FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
kerala

സിനി പോളിസ് മള്‍ട്ടിപ്ലക്സ് പൂട്ടണമെന്ന് ഹൈക്കോടതി

Monday, Aug 21, 2017,19:59 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: കൊച്ചിയിലെ സെന്റര്‍ സ്‌ക്വയര്‍ ഷോപ്പിങ് മാളിലെ മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. അഗ്‌നി സുരക്ഷാ അനുമതിയില്ലാത്തതിനാല്‍ തിയറ്ററുകളുടെ പ്രവര്‍ത്തനം ജില്ലാ കലക്റ്റര്‍ നേരത്തെ തടഞ്ഞിരുന്നു. ഇതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. രാജ്യസഭാ എംപിയും മുസ്‌ലിം ലീഗ് നേതാവുമായ പി.വി. അബ്ദുള്‍ വഹാബിന്റെ ഉമസ്ഥതയിലുളള വ്യാപാര സമുച്ചയമാണ് സെന്റര്‍ സ്‌ക്വയര്‍.