത​ക​ളു​മാ​യി എ​ത്തി​യ​പ്പോ​ള്‍ മ​ല​യാ​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം പ്രേ​ത സി​നി​മ​ക​ളി​ലും വെ​ള്ള സാ​രി​യു​ടു​ത്തു അ​ഴി​ച്ചി​ട്ട മു​ടി​യു​മാ​യി യ​ക്ഷി​യെ ക​ണ്ടു. ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും വെ​ള്ള സാ​രി​യും പു​ക​യും അ​ര്‍ധ​രാ​ത്രി​യും പൂ​ര്‍ണ​മാ​യും ഉ​പേ​ക്ഷി​ക്കാ​ന്‍ മ​ല​യാ​ള സി​നി​മ​യ്ക്കു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഭ​യ​പ്പെ​ടു​ത്തു​ന്ന സി​നി​മ​യെ​ന്നാ​ല്‍ മ​ല​യാ​ളി​ക​ള്‍ക്കു വെ​ള്ള സാ​രി​യു​ടു​ത്ത ശാ​ലീ​ന സു​ന്ദ​രി​യാ​യ പ്ര​തി​കാ​രം ചെ​യ്യാ​ന്‍ എ​ത്തു​ന്ന യ​ക്ഷി​യാ​ണ്. സി​നി​മ​യി​ല്‍ എ​വി​ടെ​യെ​ങ്കി​ലും ഈ ​യ​ക്ഷി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും.
ഈ ​സ​ങ്ക​ല്‍പ്പ​ങ്ങ​ള്‍ക്കി​ട​യി​ലേ​യ്ക്കാ​ണ് കു​ക്കു സു​രേ​ന്ദ്ര​ന്‍ ഇ ​യു​മാ​യി എ​ത്തു​ന്ന​ത്. രോ​ഹ​ന്‍ ബ​ജാ​ജി​ന്‍റെ​യും അ​മി​ന്‍ സു​രാ​നി​യു​ടെ​യും ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി രോ​ഹ​ന്‍ ബ​ജാ​ജും ഹ​രി​കു​മാ​റും ചേ​ര്‍ന്നാ​ണു തി​ര​ക്ക​ഥ​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്. 14 വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷം ഗൗ​ത​മി മ​ല​യാ​ള​ത്തി​ലേ​യ്ക്കു തി​രി​ച്ചെ​ത്തു​ന്നു​വെ​ന്ന മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യും വ്യ​ക്തി ജീ​വി​ത​ത്തി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളും അ​ഭി​ന​യ മി​ക​വി​നു കോ​ട്ട​മൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കാ​ന്‍ ഗൗ​ത​മി​ക്കാ​യി. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വ​ന്ന നാ​ലു പു​തു​മു​ഖ​ങ്ങ​ളും നി​ല​വാ​രം പു​ല​ര്‍ത്തു​മ്പോ​ള്‍ ഇ ​പ്ര​തീ​ക്ഷ​യോ​ടെ കാ​ണാ​ന്‍ ക​ഴി​യു​ന്ന സി​നി​മ​യാ​യി മാ​റു​ന്നു. ക​ഥ പ​റ​ച്ചി​ലി​നു ആ​ദ്യ പ​കു​തി​യി​ലു​ണ്ടാ​യ ഇ​ഴ​ച്ചി​ല്‍ അ​രോ​ച​ക​മാ​കാ​ത്ത​തു തി​ര​ക്ക​ഥ​യു​ടെ​യും പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ​യും മി​ക​വ് കൊ​ണ്ടാ​ണ്.
മി​ത്തു​ക​ളെ കോ​ര്‍ത്തി​ണ​ക്കി​യ ഒ​രു സൂ​പ്പ​ര്‍ നാ​ച്വ​റ​ല്‍ ഹൊ​റ​ര്‍ സി​നി​മ എ​ന്ന് ഒ​റ്റ വ​രി​യി​ല്‍ സി​നി​മ​യെ വി​ല​യി​രു​ത്താം. സി​നി​മാ പ്ര​വ​ര്‍ത്ത​ക​രാ​യ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രാ​ണു ക​ഥ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. അ​ല്‍ഷി​മേ​ഴ്സ് രോ​ഗം ബാ​ധി​ച്ച​വ​രെ കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​ക്കാ​യു​ള്ള യാ​ത്ര​യ്ക്കി​ട​യി​ലാ​ണു മാ​ലി​നി ടീ​ച്ച​റെ ഇ​വ​ര്‍ ക​ണ്ടെ​ത്തു​ന്ന​ത്. ഹ​രി​പ്പാ​ടെ​ന്ന പ്ര​ദേ​ശ​ത്തെ ഗ്രാ​മ​ത്തി​ല്‍ ക​ഴി​യു​ന്ന മാ​ലി​നി ടീ​ച്ച​ര്‍ അ​ല്‍ഷി​മേ​ഴ്സ് എ​ന്ന മ​റ​വി രോ​ഗ​ത്തെ പൊ​രു​തി തോ​ല്‍പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പ​ഴ​യ​കാ​ല പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും ഓ​ടി മ​റ​ഞ്ഞേ​യ്ക്കാ​വു​ന്ന ഓ​ര്‍മ്മ​യെ പി​ടി​ച്ചു നി​ര്‍ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഗൗ​ത​മി ത​ന്മ​യ​ത്വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്തു. ഇ​ട​യ്ക്കി​ടെ​യു​ണ്ടാ​കു​ന്ന സ്വ​ഭാ​വ മാ​റ്റ​ങ്ങ​ള്‍ മാ​ലി​നി ടീ​ച്ച​റു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഒ​രു ന​ടി​ക്ക് കൈ​വി​ട്ടു പോ​കാ​മാ​യി​രു​ന്ന ഭാ​വ​മാ​റ്റ​ങ്ങ​ള്‍ പ​രി​ച​യ സ​മ്പ​ന്ന​ത കൊ​ണ്ടാ​ണു ഗൗ​ത​മി എ​ന്ന ന​ടി മ​റി​ക​ട​ക്കു​ന്ന​ത്.
മ​ന്ത്ര​വാ​ദ ക​ള​ങ്ങ​ളും കാ​വും കു​ള​ങ്ങ​ളും അ​മ​ര​ത്വം നേ​ടാ​നു​ള്ള ശ്ര​മ​വു​മെ​ല്ലാം സ്ഥി​രം ക്ലീ​ഷേ​ക​ളാ​യി​രു​ന്നി​ട്ടും പ്രേ​ക്ഷ​ക​രെ ബോ​റ​ടി​പ്പി​ക്കാ​തി​രു​ന്ന​തു കു​ക്കു സു​രേ​ന്ദ്ര​ന്‍റെ സം​വി​ധാ​ന പാ​ട​വം ത​ന്നെ​യാ​ണ്. ഒ​രാ​ള്‍, റേ​സ്, വീ​രാ​ളി​പ്പ​ട്ട് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ നേ​ടി​യ കു​ക്കു ഈ ​സി​നി​മ​യി​ലും സ്വ​ന്തം കൈ​യൊ​പ്പു ചാ​ര്‍ത്തി​യി​ട്ടു​ണ്ട്. തി​ര​ക്ക​ഥ​യ്ക്കൊ​പ്പ​മോ അ​തി​നു മു​ക​ളി​ലോ ആ​യി മി​ക​ച്ചു നി​ല്‍ക്കു​ന്നു രാ​ഹു​ല്‍ രാ​ജി​ന്‍റെ സം​ഗീ​തം. ചി​ത്രം പ്രേ​ക്ഷ​ക​രെ ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ ക്ര​ഡി​റ്റ് രാ​ഹു​ല്‍ രാ​ജി​നും അ​വ​കാ​ശ​പ്പെ​ടാം. സ​ര്‍പ്പ​പ്പാ​ട്ടി​ന്‍റെ പ​ര​മ്പ​രാ​ഗ​ത താ​ള​ത്തി​നൊ​പ്പം നി​ല്‍ക്കു​ന്ന ഭ​യം സൃ​ഷ്ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല സം​ഗീ​തം.
ഹൊ​റ​ര്‍ മൂ​ഡു നി​ല​നി​ര്‍ത്തു​ന്ന സീ​നു​ക​ള്‍ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ന്‍ ഛായാ​ഗ്രാ​ഹ​ക​നാ​യ മ​നോ​ജ് പി​ള്ള​യ്ക്കാ​യി​ട്ടു​ണ്ട്. ആ​വ​ര്‍ത്ത​ന വി​ര​സ​ത ഒ​ഴി​വാ​ക്കു​ന്ന​തി​ല്‍ ഛായാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള പ​ങ്കും കാ​ണാ​തി​രി​ക്കാ​നാ​കി​ല്ല. സി​നി​മ ക​ണ്ടി​രി​ക്കു​ന്ന​വ​ര്‍ക്കു ആ​കാം​ഷ​യോ​ടെ ചി​ന്തി​ക്കാ​ന്‍ മാ​ല​തി ടീ​ച്ച​റു​ടെ ഭ​ര്‍ത്താ​വി​നെ ദു​രൂ​ഹ​മ​ര​ണ​ത്തി​നു വി​ട്ടു കൊ​ടു​ക്കു​ന്നു സം​വി​ധാ​യ​ക​ന്‍. എ​ന്നാ​ല്‍ പി​ന്നീ​ട് ഈ ​ട്രാ​ക്കി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി സി​നി​മ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ഒ​രു വി​ഭാ​ഗം പ്രേ​ക്ഷ​ക​ര്‍ക്കു വി​ര​സ​മാ​യേ​ക്കും. പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​യ്മ ആ​രോ​പി​ക്ക​പ്പെ​ടു​ക​യും ചെ​യ്തേ​യ്ക്കും. ഇ​തി​നു പ​ബ്ലി​സി​റ്റി ല​ഭി​ച്ചാ​ല്‍ തി​യ​റ്റ​റി​ലെ പ്രേ​ക്ഷ​ക സാ​നി​ധ്യ​ത്തെ ബാ​ധി​ക്കും.
ദു​രൂ​ഹ​ത​ക​ള്‍ നി​റ​ച്ചു വ​ച്ച ഇ​പ്പോ​ള്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന സി​നി​മ​യാ​ണ്. അ​ടു​ത്ത കാ​ല​ത്തി​റ​ങ്ങി​യ​തി​ല്‍ കൊ​ള്ളാ​വു​ന്ന പ​രീ​ക്ഷ​ണ ഹൊ​റ​ര്‍ ചി​ത്രം എ​ന്നും വി​ല​യി​രു​ത്താം. പ്ര​ണ​യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ സം​വി​ധാ​യ​ക​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തു പ്ര​ധാ​ന​പ്പെ​ട്ട​താ​യി തോ​ന്നു​ന്നി​ല്ല. പ്രേ​ക്ഷ​ക​നെ ചി​രി​പ്പി​ക്കാ​ന്‍ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളും ന​ട​നും ഭ​ഗീ​ര​ഥ പ്ര​യ​ത്നം ത​ന്നെ ന​ട​ത്തു​ന്നു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ല്‍ അ​തു വി​ജ​യി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​തി​ല്‍ അ​ണി​യ​റ​ക്കാ​ര്‍ക്ക് ആ​ശ്വ​സി​ക്കാം. ചി​ന്ത​ക​ളെ വെ​റു​തെ വി​ട്ടു ക​ണ്ടാ​സ്വ​ദി​ക്കാ​ന്‍ മാ​ത്ര​മാ​യി തീ​യ​റ്റ​റു​ക​ളി​ല്‍ ക​യ​റി​യാ​ല്‍ ന​ഷ്ടം വ​രി​ല്ല.
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട സി​നി​മ നി​ര്‍മാ​താ​വ് സം​ഗീ​ത് ശി​വ​നാ​ണു നി​ര്‍മാ​താ​ക്ക​ളി​ല്‍ ഒ​രാ​ള്‍. ക​ഥാ​കൃ​ത്തു കൂ​ടി​യാ​യ അ​മി​ന്‍ സു​രാ​നി​യാ​ണു സം​ഗീ​ത് ശി​വ​നൊ​പ്പം നി​ര്‍മാ​ണ പ​ങ്കാ​ളി​യാ​യി​രി​ക്കു​ന്ന​ത്. കാ​ര്‍ത്തി​ക് എ​ന്ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ആ​ഷി​ഖ് അ​മീ​ര്‍ പ്ര​തീ​ക്ഷ ന​ല്‍കു​ന്ന ന​ട​നാ​ണ്. ബാ​ലാ​ജി ജ​യ​രാ​മ​ന്‍, മീ​രാ നാ​യ​ര്‍, നി​ത്യ, അ​ജ്ഞ​ലി നാ​യ​ര്‍, സ​ത്യ​ജി​ത്, ക​ലേ​ഷ് എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളോ​ട് ചേ​ര്‍ന്നു നി​ല്‍ക്കു​ന്ന അ​ഭി​ന​യം ത​ന്നെ​യാ​ണു കാ​ഴ്ച വ​ച്ചി​രി​ക്കു​ന്ന​ത്.